Begin typing your search above and press return to search.
ലിങ്ക്ഡ് ഇന്‍ പറയുന്നു; 2021 ല്‍ കൂടുതല്‍ ഡിമാന്‍ഡ് ഈ ജോലികള്‍ക്കായിരിക്കും
2021 ല്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ജോലി ഏതായിരിക്കും? ജോലി ലഭിക്കാനുള്ള സാധ്യതകളും ശമ്പളവും വളര്‍ച്ചാ സാധ്യതകളുമെല്ലാം മുന്‍നിര്‍ത്തി, അമേരിക്കന്‍ ആസ്ഥാനമായുള്ള തൊഴിലുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ സേവന ദാതാക്കളായ ലിങ്ക്ഡ് ഇന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്. ഇതില്‍ പല ജോലികളും കോവിഡ് വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്.
1. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രാക്ട്രീഷണര്‍
മെഷീന്‍ ലേണിംഗ് എന്‍ജിനീയര്‍മാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍, മെഷീന്‍ ലേണിംഗ് റിസേര്‍ച്ചേഴ്‌സ് തുടങ്ങിയവര്‍ക്ക് ഏറെ അവസരം ഈ മേഖല നല്‍കുന്നു.
1.24 ലക്ഷം മുതല്‍ 1.50 ലക്ഷം ഡോളര്‍ വരെ പ്രതിവര്‍ഷം നേടാവുന്ന തൊഴില്‍ മേഖലയാണിതെന്ന് ലിങ്ക്ഡ് ഇന്‍ പറയുന്നു.
2. ഡാറ്റ സയന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍
ഡാറ്റ സയന്റ്ിസ്റ്റുകള്‍, ഡാറ്റ സയന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍, ഡാറ്റ മാനേജ്‌മെന്റ് അനലിസ്റ്റുകള്‍ എന്നിവര്‍ക്ക് അവസരമുണ്ട്. ഒരു ലക്ഷം മുതല്‍ 1.30 ലക്ഷം ഡോളര്‍ വരെ നേടാന്‍ അവസരം.
3. യൂസര്‍ എക്‌സിപീരിയന്‍സ് പ്രൊഫഷണലുകള്‍
ഡിസൈന്‍ സ്‌പെഷ്യലിസ്റ്റുകള്‍, പ്രൊഡക്റ്റ് ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാര്‍, യൂസര്‍ ഇന്റര്‍ഫേസ് ഡിസൈനേഴ്‌സ് തുടങ്ങിയ അവസരങ്ങളാണ് ഇതിലുള്ളത്. പ്രതിവര്‍ഷം 80000 മുതല്‍ 103000 ഡോളര്‍ വരെ നേടാം.
4. മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകള്‍
ബിഹേവിയര്‍ തെറാപ്പിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത് ടെക്‌നീഷ്യന്‍മാര്‍, സൈക്കോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്ക് അവസരമുണ്ടാകും. 41600 മുതല്‍ 65000 ഡോളര്‍ വരെ പ്രതിവര്‍ഷം നേടാനാകും.
5. സ്‌പെഷ്യലൈസ്ഡ് എന്‍ജിനീയര്‍മാര്‍
ഗെയിം ഡെവലപര്‍മാര്‍, സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് സ്‌പെഷ്യലിസ്റ്റ്‌സ്, കസ്റ്റമര്‍ എന്‍ജിനീയര്‍മാര്‍ തുടങ്ങിയ അവസരങ്ങള്‍. പ്രതിവര്‍ഷം 77500 മുതല്‍ 104000 ഡോളര്‍ വരെ നേടാന്‍ ഇവയിലൂടെ കഴിയും.
6. പേഴ്‌സണല്‍ കോച്ച്
ലൈഫ് കോച്ച്, കരിയര്‍ കോര്‍ഡിനേറ്റര്‍, ബിസിനസ് കോച്ച് തുടങ്ങിയ ജോലികള്‍ക്ക് ഏറെ ഡിമാന്‍ഡ് ഉണ്ടാകും. 44300 മുതല്‍ 50000 ഡോളര്‍ വരെ ഇതിലൂടെ നേടാനാവും.
7. ഡിജിറ്റല്‍ കണ്ടന്റ്
പോഡ്കാസ്‌റ്റേഴ്‌സ്, ബ്ലോഗേഴ്‌സ്, യൂട്യൂബേഴ്‌സ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍. നേരത്തേ ഈ മേഖലയില്‍ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ വര്‍ഷം ഏറെ വളര്‍ച്ചാ സാധ്യതകളുണ്ട്. പ്രതിവര്‍ഷം 46000 മുതല്‍ 62400 ഡോളര്‍ വരെ നേടാന്‍ അവസരം.
8. എഡ്യുക്കേഷന്‍ പ്രൊഫഷണലുകള്‍
യൂത്ത് വര്‍ക്കേഴ്‌സ്, ടീച്ചിംഗ് അസിസ്റ്റന്റ്‌സ്, എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങി നിരവധി തൊഴിലവസരങ്ങള്‍ ഈ മേഖലയിലുണ്ട്. 46500 മുതല്‍ 63200 ഡോളര്‍ വരെ പ്രതിവര്‍ഷം നേടാനാകും.
9. നഴ്‌സുമാര്‍
സ്‌കൂള്‍ നഴ്‌സുമാര്‍, സെര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ്്്‌സ്, നഴ്‌സിംഗ് മാനേജര്‍മാര്‍ തുടങ്ങിയ തൊഴിലവസരങ്ങള്‍. പ്രതിവര്‍ഷം 73000 മുതല്‍ 111000 ഡോളര്‍ വരെ നേടാനാകും.
10. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍
ഗ്രോത്ത് ഹാക്കര്‍മാര്‍, സോഷ്യല്‍ മീഡിയ മാനേജര്‍മാര്‍, സേര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്‌സ് തുടങ്ങി നിരവധി തൊഴിലവസരങ്ങള്‍. 48000 മുതല്‍ 96000 ഡോളര്‍ വരെ പ്രതിവര്‍ഷം നേടാനാകും.
11. വര്‍ക്ക്‌സ്‌പേസ് ഡൈവേഴ്‌സിറ്റി വിദഗ്ധര്‍
ഡൈവേഴ്‌സിറ്റി കോര്‍ഡിനേറ്റേഴ്‌സ്, ഇന്‍ക്ലൂഷന്‍ സഹായികള്‍, ഡൈവേഴ്‌സിറ്റി ഓഫീസേഴ്‌സ് തുടങ്ങി ഓരോ ആധുനിക കാലഘട്ടത്തില്‍ ഏറെ പ്രാധാന്യമുള്ള തൊഴില്‍ മേഖലയാണിത്. ഈ മേഖലയിലെ പ്രതിവര്‍ഷ വളര്‍ച്ച 90 ശതമാനം വരെയെന്നാണ് കണക്ക്. 72,900 മുതല്‍ 97000 ഡോളര്‍ വരെയാണ് ശമ്പളനിരക്ക്.
12. ബിസിനഡ് ഡെവലപ്‌മെന്റ്, സെയ്ല്‍സ് പ്രൊഫഷണല്‍സ്
ഈ മേഖലയില്‍ കണ്‍സള്‍ട്ടന്റ്‌സ്, സെയ്ല്‍സ് ഓപറേഷന്‍സ് അസിസ്റ്റന്റ്‌സ്, സ്ട്രാറ്റജിക് അഡൈ്വസേഴ്‌സ് തുടങ്ങി നിരവധി ജോലികള്‍. 43,300 മുതല്‍ 105000 ഡോളര്‍ വരെ നേടാം.
13. ഹെല്‍ത്ത് കെയര്‍ സ്റ്റാഫ്
ഈ മേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍, ഹെല്‍ത്ത് കോച്ച്, ഫാര്‍മസി ടെക്‌നീഷ്യന്‍മാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന് തൊഴിലവസരങ്ങള്‍ ഈ മേഖല നല്‍കുന്നു. 65,300 മുതല്‍ 106000 ഡോളര്‍ വരെയാകും പ്രതിവര്‍ഷ ശമ്പളം.
14. വായ്പ തുടങ്ങിയ സാമ്പത്തിക സേവനങ്ങളിലെ വിദഗ്ധര്‍
43,700 മുതല്‍ 60,000 ഡോളര്‍ വരെ പ്രതിവര്‍ഷം ഈ ജോലിയിലൂടെ നേടാനാവും. ലോണ്‍ കോര്‍ഡിനേറ്റര്‍മാര്‍, മോര്‍ട്ട്‌ഗേജ് കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങിയ ജോലി സാധ്യതകളാണുള്ളത്.
15. ഇ കൊമേഴ്‌സ് പ്രൊഫഷണല്‍സ്
ഇ കൊമേഴ്‌സ് മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ മേഖലയില്‍ മികച്ച ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്‌സണല്‍ ഷോപ്പേഴ്‌സ്, ഡെലിവറി ഡ്രൈവര്‍മാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ ഇ കൊമേഴ്‌സ് മേഖലയിലുണ്ട്. 42000 മുതല്‍ 56000 ഡോളര്‍ വരെ പ്രതിവര്‍ഷം ശമ്പളവും ലഭിക്കും.
Next Story
Videos