ടിസിഎസിലും ലെന്‍സ്‌കാര്‍ട്ടിലും തൊഴിലവസരങ്ങള്‍; അപേക്ഷിക്കാം

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വിവിധ സോഫ്റ്റ്‌വെയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മുംബൈ ആസ്ഥാനമായുള്ള ടിസിഎസിന്റെ ക്യാമ്പസിലേക്കായിരിക്കും പ്ലേസ്്‌മെന്റ്. വിശദമായ ഒരു അറിയിപ്പിലൂടെ ആളുകളെ നിയമിക്കുന്ന വിവിധ തസ്തികകള്‍ക്കുള്ള മാനദണ്ഡങ്ങളും ടിസിഎസ് പരസ്യപ്പെടുത്തിയിട്ടുണ്ട്. ibegin പോര്‍ട്ടലിലൂടെ വിശദവിവരങ്ങള്‍ അറിയാം. ജോലിക്കായി അപേക്ഷിക്കാം.

2022 ഓടെയാണ് ലെന്‍സ്‌കാര്‍ട്ട് പുതുതായി ജീവനക്കാരെ നിയമിക്കുക. കമ്പനിയുടെ ഏറ്റവും പുതിയ അറിയിപ്പില്‍ പറയുന്നത് ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുമാത്രമായി 2000ത്തോളം പേരെയാകും കമ്പനി നിയമിക്കുക എന്നാണ്.
കൂടാതെ, സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി 300 പേരെ കൂടെ നിയമിക്കാനും പദ്ധതിയുണ്ട്.
'അന്താരാഷ്ട്ര വിപണികളിലും ഇന്ത്യയിലും കമ്പനി വളര്‍ന്നുകൊണ്ടിരിക്കുകയാണ്, സ്റ്റോറുകളിലൂടെയും ഇ-കൊമേഴ്‌സിലൂടെയും പ്രാദേശിക വിപണികളിലും ഞങ്ങള്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്- 'ലെന്‍സ്‌കാര്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ പീയുഷ് ബന്‍സാല്‍ പറഞ്ഞു.
നിരവധി കമ്പനികളാണ് ഐടി രംഗത്തു നിന്നും അല്ലാതെയും പുതിയ തൊവിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് വന്‍ ്‌വസരങ്ങളാണ് ഒരുങ്ങുക. തയ്യാറായിരിക്കാം.


Related Articles

Next Story

Videos

Share it