Begin typing your search above and press return to search.
കൂടുതല്‍ വിദ്യാഭ്യാസം നേടും തോറും തൊഴില്‍ ലഭ്യത കുറയുന്ന രാജ്യം!
ഇംഗ്ലീഷില്‍ പി എച്ച് ഡീ ബിരുദത്തിന് പ്രബന്ധം സമര്‍പ്പിച്ച ക്ലെറിക്കല്‍ പരീക്ഷയും എഴുതി മറ്റ് തൊഴിലുകളും അന്വേഷിക്കുന്ന ഒരു യുവതിയെ പരിചയപ്പെട്ടു. പല ജോലികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ക്ക് അധിക യോഗ്യത ഉള്ളതിനാല്‍ പരിഗണിക്കാന്‍ സാധിക്കില്ല എന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. അധ്യാപക ജോലി ലഭിക്കണമെങ്കില്‍ 50-70 ലക്ഷം രൂപ നല്‍കണം.
ബിരുദാനന്തര ബിരുദവും പി എച്ച് ഡി ലഭിച്ചിട്ടും തൊഴില്‍ ലഭിക്കാതെ അലയുന്ന നിരവധി പേരെ ഇന്ത്യയില്‍ കാണാന്‍ സാധിക്കും. ഡല്‍ഹി സ്‌കില്‍സ് ആന്‍ഡ് എന്‍ട്രെപ്രൂനേര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി യുടെ വൈസ് ചാന്‍സലര്‍ നിഹാരിക വോഹ്രയുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ജോലി ലഭിക്കാന്‍ എറ്റവും കൂടുതല്‍ സാധ്യത നിരക്ഷരയായ ഒരു ഗ്രാമീണ വനിതക്കാണ്. തൊഴില്‍ ലഭിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് ബിരുദ ധാരിയായ വനിതയും പിന്നെ പുരുഷനും.
സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കോണോമിയുടെ കണക്കുകള്‍ പ്രകാരം കോവിഡ് കാലത്ത് ഏറ്റവും അധികം ജോലി നഷ്ടപെട്ടത് ബിരുദ-ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കാണ്.
കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഒരു കോടിയിലധികം ബിരുദ-ബിരുദാനന്തര ബിരുദ മുള്ളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മാര്‍ച്ച് 2020 ല്‍ 55 ദശ ലക്ഷം ബിരുദ-ബിരുദാനന്തര ബിരുദ മുള്ളവര്‍ക്ക് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നത് 2020 ജൂണ്‍ മാസത്തില്‍ 44.9 ദശലക്ഷമായി കുറഞ്ഞു.
ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കായ 19 ശതമാനം ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍ക്കിടയിലാണ്. ഹൈസ്‌കൂളിന് മുകളിലുള്ള വിദ്യാഭ്യാസമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കോണോമിയുടെ വിലയിരുത്തല്‍.
ഫെബ്രുവരി 2022 ല്‍ 50.3 ദശലക്ഷം ബിരുദ-ബിരുദാനന്തര ബിരുദ മുള്ളവര്‍ക്കാണ് തൊഴിലുള്ളത്. 10-ാം ക്ളാസ് പാസാകാത്ത തൊഴിലാളികളുടെ എണ്ണം ഫെബ്രുവരി 2022 ല്‍ 192.8 ദശലക്ഷമായിരുന്നു. ഇത് 2020 ഫെബ്രുവരി 2020 നെ അപേക്ഷിച്ച് 11.6 % കുറവാണ്. ഹൈസ്‌കൂള്‍ പാസാകാത്ത തൊഴിലാളികള്‍ മൊത്തം തൊഴിലാളികളുടെ 49 ശതമാനവും, ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കിയവര്‍ മൊത്തം തൊഴിലാളികളുടെ 38 ശതമാനവുമാണ്.
ഡല്‍ഹി സ്‌കില്‍സ് ആന്‍ഡ് എന്‍ട്രെപ്രൂനേര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി വിവിധ തൊഴില്‍ അധിഷ്ഠിതവും വിവിധ മേഖലയില്‍ നൈപുണ്യം വികസിപ്പിക്കാനുള്ള ബിരുദ കോഴ്സുകള്‍ ആവിഷ്‌കരിച്ചു വരുന്നതായി വൈസ് ചാന്‍സലര്‍ നിഹാരിക വോഹ്ര അറിയിച്ചു. നിലവില്‍ ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ക്ക് വേണ്ട ബിരുദ കോഴ്സുകളാണ് സര്‍വകലാശാലയില്‍ നല്‍കുന്നത്.
കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ ഉള്ള പഠനം സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കുന്ന തരത്തില്‍ പുനഃ ക്രമീകരിക്കണമെന്നു, രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നൊളജിയിലെ പ്രൊഫ് ഡോ വര്ഗീസ് പന്തലൂകാരന്‍ അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Next Story
Videos