Begin typing your search above and press return to search.
നഗരങ്ങളിലെ തൊഴിലില്ലായ്മ കൂടുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കൂടുന്നു. ജനുവരി-മാര്‍ച്ച് കാലയളവില്‍ 9.4 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. കോവിഡ് വലിയ തോതില്‍ പടര്‍ന്നിരുന്ന മുന്‍വര്‍ഷം ഇതേ കാലയളവില്‍ 9.1 ശതമാനമായിരുന്നു.
സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം സംഘടിപ്പിച്ച പിരീയോഡിക് ലോബര്‍ ഫോഴ്‌സ് സര്‍വേയിലാണ് ഇത് വെളിവായത്. 15-29 പ്രായ പരിധിയിലുള്ള നഗരങ്ങളിലെ 23 ശതമാനം പേര്‍ക്കും തൊഴിലില്ലെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷം 21.1 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴിലില്ലാതിരുന്നത്.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യുവാക്കളിലെ തൊഴില്ലായ്മ കുറഞ്ഞു വരുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 24.9 ശതമാനം, ജൂലൈ- സെപ്തംബര്‍ 27.7 ശതമാനം, ഏപ്രില്‍-ജൂണ്‍ 34.7 ശതമാനം എന്നിങ്ങനെയായിരുന്നു 2020 ഏപ്രില്‍ മുതലുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക്.
കണക്കുകള്‍ പ്രകാരം 15-29 പ്രായത്തിലുള്ളവരില്‍ സ്ത്രീകളെയാണ് കൂടുതലായി തൊഴില്ലായ്മ ബാധിച്ചിരിക്കുന്നത്. 2019 ഒക്ടോബര്‍- ഡിസംബര്‍ കാളയളവില്‍ നാലില്‍ ഒരാള്‍ക്ക് തൊഴിലില്ലാതെയിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരി-മാര്‍ച്ചില്‍ 30 ശതമാനം സ്ത്രീകള്‍ തൊഴില്ലില്ലാത്തവരായി മാറി.
Next Story
Videos