
എന്തുകൊണ്ട് കാനഡയിലേക്ക് ചേക്കേറാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും തിരക്ക് കൂട്ടുന്നു? ഈ ചോദ്യം കനേഡിയന്‍ ബാരിസ്റ്ററും സോളിസിറ്റ(ജെ.ഡി)റുമായ ജൂഡി മാത്യുവിനോട് ചോദിച്ചാല്‍ മറുപടിയായി തിരിച്ചൊരു ചോദ്യമാണുണ്ടാവുക; എന്തിന് കാനഡയിലേക്ക് പോകാതിരിക്കണം? കാനഡ ഒരുക്കുന്ന അവസരങ്ങളും, അവിടേക്ക് പഠനത്തിനും കുടിയേറ്റത്തിനും ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജൂഡി മാത്യു വിശദീകരിക്കുന്നു.
കനേഡിയന്‍ ബാര്‍ അസോസിയേഷന്‍, ഒന്റേറിയോ ബാര്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലെ അംഗം കൂടിയായ ജൂഡി മാത്യുവും പ്രൊഫഷണല്‍ രംഗത്ത് ജൂഡിയുടെ അതേ തലത്തില്‍ നില്‍ക്കുന്ന അര്‍വിന്‍ ആഷ്‌ലി ഗുപ്തയും ചേര്‍ന്നാണ് എം ആന്‍ഡ് ജിയുടെ ഇമിഗ്രേഷന്‍ ലോയേഴ്‌സ് ടീമിനെ നയിക്കുന്നത്. 2009 മുതല്‍ കാനഡയില്‍ ഈ മേഖലയില്‍ അനുഭവസമ്പത്തുണ്ട് ഇവര്‍ക്ക്.
ഒട്ടേറെ അവസരങ്ങളാണ് ഈ നാട് മുന്നോട്ടുവെക്കുന്നത്. രാജ്യത്തിന്റെ ഭൂവിസ്തൃതിയും ഇവിടെയുള്ള വര്‍ക്കിംഗ് ക്ലാസ് പോപ്പുലേഷനും നോക്കുമ്പോള്‍ വലിയൊരു അന്തരമുണ്ട്. അതുകൊണ്ട് തന്നെ ലോകമെമ്പാടും നിന്നുള്ള പ്രൊഫഷണലുകളെ, വിദ്യാര്‍ത്ഥികളെ, ബിസിനസ് സമൂഹത്തെയെല്ലാം അവര്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രോഗ്രാമുകളിലൂടെ ക്ഷണിക്കുകയാണ്. ഓരോ പ്രവിശ്യകള്‍ക്കുപോലുമുണ്ട് സവിശേഷമായ പ്രോഗ്രാമുകള്‍.
ആത്യന്തികമായ ലക്ഷ്യം കാനഡയുടെ വളര്‍ച്ച തന്നെയാണ്. സമ്പദ്വ്യവസ്ഥയെ വളര്‍ത്താന്‍ വേണ്ടി കാനഡ ഒരുക്കുന്ന അവസരങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാനാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കേണ്ടത്. മികച്ച ജോലി സാധ്യതകള്‍, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസ അവസരം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പിന്തുണ തുടങ്ങിയവയെല്ലാം കാനഡയെ ആകര്‍ഷകമാക്കുന്നു.
എമിഗ്രേഷന്‍ രംഗത്ത് വിദഗ്ധരായ കണ്‍സള്‍ട്ടന്റിന്റെ സേവനം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്. കാനഡയിലെ കാര്യം തന്നെയെടുക്കാം. ഇവിടെ കുടിയേറ്റത്തിനും ബിസിനസ് സ്ഥാപിക്കുന്നതിനും പഠനത്തിനുമൊക്കെയായി ഡസന്‍ കണക്കിന് പ്രോഗ്രാമുകളുണ്ട്. കൃത്യമായ ആസൂത്രണത്തോടെയുള്ള നയപരിപാടികളാണിതൊക്കെ. കാനഡയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നവര്‍ ആ പ്രോഗ്രാമുകളെ കുറിച്ച് കൃത്യമായി അറിഞ്ഞ്, അതിന് അനുസൃതമായ വിധത്തിലുള്ള രേഖകള്‍ സമര്‍പ്പിച്ച് അനുമതി നേടിയെടുക്കണം. ഇവിടെ വളരെ വിദഗ്ധരായ, അംഗീകൃത കണ്‍സള്‍ട്ടന്റുമാരുടെ സേവനം അനിവാര്യമാണ്.
ഞങ്ങള്‍ 2009 മുതല്‍ കാനഡയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. കനേഡിയന്‍ ബാരിസ്റ്റർ, സോളിസിറ്റർ ( ജെ.ഡി) ജൂറിസ് ഡോക്ടര്‍ എന്ന നിലയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം. അതായത് ഇവിടത്തെ നിയമവശങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഞങ്ങളെ പോലുള്ളവര്‍ക്കുണ്ടാകും. മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി മാത്രമല്ല ഞങ്ങളുടെ സേവനം. ഇവിടെ സിവില്‍ കേസുകളും റിയല്‍ എസ്റ്റേറ്റ് സംബന്ധമായ കാര്യങ്ങളും ബിസിനസ് സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട സേവനങ്ങളും എല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. കനേഡിയന്‍ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുള്ള അംഗീകൃതമായ സംവിധാനമാണിത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എം ആന്‍ഡ് ജി ഇമിഗ്രേഷന്റെയോ അല്ലെങ്കില്‍ അതിന്റെ സ്റ്റഡി വിംഗായ ജീബീ എഡ്യുക്കേഷന്റെയോ സേവനം തേടി ഇവിടെയെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വര്‍ക്ക് പെര്‍മിറ്റ്, ഇതര വര്‍ക്ക് പെര്‍മിറ്റുകള്‍ (LMIA approved, LMIA exempted), ഇന്‍ഷുറന്‍സ്, എന്നുവേണ്ട ഇവിടെ പഠനം പൂര്‍ത്തിയാക്കി ജോലി നേടി വീട് വെച്ച് താമസിക്കാന്‍ ആഗ്രഹിക്കുമ്പോഴും ഒരു പുതിയ ബിസിനസ് തുടങ്ങാന്‍ ചിന്തിക്കുമ്പോഴുമൊക്കെ സേവനം നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.
ഒട്ടനവധി പ്രോഗ്രാമുകളുണ്ട്. ബിസിനസ് വിസയും ഞങ്ങളുടെ സേവനനിരയിലുണ്ട്. കാനഡയില്‍ ബിസിനസ് സ്ഥാപിക്കുന്നവര്‍ക്ക് അമേരിക്ക പോലുള്ള വലിയൊരു വിപണിയിലെ ക്ലയന്റ്‌സിന് അതിവേഗം സേവനം എത്തിക്കാന്‍ സാധിക്കും. ടെക്‌നോളജി, ഇന്നൊവേഷന്‍, റിസര്‍ച്ച് & ഡെവലപ്‌മെന്റ് തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ക്കെല്ലാം തന്നെ കാനഡയില്‍ ബിസിനസ് സ്ഥാപിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമുണ്ട്. ഇവര്‍ക്കെല്ലാം എന്‍ഡ് ടു എന്‍ഡ് സേവനം ഞങ്ങള്‍ നല്‍കിവരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine