ഇന്‍സ്റ്റാഗ്രാമില്‍ ധോണിക്ക് 33 മില്യണ്‍ ഫോളോവേഴ്‌സ്; തിരികെ ഫോളോ ചെയ്യുന്ന നാല് പേര്‍ ഇവരാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ഇന്ത്യന്‍ കായിക താരങ്ങളില്‍ ഏറ്റവുമധികം ഇസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ളവരില്‍ ഒരാള്‍. ഇന്‍സ്റ്റാഗ്രാമില്‍ 33.3 മില്യണ്‍ ഫോളോവേഴ്‌സാണ് ധോണിക്കുള്ളത്. എന്നാല്‍ ധോണി തിരികെ ഫോളോ ചെയ്യുന്നത് വെറും നാല് പേരെയാണ്. ഒന്ന് ധോണിയുടെ പ്രിയപത്‌നി സാക്ഷി ധോണിയെയാണ്, രണ്ട് മകള്‍ സിവയുടെ പേരിലുള്ള അക്കൗണ്ട് ആണ്. ഇത് സാക്ഷിയാണ് മാനേജ് ചെയ്യുന്നത്.

എംഎസ്ഡിയുടെ എല്ലാ അപ്‌ഡേറ്റ്‌സും കൃത്യമായി സോഷ്യല്‍മീഡിയ പേജുകളില്‍ ഇടുന്ന വ്യക്തിയാണ് സാക്ഷി. ക്രിക്കറ്റില്ലെങ്കില്‍ കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാംഹൗസിലാണ് ധോണി സമയം ചെലവിടാറുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ സാക്ഷിക്കും മകള്‍ സിവയ്ക്കും ആരാധകരേറെയാണ്. സാക്ഷി പങ്കുവയ്ക്കാറുള്ള വീട്ടിലെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ധോണി ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആള്‍ ബിഗ്ബിയാണ്.
ധോണി ഏറ്റവുമധികം ആരാധിക്കുന്ന നടനും ബച്ചനാണ്. ഇതു തന്നെയാവാം അദ്ദേഹത്തെ എംഎസ്ഡി പിന്തുടരാന്‍ കാരണം. ബച്ചനും ഏറെ ആരാധനയോടെ കാണുന്ന ക്രിക്കറ്ററാണ് ധോണി. നേരത്തേ ധോണിയും ബിഗ് ബിയും ഒരു പരസ്യചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.അന്നു ധോണിയോടൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ബച്ചന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു- വര്‍ഷങ്ങളോളം ഓര്‍മകള്‍ ഒപ്പമുണ്ടാവും. ബാഗ്ബന്‍ സിനിമയുടെ സെറ്റിലേക്കു ധോണി നടന്നുവന്നപ്പോള്‍ ഞങ്ങളെല്ലാവും വിസ്മയിച്ചു നിന്നിട്ടുണ്ട് എന്ന്.
അമിതാഭ് ബച്ചനെക്കൂടാതെ കൃഷിയുമായി ബന്ധപ്പെടുള്ള ഈജഫാംസ് (ലലഷമളമൃാ)െ എന്ന പേരിലുള്ള ഫാമിന്റെ അക്കൗണ്ടുമാണ് ഇന്‍സ്റ്റഗ്രാമില്‍ എംഎസ്ഡി ഫോളോ ചെയ്യുന്നത്. ദേശീയ ടീമില്‍ തനിക്കൊപ്പം കളിച്ചിട്ടുള്ള സൗഹൃദം സൂക്ഷിക്കുന്ന പലരെയും ധോണി ഫോളോ ചെയ്യുന്നില്ലെന്നതാണ് കൗതുകം.


Related Articles

Next Story

Videos

Share it