Begin typing your search above and press return to search.
'ടോപ് സെല്ലിംഗ് സോംഗ്' ഉള്‍പ്പെടെ ബില്‍ബോര്‍ഡ് അവാര്‍ഡുകള്‍ വാരിക്കൂട്ടി ബിടിഎസ്
'ടോപ് സെല്ലിംഗ് സോംഗ്'ഉള്‍പ്പെടെ നാമനിര്‍ദേശം ലഭിച്ച നാലൂ വിഭാഗങ്ങളിലും ജേതാക്കളായാണ് ബില്‍ബോര്‍ഡ് സംഗീത രാവില്‍ തിളങ്ങി ബിടിഎസ്. ബിടിഎസിന്റെ ആദ്യ ഇംഗ്ലീഷ് മ്യൂസിക് വിഡിയോയായ 'ഡൈനമറ്റ്' ആണ് ടോപ് സെല്ലിംഗ് സോംഗ് 2020. സെപ്റ്റംബറില്‍ ബില്‍ബോര്‍ഡ് ടോപ് 100 ചാര്‍ട്ടില്‍ ഒന്നാമതെത്തിയ 'ഡൈനമറ്റ്' തുര്‍ച്ചയായ 32 ആഴ്ചകള്‍ ചാര്‍ട്ടില്‍ തുടര്‍ന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് കൊറിയന്‍ സംഘമാണ് യുവാക്കളുടെ ഹരമായ ബിടിഎസ്.
ഇന്നും ഇന്നലെയുമല്ല, നീണ്ട അഞ്ചു വര്‍ഷക്കാലമായി തുടര്‍ച്ചയായി 'ടോപ് സോഷ്യല്‍ ആര്‍ടിസ്റ്റ്' അവാര്‍ഡ് ബിടിഎസ് ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. മറ്റു കെ പോപ് ബാന്‍ഡുകളായ ബ്ലാക്ക് പിങ്ക്, സെവന്റീന്‍, പോപ് താരങ്ങളായ ആരിയാന്‍ഡ ഗ്രാന്‍ഡെ, ഫിലിപ്പിനോ ബോയ് ബാന്‍ഡ് എസ്ബി19 എന്നിവരെ പിന്തള്ളിയാണ് ഈ പുരസ്‌കാരം ബിടിഎസ് കയ്യടക്കിയത്.
ടോപ് സോംഗ് സെയില്‍സ് കാറ്റഗറിയില്‍ ജസ്റ്റിന്‍ ബീബര്‍, മേഗന്‍ സ്റ്റാലിയന്‍, മോഗര്‍ഗന്‍ വാലന്‍, ദ് വീക്കെന്‍ഡ് എന്നിവരെയാണ് ബിടിഎസ് പിന്നിലാക്കിയത്. അമേരിക്കന്‍ റോക്ക് ബാന്‍ഡായ എസി ഡിസി, ഇന്‍ഡി പോപ് സംഘം എജെആര്‍, പോപ് റോക്ക് ബാന്‍ഡ് മറൂണ്‍5 എന്നിവരെ പിന്തള്ളി ടോപ് ഗൂപ്പ് ട്രോഫിയും ബിടിഎസ് നേടി.
ബില്‍ബോര്‍ഡ് സംഗീതരാവില്‍ നിന്നും വെര്‍ച്വലായി പങ്കെടുത്ത സംഘം സിയോളില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നിന്ന് ഇവരുടെ ഏറ്റവും ഹോട്ട് ഹിറ്റ് 'ബട്ടറിന്റെ' തത്സമയ അവതരണവും നടത്തി. ബട്ടര്‍ ഡൈനമൈറ്റിനുശേഷമുള്ള ബിടിഎസിന്റെ ആല്‍ബമാണ്. 12 മിനിറ്റില്‍ തന്നെ ഒരു കോടിയെന്ന മാന്ത്രിക റെക്കോര്‍ഡ് ആണ് 'ബട്ടര്‍' യുട്യൂബില്‍ നേടിയത്.
ഏറ്റവും വേഗത്തില്‍ ഇത്രയധികം വ്യൂ നേടുന്ന ആദ്യ മ്യൂസിക് വിഡിയോ ആണിത്. ബിടിഎസ് 'ബട്ടര്‍' തത്സമയ സംപ്രേക്ഷണത്തിലൂടെയാണ് പ്രീമിയര്‍ ചെയ്തത്. അന്നത് കാണാന്‍ യൂട്യൂബില്‍ കാത്തിരുന്നത് 3.89 മില്യന്‍ ആരാധകരാണ്. യുട്യൂബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് വിഡിയോ പ്രീമിയര്‍ നേടിയത് കോടികളും.
Next Story
Videos