വരുമാനം 1,112 കോടി രൂപ: കായിക താരങ്ങളിലെ അതിസമ്പന്നന്‍ റൊണാള്‍ഡോ

ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസത്തെ ക്രിസ്റ്റ്യാനോയുടെ വരുമാനം 1,112 കോടി രൂപയാണ്. 2017 നു ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ഒന്നാം സ്ഥാനത്തെത്തുന്നത്.

സൗദി അറേബ്യയുടെ ക്ലബ് അല്‍നാസറിലേക്ക് അടുത്തിടെ താരം മാറിയത് വന്‍പ്രതിഫലത്തിനാണ്. പ്രതിവര്‍ഷം 1,811 കോടി രൂപയാണ് കരാര്‍ തുക.
മുന്നില്‍ ഫുട്‌ബോള്‍ താരങ്ങള്‍
അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് പണം വാരുന്ന കായിക താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
1,062
കോടി രൂപയാണ് മെസിയുടെ വാര്‍ഷിക പ്രതിഫലം. 980 കോടി രൂപ വരുമാനവുമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ് മൂന്നാം സ്ഥാനത്ത്. മൂന്ന് ബാസ്‌കറ്റ് ബോള്‍ താരങ്ങളും രണ്ട് ഗോള്‍ഫ് താരങ്ങളും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ ആരും തന്നെ ആദ്യ പത്തില്‍ ഉള്‍പ്പെട്ടില്ല.
ലെബ്രോണ്‍ ജെയിംസ്(ബാസ്‌കറ്റ് ബോള്‍-972 കോടി രൂപ), കനേലോ അല്‍വാരേസ്(ബോക്‌സിംഗ്-898 കോടി രൂപ), ഡസ്റ്റിന്‍ ജോണ്‍സണ്‍(ഗോള്‍ഫ്-874 കോടി രൂപ), ഫില്‍ മൈക്കിള്‍സണ്‍(ഗോള്‍ഫ്-866 കോടി രൂപ), സ്റ്റീഫന്‍ കറി(ബാസ്‌കറ്റ് ബോള്‍- 817 കോടി രൂപ), റോജര്‍ ഫെഡറര്‍(ടെന്നിസ്-776 കോടി രൂപ), കെവിന്‍ ഡ്യുറന്റ്(ബാസ്‌കറ്റ് ബോള്‍- 727 കോടി രൂപ) എന്നിവരാണ് കായികതാരങ്ങളുടെ സമ്പന്നപട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചവര്‍.

Related Articles

Next Story

Videos

Share it