ഇത് പൃഥ്വിരാജിന്റെ കരിയറിലെ ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡ്, കടുവ ആമസോണ്‍ പ്രൈമിലും

പൃഥ്വിരാജിന്റെ 'കടുവ' വേള്‍ഡ് വൈഡ് ബോക്‌സ് കളക്ഷനില്‍ 50 കോടി റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. ആമസോണ്‍ പ്രൈമില്‍ ഇന്ന് റിലീസ് ചെയ്ത കടുവയ്ക്ക് മികച്ച പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്.

ലോകമെമ്പാടും റിലീസ് ചെയ്തിട്ടും കണ്ടവര്‍ തന്നെ വീണ്ടും കയ്യടിക്കുകയാണ് ഈ ഷാജി കൈലാസ് ചിത്രത്തെയെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. ഈ വിജയമാണ് ബോക്‌സ് ഓഫീസിലും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ കടുവ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷന്‍ ആയിരുന്നു ഇത്. ഈയാഴ്ച ഒടിടി റിലീസിന് എത്തുന്ന സിനിമകളില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ഒരേ ഒരു ചിത്രവും കടുവയാണ്.

ഓഗസ്റ്റ് ആദ്യവാരം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒടിടി റിലീസുകളുടെ എണ്ണം കൂടുതലാണ്. ഡൂം പട്രോള്‍ I, II, ദി ബോര്‍ഡിംഗ് സ്‌കൂള്‍ എന്നീ അന്യഭാഷാ ചിത്രങ്ങളാണ് ആമസോണ്‍ പ്രൈം റിലീസിലുള്ളത്. ഓഗസ്റ്റ് നാലിന് ഒടിടി റിലീസ് ചെയ്ത മറ്റൊരു മലയാള ചിത്രം ആവാസ വ്യൂഹമാണ്. സോണി ലിവില്‍ ആണ് ചിത്രം എത്തിയിട്ടുള്ളത്.

സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ഒടിടി റിലീസ് ഓഗസ്റ്റ് 5 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന 'ഡാര്‍ലിംഗ്‌സ'് ആണ്. ആലിയഭട്ട് പ്രധാന കഥാപാത്രമാകുന്ന ചിത്രം ജസ്മീത് കെ റീന്‍ ആണ് സംവിധാനം ചെയ്തിട്ടുള്ളത്.

Dhanam News Desk
Dhanam News Desk  
Next Story
Share it