ബോക്സോഫീസില്‍ 100 കോടി കടന്ന് കാന്താര

ബോക്സോഫീസില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 100 കോടി ക്ലബിലെത്തി കന്നഡ സിനിമ കാന്താര. റിഷഭ് ഷെട്ടി നായകനായ സിനിമയ്ക്ക് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിനോടകം എട്ടുകോടിയിലധികം ഹിന്ദിയില്‍നിന്നു മാത്രമായി സിനിമ കലക്ട് ചെയ്തുകഴിഞ്ഞു.

ആദ്യ ദിവസങ്ങളില്‍ പതിഞ്ഞ സ്വീകരണം ലഭിച്ച ചിത്രത്തിന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിയറ്ററില്‍ ഹൗസ് ഫുള്‍ ഷോകള്‍കൊണ്ട് നിറയുകയായിരുന്നു.
തെലുങ്കില്‍ ആദ്യ ദിനം നാലുകോടിക്കു മുകളില്‍ കലക്ഷന്‍ ലഭിച്ചിരുന്ന സിനിമ മലയാളത്തില്‍ ഒക്ടോബര്‍ 20 നാണ് റിലീസ് ചെയ്യുന്നത്. നിലവില്‍ വേള്‍ഡ് വൈഡ് 140 കോടിയിലധികം നേടിയ ചിത്രം ഒരുദിവസം കൊണ്ടുതന്നെ 150 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Related Articles
Next Story
Videos
Share it