അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മെസ്സി ഇന്റർ മിയാമിലേക്ക്, പ്രതിഫലം നൽകാൻ ആപ്പിളും അഡിഡാസും

കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകം ലയണൽ മെസ്സിക്ക് പിന്നാലെയായിരുന്നു. ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബായ പി.എസ്. ജി വിട്ട മെസി തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങി വരുമോ, സൗദി പ്രൊ ലീഗ് ടീമായ അല്‍ ഹിലാലില്‍ ചേരുമോ തുടങ്ങിയ നിരവധി അഭ്യൂഹങ്ങൾ ആയിരുന്നു. അതിനെല്ലാം വിരാമമിട്ടിരിക്കുകയാണ് മെസ്സി. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിലേക്കാണ് മെസ്സി എന്ന് ഉറപ്പിച്ചു. ക്ലബുമായി രണ്ടു വർഷത്തെ കരാറിൽ മെസ്സി ഒപ്പിട്ടു എന്നാണ് റിപ്പോർട്ട്. മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റർ മിയാമി.

ആപ്പിളും അഡിഡാസും ലാഭം പകുത്തു നൽകും
ക്ലബിനൊപ്പം ആപ്പിളും അഡിഡാസും ചേർന്നാണ് മെസ്സിക്ക് വേതനം നൽകുക. ആപ്പിൾ ടിവി പ്ലസിലെ മേജർ ലീഗ് സോക്കറിന്റെ(MLS) സ്ട്രീമിങ് വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം മെസ്സിക്ക് നൽകും. കൂടാതെ എം.എൽ.എസിൽ നിന്ന് അഡിഡാസിന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗവും മെസ്സിയുമായി പങ്കുവെയ്ക്കും.
ആപ്പിൾ എം.എൽ എസുമായി പത്തു വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 250 കോടി ഡോളറിന്റെ (20,600 കോടി രൂപ )ഡീൽ ആണ്
മെസ്സിയുടെ അഞ്ച് ലോകകപ്പ് മത്സരങ്ങൾ വിവരിക്കുന്ന നാല് ഭാഗങ്ങളുള്ള ഡോക്യു സീരീസ് ആപ്പിൾ ടിവി പ്ലസിൽ സ്ട്രീം ചെയ്യുമെന്ന് ചൊവ്വാഴ്ച ആപ്പിൾ വെളിപ്പെടുത്തിയിരുന്നു.
35 കാരനായ മെസ്സി 2021 ലാണ് പി എസ് ജിയിൽ ചേരുന്നത്. നാല് ചാമ്പ്യൻസ് ലീഗുകൾ, 10 സ്പാനിഷ് ലീഗുകൾ, ഏഴ് കോപ്പ ഡെൽ റേകൾ എന്നിവയുൾപ്പെടെ 35 കിരീടങ്ങൾ ബാഴ്‌സലോണയ്ക്കൊപ്പമുണ്ടായിരുന്നപ്പോൾ മെസി നേടി.ആറ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കി.

Related Articles

Next Story

Videos

Share it