ഐഎഫ്എഫ്‌കെയിലേക്ക് സിനിമകള്‍ ക്ഷണിച്ചു

സംസ്ഥാനചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 10മുതല്‍ 17 വരെ തിരുവനന്തപുരത്തു നടക്കും. മേളയിലേക്കു സിനിമകള്‍ ക്ഷണിച്ചു.

സെപ്റ്റംബര്‍ 10 നു മുന്‍പ് www.iffk.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായാണ് ഇവ സമര്‍പ്പിക്കേണ്ടത്. കോവിഡ് സാഹചര്യങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ആ സമയത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും മേള.
രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ ലോകസിനിമ എന്നീ വിഭാഗ ങ്ങളിലേക്കു സിനിമകള്‍ സമര്‍പ്പിക്കാം. ആഫിക്കന്‍, ലാറ്റിനമേരിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണു മത്സര വിഭാഗത്തിലേക്കു പരിഗണിക്കുക.


Related Articles

Next Story

Videos

Share it