
ഗുരു (2007)
Director: Mani Ratnam,
IMDb Rating: 7.7
പുറത്തിറങ്ങിയ സമയത്ത്, റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് എന്ന തരത്തില്‍ പ്രചാരണം ഉണ്ടായ സിനിമയാണ് ഗുരു. മണിരത്നം സംവിധാനം ചെയ്ത സിനിമ പറയുന്നത്, ഗുജറാത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് സ്ത്രീധനം ലഭിച്ച പണവുമായി ബോംബെയില്‍ ബിസിനസ് തുടങ്ങാന്‍ എത്തുന്ന ഗുരുകാന്ത് ദേശായിയെ കുറിച്ചാണ്.
തുണിക്കച്ചവടത്തില്‍ തുടങ്ങി ശക്തി കോര്‍പ്പറേഷന്‍ എന്ന, രാജ്യത്തെ തന്നെ വമ്പന്‍ ബിസിനസ് സാമ്രാജ്യം ഗുരുകാന്ത് ദേശായി കെട്ടിപ്പടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഷെയര്‍ ഹോള്‍ഡര്‍മാരുടെ പിന്തുണ നേടി, കൃത്യമായ സമയത്ത് കൃത്യമായ നടപടിയിലൂടെ ചടുലമായ ചുവടുവെപ്പുകള്‍ നടത്തുന്ന ഗുരുകാന്ത് ദേശായി ബിസിനസുകാരെ പ്രചോദിപ്പിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine