ഡോക്യുമെന്ററി മുതല്‍ അനിമെ വരെ; മീഡിയ കമ്പനിയുമായി നവോമി ഓസാക്ക
ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലെറ്റ് ആണ് ഓസാക്ക
മീഡിയ നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് ടെന്നീസ് സൂപ്പര്‍ താരം നവോമി ഒസാക്ക. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലേബ്രോണ്‍ ജെയിംസുമായി ചേര്‍ന്നാണ് ഓസാക്കയുടെ പുതിയ സംരംഭം. ഹന കുമ (hana kuma) എന്ന് പേരിട്ടിരിക്കുന്ന കമ്പനി ടെലിവിഷന്‍ സീരീസുകള്‍, ഡോക്യുമെന്ററികള്‍, അനിമേ തുടങ്ങിയവ നിര്‍മിക്കും.
നാല് തവണ ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടി ഓസാക്ക ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലെറ്റ് ആണ്. 57 മില്യണ്‍ ഡോളര്‍ ആയിരുന്നു 2021ലെ ഒസാക്കയുടെ ആകെ പ്രതിഫലം. ആളുകളെ പ്രചോദിപ്പിക്കുന്ന കഥകള്‍ പറയാനാണ് ഹന കുമയിലൂടെ ആഗ്രഹിക്കുന്നതെന്നാണ് ഓസാക്ക പറഞ്ഞത്.
ബ്ലാക്ക് ലൈഫ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളിലടക്കം ശക്തമായി സാന്നിധ്യം അറിയിച്ച ഓസാക്കയുടെ ആദ്യത്തെ സംരംഭം അല്ല ഹന കുമ. കഴിഞ്ഞ മാസം സ്‌പോര്‍ട്‌സ് റെപ്രസെന്റേഷന്‍ ഏജന്‍സി ടെന്നീസ് താരം ആരംഭിച്ചിരുന്നു. കിന്‍ലോ (kinlo) എന്ന പേരില്‍ സ്‌കിന്‍ കെയര്‍ കമ്പനിയും ഒസാക്കയ്ക്കുണ്ട്.