പാപ്പന്റെ 'പാന്‍ ഇന്ത്യ' വിതരണം ഓഗസ്റ്റ് 5 മുതല്‍, വിറ്റത് വമ്പന്‍ തുകയ്ക്ക്?

സുരേഷ് ഗോപി- ജോഷി തിരിച്ചുവന്ന മലയാളത്തിന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രം പാപ്പന്‍അതിന്റെ ഇന്ത്യമുഴുവനുമുള്ള വിതരണത്തിന് ഒരുക്കം കൂട്ടുകയാണ്. പാന്‍ ഇന്ത്യാ റിലീസിന് പാപ്പന് വലിയൊരു തുക ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്‌സ്ത സിനിമാ ലേഖകന്‍ ശ്രീധര്‍ പിള്ളയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ എത്ര തുകയ്‌ക്കെന്ന് ട്വീറ്റില്‍ പറയുന്നില്ല. കേരളക്കരയാകെ ഇളക്കിമറിച്ചതിനുശേഷം പാപ്പന്റെ പാന്‍ ഇന്ത്യ റിലീസ് വിറ്റത് 'Huge Amount' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റിന്റെ ഉള്ളടക്കം.

സിനിമാ പരസ്യ നിര്‍മാണ മേഖലയിലെ വമ്പന്മാരായ യുഎഫ്ഓ മീഡിയ നെറ്റ്വര്‍ക്ക് ആണ് രാജ്യമൊട്ടാകെയുള്ള തിയേറ്റര്‍ അവകാശമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കേരളത്തില്‍ മാത്രം മൂന്നു ദിവസത്തില്‍ 12 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരിക്കുകയാണ് പാപ്പന്‍. സുരേഷ് ഗോപി ചിത്രത്തിന്റെ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ റെക്കോര്‍ഡ് തന്നെയാണ് പാപ്പന്‍ നേടിയിട്ടുള്ളത്.
ഓഗസ്റ്റ് 5 മുതലാണ് പാപ്പന്‍ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസ്.


Related Articles

Next Story

Videos

Share it