ബോക്‌സ് ഓഫീസ് തൂത്തുവാരി പാപ്പന്‍: ഒറ്റദിവസം കൊണ്ട് കോടികള്‍

ആദ്യദിനം തന്നെ കേരള ബോക്‌സ് ഓഫീസ് തൂത്തുവാരി സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പിറന്ന പാപ്പന്‍. 3.16 കോടിയാണ് ആദ്യദിനമായ ഇന്നലെ മാത്രം പാപ്പന്‍ തൂത്തുവാരിയതെന്നാണ് ഫാന്‍ പേജ് റിപ്പോര്‍ട്ടുകള്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പനും കാക്കിക്കാരിയായ മകള്‍ വിന്‍സി എബ്രഹാമിനും ഒപ്പം ഉദ്വേഗ ജനകമായ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരും കടന്നുപോകുന്ന മുഹൂര്‍ത്തങ്ങള്‍ ആണ് സിനിമ നിറയെ.

ജോഷി എന്ന സംവിധായകനും ആര്‍.ജെ. ഷാന്‍ എന്ന തിരക്കഥാകൃത്തും മലയാള സിനിമാ വ്യവസായത്തില്‍ വീണ്ടുമൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പൃഥ്വിരാജ്- ഷാജികൈലാസ് ചിത്രം കടുവയ്ക്ക് ശേഷം ഏറ്റവുമധികം തിയേറ്റര്‍ കളക്ഷനും ചിത്രം നേടി.
രാഷ്ട്രീയ ജീവിതത്തില്‍ ഇടവേളയെടുത്ത സുരേഷ് ഗോപിയുടെ മടങ്ങിവരവിന് എന്തുകൊണ്ടും അനുയോജ്യമാണ് മുന്‍ സി.ഐ. എബ്രഹാം മാത്യു പാപ്പന്‍. മകന്‍ ഗോകുല്‍ സുരേഷ് അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേരതയും ചിത്രത്തിനുണ്ട്.
ബിഗ് സ്‌ക്രീനില്‍ അപ്പന്റെയും മകളുടെയും തൂക്കിയടി കാണാന്‍ കാത്തിരിക്കുന്നവര്‍ ടിക്കറ്റ് എടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് നിറഞ്ഞുകവിയുന്ന കാഴ്ചയാണ് കാണുന്നത്. ഈ ഒരാഴ്ച ഇങ്ങനെ തുടര്‍ന്നാല്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡും പാപ്പന്‍ തകര്‍ത്തേക്കും.


Related Articles

Next Story

Videos

Share it