കെജിഎഫിന്റെ നിർമ്മാതാക്കൾ റോയല്‍ ചലഞ്ചേഴ്‌സും ഒന്നിച്ചു; ആശംസകളുമായി പൃഥ്വിരാജ്

ഐപിഎല്‍ ക്രിക്കറ്റ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കെജിഎഫ്: ചാപ്റ്റര്‍ 2, സലാര്‍ തുടങ്ങിയ സിനിമകള്‍ വെള്ളിത്തിരയിലെത്തിച്ച ഹോംബാലെ പ്രൊഡക്ഷന്‍സും കൈകോര്‍ത്തു. ഇരു കമ്പനികളുമായി സഹകരിച്ച് സ്പോര്‍ട്സ്, സിനിമ, എന്റര്‍ട്ടെയ്ന്‍മെന്റ് തുടങ്ങി മള്‍ട്ടി ഫോര്‍മാറ്റ് കണ്ടന്റുകള്‍ പുറത്തിറക്കും.

ഭൗതികമായ കണ്ടന്റുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്‌പേസുകളിലും ഇരുവരുടെയും ഒന്നിക്കലിലൂടെ നിരവധി പ്രോജക്റ്റുകള്‍ പിറന്നേക്കും.
മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജ് ഈ പുതിയ സംഗമത്തില്‍ തന്റെ പൂര്‍ണ പിന്തുണയും അറിയിച്ച്‌കൊണ്ട് വീഡിയോ ഇട്ടിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയയിലും.
സ്‌പോര്‍ട്‌സ് എന്റര്‍ട്ടെയ്ന്‍മെന്റ് ബിസിനസ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരിക്കും ഇതെന്നും പൃഥ്വിരാജ് പറയുന്നു. മാജിക് ഫ്രെയിംസിനൊപ്പം കെജിഎഫിന്റെ കേരളത്തിലെ വിതരണക്കാര്‍ കൂടിയാണ് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
യാഷ് നായകനായ കെജിഎഫ് - ചാപ്റ്റര്‍ 2 ഏപ്രില്‍ 14 നാണ്. വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ബിഗ് റിലീസുകളില്‍ ഒന്നാണിത്. യാഷ് അഭിനയിച്ച കെജിഎഫ് ആദ്യ ഭാഗം നിര്‍മിച്ചതും ഹോംബാലെ ഫിലിംസ് ആയിരുന്നു. കെജിഎഫ് ടീമിന്റെയും കോഹ്ലി നയിക്കുന്ന ആര്‍സിബിയുടെയും കൈകോര്‍ക്കല്‍ ബെംഗളുരുവിനെ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ ആവേശമുയര്‍ത്തുന്ന ഒന്നാണ്. ബെംഗളുരുവില്‍ പിറന്ന രണ്ട് സ്ഥാപനങ്ങളുടെയും ഈ ആവേശകരമായ കൂടിച്ചേരല്‍ സംബന്ധിച്ച് റോയല്‍ ചലഞ്ചേഴ്‌സും ഹോംബാലെയും പങ്കുവച്ചിട്ടുണ്ട്.
കേരളത്തിലും റോയല്‍ ചലഞ്ചേഴ്‌സിനും കെജിഎഫിനും യാഷിനും ഏറെ ആരാധകരാണ്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണെന്നതും ഇരട്ടിമധുരമാണ് മലയാളികള്‍ക്ക്.


Related Articles
Next Story
Videos
Share it