Begin typing your search above and press return to search.
ബിസിനസ് ആരംഭിക്കുന്നവര്‍ പരിശോധിക്കേണ്ട 3 ഘടകങ്ങള്‍
വിവിധ ബിസിനസ് ആശയങ്ങളുമായി നടക്കുന്നവര്‍ക്ക് മികച്ചത് തിരഞ്ഞെടുക്കാനുള്ള വഴി
നിങ്ങളുടെ ആദ്യ സംരംഭം വിജയകരമാകാന്‍ ആവശ്യമായ ഘടകങ്ങളെ കുറിച്ചാണ് മുന്‍ ലക്കത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നത്. അവ എന്തൊക്കെയെന്ന് ചിത്രം ഒന്നില്‍ പരിശോധിക്കാം.
സംരംഭകത്വ മനോഭാവം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കഴിഞ്ഞ ലക്കത്തില്‍ വിശദമാക്കിയിരുന്നു. ശരിയായ ഉല്‍പ്പന്നവും/സേവനവും ശരിയായ വിപണിയും എന്ന ഘടകത്തെ കുറിച്ച് ഈ ലക്കത്തില്‍ വിശദമാക്കാം. മികച്ച ആസൂത്രണവുമായി ആരംഭിക്കുന്ന ബിസിനസുകളെ സംബന്ധിച്ചിടത്തോളം ഈ ഘടകം വളരെ പ്രധാനമാണ്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന മിക്കവരും അവരുടെ യഥാര്‍ത്ഥ ബിസിനസ് തുടങ്ങുന്നതിന് മുമ്പ് നിരവധി ബിസിനസ് ആശയങ്ങളുമായി എത്താറുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ ആശയങ്ങള്‍ എങ്ങനെ ശരിയായ വിധത്തില്‍ വിലയിരുത്തണമെന്ന് അറിയില്ല എന്നതാണ് പ്രശ്നം.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ ബിസിനസ് ആശയം കൊണ്ട് ആവശ്യത്തിന് പണം ഉണ്ടാക്കാനാകുമോ എന്നതാണ് ആദ്യം വിലയിരുത്തേണ്ടത്.
മിക്ക സംരംഭകരും അവരുടെ ആദ്യ സംരംഭം തുടങ്ങുന്നത് പരിമിതമായ മൂലധനം ഉപയോഗിച്ചായിരിക്കും എന്ന് ഓര്‍ക്കണം. ബിസിനസ് തുടങ്ങിയ ഉടനെ, അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ബിസിനസ് വിപുലീകരണത്തിനുമുള്ള പണം അതില്‍ നിന്ന് ഉണ്ടാക്കേണ്ടതുണ്ട്.
ഒരു ബിസിനസ് ആശയം കൊണ്ട് നിങ്ങള്‍ക്ക് മതിയായ പണം ഉണ്ടാക്കാനാകുമോ എന്നറിയാന്‍ താഴെ പറയുന്ന മൂന്ന് ഘടകങ്ങള്‍ അടിസ്ഥാനമാക്കി പരിശോധിക്കണം.
l ഗ്രോസ് പ്രോഫിറ്റ് മാര്‍ജിന്‍ (GPM):
വില്‍പ്പന നടത്തിയ സാധനങ്ങളുടെ ചെലവും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസം.
l വളരാനുള്ള സാധ്യത [Scalabiltiy (S)]: ബിസിനസ് വളര്‍ത്താന്‍ എത്രമാത്രം എളുപ്പമാണ്.
l വിപണിയുടെ വലുപ്പം [Market Size (MS)]: നിങ്ങള്‍ ലക്ഷ്യംവെയ്ക്കുന്ന വിപണി എത്രമാത്രം വലുതാണ്.
മതിയായ പണം ഉണ്ടാക്കുന്നുണ്ടോ എന്നറിയാനുള്ള ലളിതമായ സൂത്രവാക്യം താഴെ കൊടുക്കുന്നു:
Making Sufficient Money = GPM x S x മിസ്
- ഈ മൂന്ന് ഘടകങ്ങളും വളരെ വലുതാണെങ്കില്‍ ബിസിനസ് ആശയം വളരെ മികച്ചതെന്ന് പറയാം.
- മൂന്ന് ഘടകങ്ങളും ചെറുതാണെങ്കില്‍ ബിസിനസ് ആശയം മോശമാണ്, അതുമായി മുന്നോട്ട് പോകരുത്.
- മൂന്നു ഘടകങ്ങളില്‍ രണ്ടെണ്ണമെങ്കിലും വളരെ വലുതാണെങ്കില്‍ നിങ്ങളുടെ ബിസിനസ് ആശയം ന്യായയുക്തമാണ്. അതുമായി മുന്നോട്ട് പോകാം.
ഈ മൂന്ന് ഘടകങ്ങള്‍ വിലയിരുത്തി വേണം ബിസിനസ് ആരംഭിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റു ഘടകങ്ങളെ കുറിച്ച് വരും ലക്കങ്ങളില്‍ വിശദമാക്കാം.
Next Story
Videos