100 ബില്യൺ ക്ലബ്ബിൽ ലോകത്താകെ മൂന്നേ മൂന്ന് പേർ 

മൂന്ന് പേരും ബിസിനസ് മേധാവികൾ. രണ്ടു പേർ അമേരിക്കയിൽ നിന്നും ഒരാൾ യൂറോപ്പിൽ നിന്നും 

Bernard Arnault
Image credit: Wikimedia Commons/Jérémy Barande / Ecole polytechnique Université Paris-Saclay

ലോകത്ത് 100 ബില്യൺ ഡോളർ ആസ്തിയുള്ള മൂന്ന് വ്യക്തികളേ ഉള്ളൂ. അതിൽ രണ്ടുപേർ നമുക്കെല്ലാം പരിചിതരായിരിക്കും. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും.

മൂന്നാമത്തെയാൾ 100 ബില്യൺ ക്ലബ്ബിൽ ചേർന്നത് ഈയാഴ്ചയാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. ആഡംബര ഉല്പന്ന നിർമാതാക്കളായ LVMH യുടെ ചെയർമാൻ ബെർണാഡ് ആർനോൾട്ട്.

ചൊവ്വാഴ്ച കമ്പനിയുടെ ഓഹരിവില 2.9 ശതമാനം ഉയർന്ന് 368.80 യൂറോയിലെത്തിയതോടെ ആർനോൾട്ടിന്റെ നെറ്റ് വർത്ത് 32 ബില്യൺ ഡോളറിലേക്ക് ഉയർന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

40 ബില്യൺ ഡോളറുമായി ബെസോസ് ലോകത്തെ അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഗേറ്റ്സിന്റെ ആസ്തി 35 ബില്യൺ ഡോളറാണ്.

ആർനോൾട്ടിന്റെ 100.4 ബില്യൺ ഡോളർ വരുന്ന ആസ്തി ഏകദേശം ഫ്രഞ്ച് സമ്പദ് വ്യവസ്ഥയുടെ 3 ശതമാനത്തോളം വരും. ചൈനയിൽ നിന്നുള്ള ഡിമാൻഡ് ആണ് ഈ വർഷം കമ്പനിയുടെ ഓഹരികൾ 43 ശതമാനം ഉയരാൻ പ്രധാന കാരണം.

Louis Vuitton, Hennessy, Dom Perignon, Tag Heuer എന്നീ ആഡംബര ബ്രാൻഡുകളുടെ പാരന്റ് കമ്പനിയാണ് LVMH.

LEAVE A REPLY

Please enter your comment!
Please enter your name here