യുകെയെ പിന്തള്ളി; യുണികോണുകളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമത്

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ച് ഒരു പ്രധാന വര്‍ഷമാണ് കടന്നു പോവുന്നത്. ഇതുവരെ 42 സ്റ്റാര്‍ട്ടപ്പുകളാണ് യുണികോണായി മാറിയത്. 2021ല്‍ യുണികോണായി മാറിയ കമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാമതാണ്. യുകെയെ ആണ് ഇന്ത്യ പിന്തള്ളിയത്. 15 സ്റ്റാര്‍ട്ടപ്പുകളാണ് യുകെയില്‍ നിന്ന് ഈ വര്‍ഷം യുണികോണായി മാറിയത്. 2020ല്‍ ഇന്ത്യ പട്ടികയിൽ നാലാമതായിരുന്നു. ആകെ യുണികോണുകളുടെ എണ്ണത്തിലും ഇന്ത്യ യുകെയെ മറികടന്നു. നിലവില്‍ 79 യുണികോണുകളാണ് രാജ്യത്തുള്ളത്.

ഒരു ബില്യണ്‍ ഡോളര്‍ മൂല്യത്തിലേക്ക് ഉയരുന്ന കമ്പനികളാണ്
യുണി
ക്കോണുകള്‍. ഹുറുണ്‍ റിപ്പോര്‍ട്ട് ഇന്ത്യയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തിറക്കിയത്. 2021 നവംബര്‍വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ആരംഭിച്ച 65 കമ്പനികളും യുണികോണുകളായി. ഇവയില്‍ ഭൂരിഭാഗവും സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്.
ഈ വര്‍ഷം 254 യുണികോണുകളെ സൃഷ്ടിച്ച അമേരിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാമത്. ആകെ 487 യുണികോണുകളാണ് അമേരിക്കയിലുള്ളത്. 74 യുണികോണുകളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ചൈനയാണ്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 301 സ്റ്റാര്‍ട്ടപ്പുകളാണ് ചൈനയിലുള്ളത്. ആകെ യുണികോണ്‍ കമ്പനികളുടെ 74 ശതമാനവും അമേരിക്ക-ചൈന എന്നീ രാജ്യങ്ങളിലാണ്. ആഗോളതലത്തില്‍ ഈ വര്‍ഷം ഇതുവരെ 673 സ്റ്റാര്‍ട്ടപ്പുകളാണ് ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കടന്നത്. മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് 39 കമ്പനികള്‍ക്ക് യുണികോണ്‍ സ്ഥാനം നഷ്ടപ്പെട്ടു.


Related Articles
Next Story
Videos
Share it