സ്റ്റാര്‍ട്ടപ്പ് സംരംഭകരേ, ബിസിനസ് തുടങ്ങാനും വളര്‍ത്താനും ഇപ്പോള്‍ ലഭിക്കും പണം
മികച്ചൊരു ആശയമുണ്ട്. പക്ഷേ അതിനെ ബിസിനസ് രൂപത്തിലേക്ക് ആക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണോ? അല്ലെങ്കില്‍ സ്വന്തം സംരംഭത്തെ വളര്‍ത്താന്‍ ഫണ്ട് ലഭിക്കാതെ വിഷമിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകനാണോ? എങ്കിലിതാ നിങ്ങളുടെ സഹായത്തിന് കെ എസ് ഐ ഡി സിയുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ ആവശ്യമായ പണം അതായത് സീഡ് ഫണ്ടിംഗ്, ഇന്‍ക്യുബേഷന്‍ ഫസിലിറ്റി, മാര്‍ഗനിര്‍ദേശ സേവനങ്ങള്‍ എന്നിവയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ ഈ ഘട്ടം കടന്ന് വിജയിച്ചാല്‍ തുടര്‍ന്നുള്ള ബിസിനസ് വിപുലീകരണത്തിന് സ്‌കെയ്ല്‍ അപ്പ് സപ്പോര്‍ട്ടും കെ എസ് ഐ ഡി സി നല്‍കി വരുന്നു. ''സംസ്ഥാനത്തെ യുവ ജനതയെ തൊഴില്‍ തേടുന്നവരില്‍ നിന്ന് തൊഴില്‍ ദാതാക്കളാക്കുവാനും അതുവഴി കേരളത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുക എന്നതുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം'' കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്റ്റര്‍ എം ജി രാജമാണിക്യം ഐ എ എസ് പറയുന്നു.
30 പദ്ധതികള്‍ക്ക് 25 ലക്ഷം രൂപ വീതം ഈ വര്‍ഷം ലഭിക്കും
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായതും, വന്‍തോതില്‍ വാണിജ്യവത്കരിക്കാന്‍ സാധ്യത ഉള്ളതുമായ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക് അവയുടെ പ്രാരംഭ ഘട്ടത്തില്‍ പ്രയോജനപെടുത്താവുന്ന ഒന്നാണ് സീഡ് ഫണ്ട് സ്‌കീം. ഇത്തരത്തില്‍ അപേക്ഷിക്കുന്ന സംരംഭങ്ങള്‍, ഒരു െ്രെപവറ്റ് ലിമിറ്റഡ് കമ്പനി ആയി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവണം. ഈ സ്‌കീമിലൂടെ, ഒരു പ്രോജക്ടിന്റെ ചെലവിന്റെ 90%, പരമാവധി 25 ലക്ഷം രൂപ വരെ നല്‍കുന്നു. ഈ വായ്പ ഒരു വര്‍ഷത്തേക്കുള്ള മൃദു വായ്പാ (സോഫ്റ്റ് ലോണ്‍) ആയിട്ടാണ് അനുവദിക്കുന്നത്. റിസര്‍വ് ബാങ്ക് സമയാസമയങ്ങളില്‍ തീരുമാനിക്കുന്ന ബാങ്ക് റേറ്റ് അടിസ്ഥാനമാക്കിയാണ് പലിശ നിരക്ക് തീരുമാനിക്കുന്നത്. നിലവില്‍ ഇത് 4.25 % ആണ്. ഒരു വര്‍ഷത്തിന് ശേഷം ഈ വായ്പയുടെ അടിസ്ഥാന വിലയ്ക്കുള്ള ഓഹരി, മൂലധനമായി മാറ്റുകയോ അല്ലെങ്കില്‍ അതാത് സമയത്തെ വായ്പ നിരക്ക് അനുസരിച്ച പലിശ അടക്കം വായ്പ തുക തിരിച്ചടയ്ക്കുകയോ ചെയ്യാം.സംരംഭം വളര്‍ത്താന്‍ ലഭിക്കും 50 ലക്ഷം രൂപ വരെ
സീഡ് സ്‌റ്റേജ് വിജയകരമായി പൂര്‍ത്തിയാക്കുകയും തങ്ങളുടെ നൂതന ഉല്‍പ്പന്നം / സേവനം വാണിജ്യവത്ക്കരിക്കുകയും ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക്, അവരുടെ സംരംഭത്തിന്റെ വളര്‍ച്ചഘട്ടത്തില്‍ (GROWTH STAGE), അവയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനു വേണ്ടി 50 ലക്ഷം രൂപ വരെ, പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരണ്ടിയുടെഅടിസ്ഥാനത്തില്‍, സ്‌കെയില്‍ അപ്പ് സപ്പോര്‍ട്ട ്‌ലോണ്‍ ആയും അര്‍ഹരായ സംരംഭങ്ങള്‍ക്ക് കെ.എസ്.ഐ.ഡി.സി.നല്‍കിവരുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5 സംരംഭങ്ങള്‍ക്ക് സ്‌കെയില്‍ അപ്പ് സപ്പോര്‍ട്ട് നല്‍കും.കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 82 പേര്‍ക്കിരിക്കാവുന്ന ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍
2015 മുതല്‍ നടപ്പിലാക്കി വരുന്ന സീഡ് ഫണ്ട് സ്‌കീം വഴി 117 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 24 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. ഈ സ്‌കീമിന്റെഗുണഭോക്താക്കളായയൂണിറ്റുകളില്‍ 40 ശതമാനം യൂണിറ്റുകളും, അവരുടെ സംരംഭത്തിന്റെ പ്രാരംഭ ഘട്ടം (SEED STAGE) പൂര്‍ത്തിയാക്കുന്നതില്‍ വിജയിച്ചു. മറ്റുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് രാജമാണിക്യം ഐ എ എസ് അറിയിച്ചു.ആരോഗ്യമേഖല, കൃഷി, വെബ് ആന്‍ഡ്അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ഇ കോമേഴ്‌സ്, എഞ്ചിനീയറിംഗ്, ആയുര്‍വേദം, ധനകാര്യ സ്ഥാപനങ്ങള്‍, സിനിമാ മേഖല, പരസ്യ മേഖല, വിദ്യാഭ്യാസം, എച്ച്.ആര്‍, ബയോടെക്‌നോളജി, ഡിഫെന്‍സ് ടെക്‌നോളജി തുടങ്ങിയ മേഖലകള്‍ക്കാണ് കെ.എസ്.ഐ.ഡി.സി സഹായം നല്‍കിവരുന്നത്.
ആയിരത്തില്‍ പരം ആളുകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുകയും ചെയ്തു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഓഫീസ് സൗകര്യംനല്‍കുന്നതിനായി, കെഎസ്‌ഐഡിൂസി കോഴിക്കോട് ഒരു ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ പ്രവര്‍ത്തിപ്പിച്ചു വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക്പ്രവര്‍ത്തിക്കുവാനുള്ള സ്ഥലവും, മറ്റ് സൗകര്യങ്ങളായ പ്ലഗ് ആന്‍ഡ് പ്ലേ ഫെസിലിറ്റി, ഇന്റര്‍നെറ്റ്, വൈദ്യുതി, കോണ്‍ഫറന്‍സ്ഹാള്‍ എന്നിവ സബ്‌സിഡൈസ്ഡ് നിരക്കുകളിലാണ് നല്‍കുന്നത്.
2021 - 22 സാമ്പത്തിക വര്‍ഷത്തില്‍ 30 നൂതന സംരംഭങ്ങള്‍ക്ക് സീഡ് ഫണ്ട് സഹായം നല്‍കും.
താല്‍പ്പര്യമുള്ള പുതുസംരംഭകര്‍ ജൂലൈ 15നകം കെ.എസ്.ഐ.ഡി.സി യുടെ കൊച്ചി ഓഫീസില്‍ ബന്ധപ്പെട്ട് (Ph: 04842 323010) അപേക്ഷ സമര്‍പ്പിക്കുക.