നൂതനമായൊരു ആശയമുണ്ടോ? സ്റ്റാര്‍ട്ടപ് മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ഒക്ടോബര്‍ 30, 31 തീയതികളില്‍ കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ സമിറ്റിനോട് അനുബന്ധിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക മത്സരം നടത്തുന്നു. മെയിന്‍സ്ട്രീമിംഗ് ആയുര്‍വേദ ത്രൂ സ്റ്റാര്‍ട്ടപ്‌സ്, ഇന്നൊവേഷന്‍ ആന്റ് ബ്രാന്‍ഡിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ രാജ്യാന്തര ആയുര്‍വേദ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

ആയുര്‍വേദത്തെ ആഗോളതലത്തിലേക്ക് എത്തിക്കുകയെന്നതാണ് സമിറ്റിന്റെ ലക്ഷ്യം. ആയുര്‍വേദത്തില്‍ ഏതൊക്കെ തരത്തിലുള്ള ഇന്നൊവേഷന്‍ നടത്തിയാലാണ് അതിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുക എന്നതും സമിറ്റ് പരിശോധിക്കും. അതിന്റെ ഭാഗമായിട്ടാണ് ആയുര്‍വേദ മേഖലയുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മത്സരം നടത്തുന്നത്.

മെന്ററിംഗും സാമ്പത്തിക പിന്തുണയും

ആയുര്‍വേദ രംഗത്തെ സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും സി.ഐ.ഐ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവക്ക് സ്റ്റാര്‍ട്ടപ് സംരംഭകര്‍ മികച്ച സൊലൂഷനുകള്‍ കണ്ടെത്തുകയാണ് വേണ്ടത്.

ആയുര്‍വേദ രംഗത്തെ ക്ലിനിക്കല്‍ മാനേജ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍, മെഡിസിനല്‍ പ്ലാന്റ്‌സിന്റെ കള്‍ട്ടിവേഷന്‍ & പ്രൊക്യൂര്‍മെന്റ്, സ്റ്റാന്‍ഡെര്‍ഡൈസേഷന്‍, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയിലൊക്കെ ഇന്നൊവേഷനുള്ള വലിയൊരു അവസരമാണ് സി.ഐ.ഐയുടെ മത്സരം സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

മത്സരത്തില്‍ മികച്ച ആശയങ്ങള്‍ മുന്നോട്ട് വക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ തെരെഞ്ഞെടുത്ത് മെന്ററിംഗ് നല്‍കുന്നതിന് പുറമേ വ്യവസായ മേഖലയില്‍ നിന്നും സാമ്പത്തിക പിന്തുണ ലഭ്യമാക്കുകയും ചെയ്യും. ആശയവികസനം, ഗവേഷണം, ഉല്‍പാദനം, വിപണനം തുടങ്ങിയ സമസ്ത മേഖലകളിലും ആയുര്‍വേദ രംഗത്തെ വിഗദ്ധരുടെ എല്ലാവിധ പിന്തുണയും സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് ലഭ്യമാക്കാനാണ് സി.ഐ.ഐ ലക്ഷ്യമിട്ടിട്ടുള്ളത്.

കേരളത്തിലെ ആയുര്‍വേദ മേഖലയുടെ വിറ്റുവരവ് ഇപ്പോള്‍ പ്രതിവര്‍ഷം 2000 കോടി രൂപയാണെങ്കില്‍ അടുത്ത 5 വര്‍ഷത്തിനകം തന്നെ അതിനെ 10.000 കോടി രൂപയിലേക്ക് എത്തിക്കുന്നതിനു വേണ്ട പദ്ധതികള്‍ ഉടനടി ഈ മേഖലയില്‍ നടപ്പാക്കേണ്ടതുണ്ടെന്നും സി.ഐ.ഐ വിലയിരുത്തുന്നു.

മത്സരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ:

Geethangali CII Trivandrum: +919731311141

John Kuruvila CII Director: 96338 44644

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it