നഗരങ്ങള്‍ക്കു പുറത്തേക്കും സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി

2016 ല്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിച്ചതിനുശേഷം 50,000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും വ്യവസായ നയ, പ്രമോഷന്‍ വകുപ്പ് സെക്രട്ടറി ഗുരുപ്രസാദ് മൊഹാപത്ര.

ഈ രംഗത്തെ മിക്ക സംരംഭകരും നിലവില്‍ മികച്ച അഞ്ച് മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.അതേസമയം, ചെറിയ പട്ടണങ്ങളില്‍ പോലും സ്റ്റാര്‍ട്ടപ്പുകള്‍ വരാന്‍ അനുയോജ്യമായ അവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഇന്ത്യാ സാമ്പത്തിക ഉച്ചകോടി പാനല്‍ ചര്‍ച്ചയില്‍ ഗുരുപ്രസാദ് മൊഹാപത്ര പറഞ്ഞു.

ചെറുകിട വ്യവസായ വികസന ബാങ്ക് നടപ്പാക്കുന്ന ഫണ്ട്‌സ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് (എഫ്എഫ്എസ്) നിക്ഷേപ സംവിധാനത്തിലേക്ക് കൂടുതല്‍ തുക ലഭ്യമാക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതിന്റെ കീഴില്‍ സാമ്പത്തിക സഹായത്തിനുള്ള 300 അപേക്ഷകള്‍ അംഗീകരിച്ചുകഴിഞ്ഞു. എഫ്എഫ്എസിനായി സര്‍ക്കാര്‍ ഇതിനകം 10,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതേ മാതൃകയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനമേകാന്‍ വേറെയും സംവിധാനങ്ങളുണ്ടാകും- മൊഹാപത്ര അറിയിച്ചു.

Related Articles

Next Story

Videos

Share it