സ്റ്റാര്‍ട്ടപ് ഫണ്ടിംഗ് സംരംഭകര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ അനേകം

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയിലെ ഒരു നിര്‍ണായക ഘടകമാണ് ഫണ്ടുകളുടെ ലഭ്യത. അതിനാല്‍ വിവിധ ഘട്ടങ്ങളിലായി ഗ്രാന്റുകള്‍, ലോണുകള്‍, ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ നിരവധി ഫണ്ടിംഗ് സ്‌കീമുകള്‍ മുഖേന കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെ.എസ്.യു.എം) സംരംഭകരെ സഹായിക്കുന്നു. സ്റ്റാര്‍ട്ടപ് മിഷന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഫണ്ടുകള്‍ക്ക് പുറമേ ഐ.ഇ.ഡി.സികള്‍, മെമ്പര്‍ ഇന്‍കുബേറ്റേഴ്‌സ് എന്നിവ മുഖേനയോ അല്ലെങ്കില്‍ നേരിട്ടോ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടുകള്‍ ലഭ്യമാക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓരോ ഘട്ടത്തിലും ലഭിക്കുന്ന വ്യത്യസ്ത ഫണ്ടുകളുടെ വിശദാംശങ്ങള്‍ ചുവടെ.

സീഡ് ഫണ്ട

സ്റ്റാര്‍ട്ടപ് മിഷനിലൂ െട നേരിട്ടോ അല്ലെങ്കില്‍ മെമ്പര്‍ ഇന്‍കുബേറ്റേഴ്‌സ് മുഖേനയോ ഇന്നവേറ്റീവായിട്ടുള്ള ഓരോ സ്റ്റാര്‍ട്ടപ്പിനും സീഡ് ഫണ്ടിനത്തില്‍ പരമാവധി 10 ലക്ഷം രൂപ വരെ ലഭിക്കും. സാങ്കേതിക വിദഗ്ധര്‍ക്ക് പുറമേ അതാത് മേഖലകളില്‍ പ്രാവീണ്യമുള്ളവരും ഉള്‍പ്പെട്ട ഒരു പാനലാണ് ഓരോ മാസവും ഇതിലേക്കായുള്ള സ്റ്റാര്‍ട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് നടത്തുന്നത്. സീഡ് ഫണ്ടിനെ താഴെ കൊടുത്തിട്ടുള്ള വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിനിയോഗിക്കാം.

  • ഉല്‍പ്പന്ന വികസനം
  • ടെസ്റ്റിംഗ് & ട്രയല്‍സ്
  • ടെസ്റ്റ് മാര്‍ക്കറ്റിംഗ്
  • പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി
  • ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാനവ വിഭവശേഷി

സോഫ്റ്റ് ലോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഈ വായ്പ നിശ്ചിത നേട്ടങ്ങളെ അടിസ്ഥാനമാക്കി മാത്രമേ നല്‍കൂവെന്ന നിബന്ധനയുണ്ട്. കൂടാതെ ഒരു സ്റ്റാര്‍ട്ടപ്പിനുള്ള പരമാവധി വായ്പ തുക 10 ലക്ഷമാണ്. ആറു ശതമാനമാണ് പലിശ നിരക്ക്. സീഡ് ലോണിനായുള്ള അപേക്ഷകള്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പോര്‍ട്ടല്‍ മുഖേന സമര്‍പ്പിക്കാം.

ഏര്‍ലി സ്റ്റേജ് ഇക്വിറ്റി ഫണ്ട

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ ഒരു സഞ്ചിത നിധി (കോര്‍പ്പസ് ഫണ്ട്) സൃഷ്ടിക്കുന്നതിനായി സെബിയുടെ അംഗീകാരമുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകളുമായി സ്റ്റാര്‍ട്ടപ് മിഷന്‍ സഹകരിക്കുന്നുണ്ട്. ആരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപം ഈ ഫണ്ടുപയോഗിച്ച് നടത്തുന്നതാണ്. ഇതിലേക്കായി ആര്‍ക്കൊക്കെ അപേക്ഷിക്കാമെന്നതിന്റെ വിശദാംശങ്ങള്‍ ചുവടെ.

  • കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍
  • ആരംഭ ഘട്ടത്തിലുള്ളവ / ഉല്‍പ്പന്നമുള്ളവ
  • വ്യത്യസ്ത മേഖലകളിലെ സാങ്കേതിക വിദ്യാധിഷ്ഠിത പ്രോഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍
  • കേരളത്തില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളതും ഇന്ത്യയൊട്ടാകെയുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍

ഈ പദ്ധതി മുഖേന ഓഹരി പങ്കാളിത്തമായി 25 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. ആരംഭഘട്ടത്തിലുള്ള അല്ലെങ്കില്‍ ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ. സ്റ്റര്‍ട്ടപ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. ്‌

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it