2022 ല്‍ കൂടുതല്‍ ഫണ്ട് ഒഴുകിയെത്തിയ ബിസിനസ് മേഖലകളിതാ
കോവിഡിനെ തുടര്‍ന്ന് എഡ്‌ടെക് മേഖല പ്രതിസന്ധിയിലായിരുന്നെങ്കിലും 2022 ല്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയത് ഈ മേഖല തന്നെയാണ്. ടെസ്റ്റ് പ്രിപറേഷന്‍ പ്ലാറ്റ്‌ഫോമുകളാണ് ഫണ്ട് ആകര്‍ഷിച്ചത്. 1214.7 ദശലക്ഷം ഡോളറാണ് 2022 ല്‍ ഈ മേഖലയിലേക്ക് എത്തിയെന്ന് ട്രാക്എക്‌സ്എന്‍ ഫണ്ടിംഗ് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് മാത്രം 965 ദശലക്ഷം ഡോളറാണ് ഈ വര്‍ഷം ഫണ്ട് നേടിയത്.
പ്രാദേശിക ഭാഷകളിലുള്ള കണ്ടന്റുകള്‍ ഷെയല്‍ ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളാണ് രണ്ടാം സ്ഥാനത്ത്. 1148.5 ദശലക്ഷം ഡോളറാണ് ഈ മേഖല നേടിയെടുത്തത്. ബാംഗളൂര്‍ ആസ്ഥാനമായുള്ള വേഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് 805 ദശലക്ഷം ഡോളര്‍ നേടി ഈ മേഖയിലെ ഒന്നാം സ്ഥാനക്കാരായി.
അള്‍ട്രാ ഫാസ്റ്റ് ഗ്രോസറി ഡെലിവറി മേഖലയില്‍ 1140 ദശലക്ഷം ഡോളര്‍ ഫണ്ട് നേടി. ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയവ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ്. 700 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയ സ്വിഗ്ഗിയാണ് ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയത്.
959 ദശലക്ഷം ഡോളര്‍ ഫണ്ടുമായി ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി മേഖലയും മികച്ച പ്രകടനം നടത്തി. അള്‍ട്രാ ഫാസ്റ്റ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രോസറി മാത്രമാണ് വിതരണം ചെയ്യുന്നതെങ്കില്‍ ഹൈപ്പര്‍ ലോക്കര്‍ ഡെലിവറി പ്ലാറ്റ്‌ഫോം പ്രാദേശിക ഷോപ്പുകളുമായി ബന്ധപ്പെട്ട് എല്ലാത്തരം സാധനങ്ങളും വീടുകളിലെത്തിക്കുന്നു.
സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറിംഗ് പ്ലാറ്റ്‌ഫോമുകളും ഈ വര്‍ഷം മികച്ച ഫണ്ട് നേടി. 700 ദശലക്ഷം ഡോളറാണ് ഈ മേഖല ഫണ്ടിംഗിലൂടെ നേടിയത്. ബാംഗളൂര്‍ ആസ്ഥാനമായ സ്വിഗ്ഗി തന്നെയാണ് ഫണ്ടില്‍ മുന്നില്‍.
കഴിഞ്ഞ വര്‍ഷത്തെ ട്രാക്എക്‌സ്എന്‍ ഫണ്ടിംഗ് സൂചികയില്‍ 16 ാം സ്ഥാനത്തായിരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ 627 ദശലക്ഷം ഡോളറുമായി ഈ വര്‍ഷം മികച്ച പ്രകടനമാണ് നടത്തിയത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആംപിയര്‍ വെഹിക്ക്ള്‍സ് 220 ദശലക്ഷം ഡോളര്‍ ഫണ്ടിംഗ് നേടി ഈ മേഖലയില്‍ മുന്നിലെത്തി. അതേസമയം കഴിഞ്ഞ വര്‍ഷം 701 ാം സ്ഥാനത്തായിരുന്ന ഇലക്ട്രിക് കാര്‍ നിര്‍മാണ മേഖല ഇത്തവണ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചു. 496 ദശലക്ഷം ഡോളര്‍ ഫണ്ടിംഗുമായി മുംബൈ ആസ്ഥാനമായുള്ള ടാറ്റ പാസഞ്ചര്‍ മികച്ചു നിന്നു.
ചരക്കു നീക്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമായുള്ള ലോജിസ്്റ്റിക്‌സ് കമ്പനികളിലേക്കും ഈ വര്‍ഷം ഫണ്ട് എത്തി. 459 ദശലക്ഷം ഡോളറാണ് ഈ മേഖലയില്‍ ഫണ്ട് എത്തിയത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഡെല്‍ഹിവെറിയാണ് ഇതില്‍ 304 ദശലക്ഷം ഡോളറും നേടിയത്.
ഉപഭോക്്താക്കളുടെ ആവശ്യങ്ങള്‍ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് സഹായകമായ ഡാറ്റ നല്‍കുന്ന കോണ്‍വര്‍സേഷണല്‍ ഇന്റലിജന്‍സ് കമ്പനികള്‍ മികച്ച ഫണ്ടിംഗ് നേടി. 403 ദശലക്ഷം ഡോളറാണ് ഈ മേഖലയ്ക്ക് ലഭിച്ച ഫണ്ടിംഗ്. ബാംഗളൂര്‍ ആസ്ഥാനമായ കോവിന്‍ 2.1 ദശലക്ഷം ഡോളറുമായി മുന്നിലെത്തി.
വോയ്‌സ് അടിസ്ഥാനമാക്കിയുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാര്‍ട്ടപ്പുകളാണ് നേട്ടമുണ്ടാക്കിയ മറ്റൊരു മേഖല. 401 ദശലക്ഷം ഡോളറാണ് ഈ വര്‍ഷം അവര്‍ നേടിയത്. ബാംഗളൂര്‍ ആസ്ഥാനമായുള്ള ജിനാനി ഡോട്ട് എഐ 0.8 ദശലക്ഷം ഡോളറുമായി ഈ മേഖലയിലെ കൂടുതല്‍ ഫണ്ട് നേടിയ കമ്പനിയായി.