ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ് വീണ്ടും കൊച്ചിയില്‍; ധനകാര്യ രംഗത്തെ മാറ്റങ്ങളറിഞ്ഞ് മുന്നേറാനൊരു അവസരം

ധനകാര്യ മേഖലയിലെ രാജ്യാന്തര-ദേശീയ പ്രവണതകള്‍, നിക്ഷേപ അവസരങ്ങള്‍, അനുദിനം മാറുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ അറിയാനും പഠിക്കാനും വിദഗ്ധരുമായി സംവദിക്കാനും അവസരമൊരുക്കുകയാണ് ധനം ബിസിനസ് മീഡിയയുടെ ആറാമത് ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2024.

ഫെബ്രുവരി 22ന് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റ് ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും. രാജ്യാന്തര-ദേശീയ തലത്തിലെ പതിനഞ്ചിലേറെ പ്രശസ്ത വ്യക്തിത്വങ്ങളാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ പ്രഭാഷകരായെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനൂറിലേറെ പേര്‍ സമ്മിറ്റില്‍ പങ്കെടുക്കും.

അറിയാം പുതിയ പ്രവണതകള്‍

ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ ധനകാര്യ സേവന മേഖലയിലെ പുതിയ പ്രവണതകള്‍ അറിയാമെന്നതിനൊപ്പം വിവിധ തലങ്ങളെ ആഴത്തില്‍ തൊടുന്ന ചര്‍ച്ചകള്‍ക്കും വേദിയാകും ഇവിടം. ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്വര്‍ണപ്പണയ വായ്പാസ്ഥാപനങ്ങള്‍, ഫണ്ട് മാനേജര്‍മാര്‍, മ്യൂച്വല്‍ഫണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകര്‍, ഫിന്‍ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പുതിയ കാര്യങ്ങള്‍ അറിയാനും പ്രമുഖരുമായി നേരിട്ട് ഇടപഴകാനും ധനം
ബി.എഫ്.എസ്.ഐ
സമ്മിറ്റ് വേദിയൊരുക്കും.

പ്രഗത്ഭരുടെ നീണ്ട നിര

എല്‍.ഐ.സി മാനേജിംഗ് ഡയറക്ടര്‍ എം. ജഗന്നാഥ്, കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി എന്നിവരാണ് മുഖ്യ അതിഥികള്‍. ഫിന്‍ടെക് ഇന്നവേഷന്‍ ആന്‍ഡ് റഗുലേഷന്‍ എന്ന വിഷയത്തില്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മുന്‍ എം.ഡിയും സി.ഇ.ഒയും ഫെഡറല്‍ ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ എ.പി ഹോത്ത പ്രത്യേക പ്രഭാഷണം നടത്തും.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ പി.ആര്‍ ശേഷാദ്രി, പ്രമുഖ ഓഹരി നിക്ഷേപകനും കേഡിയ സെക്യൂരിറ്റീസ് സ്ഥാപകനുമായ വിജയ് കേഡിയ എന്നിവർ മുഖ്യ പ്രഭാഷകരാണ്. വിജയ് കേഡിയ സദസുമായി സംവദിക്കുകയും ചെയ്യും.

മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ വി.പി. നന്ദകുമാര്‍, സാപിയന്റ് വെല്‍ത്ത് അഡൈ്വസേഴ്‌സ് ആന്‍ഡ് ബ്രോക്കര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ രൂപ വെങ്കിട്കൃഷ്ണന്‍ എന്നിവരും പ്രത്യേക പ്രഭാഷകരായുണ്ട്.

How to use Army's war planning strategy for attailing financial freedom എന്ന വിഷയത്തില്‍ പി.ജി.ഐ.എം മ്യൂച്വല്‍ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ അജിത്ത് മേനോന്‍ സംസാരിക്കും. ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍ Scaling up Fintech & its Challenges എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും. എഴുത്തുകാരനും ബിസിനസ് ഫിനാന്‍സ് എക്‌സ്‌പേര്‍ട്ടുമായ ചിന്‍മയ് ആനന്ദ, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സ്ട്രാറ്റജിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് അനില്‍ ആര്‍. മേനോന്‍ തുടങ്ങിയവരും പ്രഭാഷക നിരയിലുണ്ട്.


പാനല്‍ ചര്‍ച്ചയും

From savings to Investments: Transformation of Kerala’s mindset towards wealth creation എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാറാണ് മോഡറേറ്റര്‍. ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്, അക്യുമെന്‍ കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ അലക്സ് കെ. ബാബു, അഫ്ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

പിന്തുണയുമായി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമ്മിറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത് മുത്തൂറ്റ് ഫിനാന്‍സ് ആണ്. ഫെഡറല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമാണ് ഗോള്‍ഡ് പാര്‍ട്ണര്‍മാര്‍. മണപ്പുറം ഫിനാന്‍സ്, ഓപ്പണ്‍, യൂണിമണി, കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഡി.ബി.എഫ്.എസ്‌, ആം-എക്സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എന്നീ ബ്രാന്‍ഡുകള്‍ സില്‍വര്‍ പാര്‍ട്ണറായും സമ്മിറ്റിന്റെ ഭാഗമാകുന്നു. ബ്രാന്‍ഡ് റൈറ്റ് ഡിജിറ്റല്‍ മീഡിയ പാര്‍ട്ണറും വോക്‌സ് ബേ കോള്‍ മാനേജ്‌മെന്റ് പാര്‍ട്ണറുമാണ്.
മികവിന് അംഗീകാരം
ബി.എഫ്.എസ്.ഐ രംഗത്ത് മികച്ച നേട്ടം കൈവരിച്ചവരെ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റില്‍ ആദരിക്കും. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, സാങ്കേതിക വിദ്യ മേഖലയിലെ നാല് പേരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ടി.സി. സുശീല്‍ കുമാര്‍ (മുന്‍ എം.ഡി, എല്‍.ഐ.സി), എ. ഗോപാലകൃഷ്ണന്‍ (സീനിയര്‍ പാര്‍ട്ണര്‍,കെ. വെങ്കിടാചലം ഐയ്യര്‍ ആന്‍ഡ് കമ്പനി), വിവേക് കൃഷ്ണ ഗോവിന്ദ് (സീനിയര്‍ പാര്‍ട്ണര്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ്), ഏബ്രഹാം തര്യന്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്) എന്നിവരാണ് ജൂറി അംഗങ്ങള്‍.

സമ്മിറ്റില്‍ സംബന്ധിക്കാന്‍ 18 ശതമാനം ജി.എസ്.ടി അടക്കം 4,130 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ബി.എഫ്.എസ്.ഐ സമ്മിറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://www.dhanambfsisummit.com.

ഫോണ്‍: +919072570065.

Related Articles

Next Story

Videos

Share it