നിക്ഷേപ സാധ്യതകളുടെ വഴികള്‍ പങ്കുവെച്ച് ധനം ബി.എസ്.എഫ്.ഐ സമ്മിറ്റ്
നിക്ഷേപ സാധ്യതകളുടെ വഴികള്‍ പങ്കുവെച്ച് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റ്. വൈവിധ്യമാര്‍ന്ന നിക്ഷേപ സാധ്യതകളുടെ വഴികള്‍ വിശകലനം ചെയ്യുന്ന ധനം ബിസിനസ് മീഡിയയുടെ ഏഴാമത് ബി.എഫ്.എസ്.ഐ സമ്മിറ്റാണ് കൊച്ചിയിൽ നടക്കുന്നത്. ഓഹരി വിപണി, മറ്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് മേഖലകളിലെ സാങ്കേതികവും പ്രായോഗികവുമായ അറിവുകളുടെ പങ്കുവെക്കലുകളാണ് സമ്മിറ്റില്‍ പ്രധാനമായി നടക്കുന്നത്. കൊച്ചി ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമ്മിറ്റില്‍ ദേശീയ, രാജ്യാന്തര തലത്തിലെ 15 ലേറെ പ്രമുഖര്‍ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 400 ലേറെ പേരാണ് പങ്കെടുക്കുന്നത്.
കെ വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണറും ധനം ബിഎഫ്എസ്ഐ സമിറ്റ് അഡൈ്വസറി കമിറ്റി ചെയറുമായ എ ഗോപാലകൃഷ്ണന്റെ സ്വാഗത പ്രസംഗത്തോടെയാണ് പ്രഭാഷണങ്ങള്‍ക്ക് തുടക്കമായത്.. ഉദ്ഘാടന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ് മുഖ്യപ്രഭാഷണം നടത്തി..
ഇന്ത്യന്‍ മൂലധന വിപണി കെട്ടിപ്പടുക്കുന്നതില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ വഹിക്കുന്ന പങ്കിനെ അധികരിച്ച് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിന്ദ് മന്ദോത്ര, പ്രഭാഷണം നടത്തി. പ്രമുഖ ഫണ്ട് മാനേജറും 3P ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും സിഐഒയുമായ പ്രശാന്ത് ജെയ്ന്‍ വിപണിയിലെ ട്രേഡിംഗ് തന്ത്രങ്ങളെ കുറിച്ച് ആശയ വിനിമയം നടത്തി.
ആര്.ബി.ഐ മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്ററും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്ററുമായ ഗണേഷ് കുമാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്മാന് പി ആര് രവി മോഹന്‍ തുടങ്ങിയവര്‍ വിവിധ മേഖലകളെ അധികരിച്ച് പ്രഭാഷണം നടത്തുന്നുണ്ട്.
പൊറിഞ്ചു വെളിയത്തുമായി സംവാദം
ഇന്ത്യയിലെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററും ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇയുമായ പൊറിഞ്ചു വെളിയത്തുമായി ധനം ബിസിനസ് മീഡിയ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജയ് ഏബ്രഹാം നടത്തുന്ന സംവാദമാണ് സമിറ്റിലെ മറ്റൊരു ആകര്‍ഷണം. ഗിഫ്റ്റ് സിറ്റിയിലെ പ്രവാസികള്‍ക്കായുള്ള നിക്ഷേപ അവസരങ്ങളെ കുറിച്ച് മിറെ അസറ്റ് മാനേജേഴ്സിന്റെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ ശോഭിത് മേത്ത പ്രഭാഷണം നടത്തും.
മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ വി പി നന്ദകുമാറുമായി ഡിബിഎഫ്എസ് എംഡി പ്രിന്‍സ് ജോര്‍ജ് നടത്തുന്ന ചര്‍ച്ചയാണ് സമിറ്റിലെ മറ്റൊരു സെഷന്.
ഓഹരി വിപണിയില്‍ ഇപ്പോള്‍ ചെയ്യണ്ടതും ചെയ്യരുതാത്തവുമായ കാര്യങ്ങള്‍ വിശദമാക്കുന്ന പാനല്‍ ചര്‍ച്ചയില്‍ നിക്ഷേപ വിദഗ്ധനും ഐഡിബിഐ കാപ്പിറ്റല്‍ മുന്‍ റിസര്‍ച്ച് മേധാവിയുമായ എ കെ പ്രഭാകര്‍, അക്യുമെന്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റ് എംഡി അക്ഷയ് അഗര്‍വാള്‍ എന്നിവര്‍ സംബന്ധിക്കും. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. രഞ്ജിത് ആര് ജിയാണ് പാനല്‍ ചര്‍ച്ച നയിക്കുക.
പ്രതിഭകളെ ആദരിക്കും
വൈകീട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയായെത്തും. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ കേന്ദ്രമന്ത്രി വിതരണം ചെയ്യും. അവാര്‍ഡ് നൈറ്റില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ കെവിഎസ് മണിയന് മുഖ്യപ്രഭാഷണം നടത്തും. ബാലപ്രതിഭയും ഇന്നൊവേറ്ററുമായ പതിനൊന്ന് വയസുകാരന് ഡോ. സ്വയം സോധ പ്രത്യേക പ്രഭാഷണം നടത്തും. സ്പീഡ് നെറ്റ് വര്‍ക്കിംഗ്, ആവേശം പകരുന്ന ഗെയ്മുകള്, നെറ്റ് വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയെല്ലാം സമിറ്റിന്റെ ഭാഗമായുണ്ടാകും