Begin typing your search above and press return to search.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ധനം എമര്‍ജിംഗ് ബാങ്ക് ഓഫ് ദി ഇയര്‍
ധനം എമര്‍ജിംഗ് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്. ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എമര്‍ജിംഗ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് (ഐ.ടി & ഓപ്പറേഷന്‍സ്) ജോര്‍ജ് കെ. ജോണ്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണിയില്‍ നിന്ന് ഏറ്റു വാങ്ങി.
2023 ഇസാഫ് ബാങ്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നേട്ടങ്ങള്‍ നിറഞ്ഞ മികച്ചൊരു വര്‍ഷമായിരുന്നു. 2023ലാണ് ഇസാഫ് ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തിയത്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 77 മടങ്ങ് അധികമായാണ് അപേക്ഷകള്‍ ലഭിച്ചത്. നിക്ഷേപകര്‍ക്ക് ഇസാഫ് ബാങ്കിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു ഇത്.
മാത്രമല്ല 2023ല്‍ ഇസാഫ് ബാങ്കിന്റെ വരുമാനം 36 ശതമാനം വര്‍ധിച്ചു. ലാഭം 58 ശതമാനവും. ഇതോടൊപ്പം ആസ്തിയുടെ ഗുണമേന്മയും മെച്ചപ്പെട്ടു.1990ല്‍ ഒരു എന്‍.ജി.ഒ എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഇസാഫ് 1995ല്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനമായി മാറി. 2017ലാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സ് ഇസാഫിന് ലഭിക്കുന്നത്.
Next Story
Videos