എൽ.ഐ.സിക്ക് ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2023 പുരസ്കാരം

ഫിനാന്‍സ് ലോകം ഏറെ വിലമതിക്കുന്ന ധനം ലൈഫ് ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്.

ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി എല്‍.ഐ.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.എം.ഒയുമായ ആര്‍. സുധാകറിന് പുരസ്‌കാരം സമ്മാനിച്ചു.

രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കമ്പനികള്‍ക്കായി കൂടി തുറന്ന് കൊടുത്ത് 23 വര്‍ഷമായിട്ടും ഇന്നും മൊത്തം വിപണിയുടെ 62 ശതമാനവും എല്‍.ഐ.സിയുടെ കൈവശമാണ്. എല്‍.ഐ.സി എന്ന കമ്പനിയില്‍ രാജ്യത്തെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണിതെന്ന് ജൂറി നിരീക്ഷിച്ചു. 2023ലെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി 13.5 ലക്ഷം ഏജന്റുമാരുള്ള എല്‍.ഐ.സി 28 കോടി പോളിസികളാണ് വിതരണം ചെയ്തിട്ടുള്ളത്.

രാജ്യത്തെ 22 ഇന്‍ഷുറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം, ലാഭക്ഷമത, ക്ലെയിം സെറ്റില്‍മെന്റ് തുടങ്ങി നിരവധി ഘടകങ്ങള്‍ വിശകലനം ചെയ്ത ശേഷമാണ് എല്‍.ഐ.സിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
Related Articles
Next Story
Videos
Share it