ഐ.ഡി.ബി.ഐ ബാങ്ക് ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍
രാജ്യത്തെ സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള ധനം പ്രൈവറ്റ് സെക്ടര്‍ ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഐ.ഡി.ബി.ഐ ബാങ്കിന്.
കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി ഐ.ഡി.ബി.ഐ ബാങ്ക് ബാംഗളൂര്‍ സോണല്‍ മേധാവിയും ചീഫ് ജനറല്‍ മാനേജരുമായ അനുരാധ രഞ്ജന്‍കാന്തിന് പുരസ്‌കാരം സമ്മാനിച്ചു.
പ്രതിസന്ധി ഘട്ടങ്ങളെ അതിമനോഹരമായി തരണം ചെയ്ത് മിന്നുന്ന നേട്ടങ്ങളിലേക്ക് കുതിച്ചുകയറുകയായിരുന്നു ഐ.ഡി.ബി.ഐ ബാങ്കെന്ന് ജൂറി നിരീക്ഷിച്ചു. 2019ല്‍ എല്‍.ഐ.സി നടത്തിയ തന്ത്രപരമായ ഏറ്റെടുക്കല്‍ ഐ.ഡി.ബി.ഐയെ സംബന്ധിച്ചിടത്തോളം നിര്‍ണായക വഴിത്തിരിവായി. മാത്രമല്ല ഇതോടെ ഐ.ഡി.ബി.ഐയെ സ്വകാര്യ ബാങ്കായി പുനര്‍ നിര്‍ണയം നടത്തുകയും ചെയ്തു. പോയവര്‍ഷങ്ങളിലെ വലിയ നഷ്ടത്തെ മറികടന്ന് 2023ല്‍ റെക്കോര്‍ഡ് ലാഭമാണ് ഐ.ഡി.ബി.ഐ നേടിയത്. ആസ്തികളുടെ ഗുണമേന്മയിലും ഗണ്യമായ മാറ്റമുണ്ടായി.
രാജ്യവ്യാപകമായി 2,000ത്തോളം ശാഖകള്‍ ഐ.ഡി.ബി.ഐയ്ക്കുണ്ട്. 4.3 ലക്ഷം കോടി രൂപയിലേറെയാണ് മൊത്തം ബിസിനസ്.