ബാങ്ക് ഓഫ് മഹാരാഷ്ട്ര ധനം പി.എസ്.യു ബാങ്ക് ഓഫ് ദി ഇയര്‍

ധനം പി.എസ്.യു ബാങ്ക് ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക്.

ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണിയില്‍ നിന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രോഹിത് ഋഷി അവാർഡ് ഏറ്റു വാങ്ങി.

രാജ്യത്തെ 12 പ്രമുഖ പൊതുമേഖലാ ബാങ്കുകളെ ഒമ്പതോളം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിശകലനം ചെയ്ത ജൂറി ബാങ്ക് മഹാരാഷ്ട്രയെ അവാര്‍ഡിനായി തെരഞ്ഞെടുക്കുകയായിരുന്നു.

2017-2019 കാലഘട്ടത്തില്‍ അവിസ്മരണീയമായ ടേണ്‍ എറൗണ്ട് നടത്തിയ ബാങ്ക് 2023ല്‍ വരുമാനത്തില്‍ 33 ശതമാനം വളര്‍ച്ചയും ലാഭത്തില്‍ 74 ശതമാനം വര്‍ധനയുമാണ് നേടിയത്.

ആസ്തികളുടെ ഗുണമേന്മ, ലാഭമാര്‍ജിന്‍, മൂലധന പര്യാപ്തതാ അനുപാതം തുടങ്ങിയവയെല്ലാം തന്നെ ബാങ്കിന്റെ പ്രവര്‍ത്തന മികവും സാമ്പത്തിക ആരോഗ്യവും വിളിച്ചോതുന്നതാണെന്ന് ജൂറി വിലയിരുത്തി.

രാജ്യമെമ്പാടുമുള്ള 2,400 ശാഖകളുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ബിസിനസ് 4.3 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്.

Related Articles
Next Story
Videos
Share it