പ്രമുഖ ഓഹരി നിക്ഷേപകന്‍ വിജയ് കേഡിയയുമായി സംവദിക്കാം; ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിന് ഇനി മൂന്ന് നാള്‍

ഫെബ്രുവരി 22ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2024ല്‍ പ്രഭാഷകനായി രാജ്യത്തെ പ്രമുഖ നിക്ഷേപകനും കേഡിയ സെക്യൂരിറ്റീസ് സ്ഥാപകനുമായ വിജയ് കേഡിയ എത്തുന്നു. ഓഹരി നിക്ഷേപത്തെ കുറിച്ചും ഇന്ത്യന്‍ ഓഹരി വിപണിയിലെ പുതിയ പ്രവണതകളെ കുറിച്ചും സംസാരിക്കുന്ന അദ്ദേഹം സദസുമായി സംവദിക്കുകയും ചെയ്യും.

കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന കേഡിയ മൂന്ന് ദശാബ്ദത്തിലധികമായി ഓഹരി വിപണിയിലെ സജീവ നിക്ഷേപകരിലാരാളാണ്. വെറും കൊമേഴ്സ്
ബിരുദം
മാത്രം കൈമുതലായുള്ള കേഡിയ 'സീറോ ക്യാപിറ്റലു'മായാണ് ഓഹരി വിപണിയിലേക്ക് കടന്നു വരുന്നത്. എന്നിട്ടും, കഴിഞ്ഞ 15-20 വര്‍ഷത്തിനിടെ അദ്ദേഹം തന്റെ ചില ഓഹരി നിക്ഷേപങ്ങള്‍ വഴി നേടിയത് 100 ശതമാനത്തിലധികം നേട്ടമാണ്. ഇതിലൊരു ഓഹരിയിലെ നിക്ഷേപം മാത്രം നല്‍കിയത് 16,400 മടങ്ങ് നേട്ടവും.
ഐ.ഐ.എം അഹമ്മദാബാദ്, ഐ.ഐ.എം ബാംഗ്ലൂര്‍, ഐ.ഐ.ടി ബോംബെ, ഐ.ഐ.എം അമൃത്സര്‍, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ എന്നിവിടങ്ങളിലെ മുഖ്യ പ്രഭാഷകനായ കേഡിയ ലോകപ്രശസ്ത പ്രചോദനാത്മക ഇവന്റായ ടെഡ്എക്സ് ടോക്‌സില്‍ (TEDx Talks) രണ്ട് തവണ സംസാരിച്ചു.
2017ല്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയ കേഡിയ പുതിയ ചെറുകിട നിക്ഷേപകരെ നിക്ഷേപത്തിന്റെ പ്രാധാന്യത്തെകുറിച്ച് ബോധവത്കരിക്കുന്നതിനായി നിരവധി പാട്ടുകളെഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്നാവിസ് എന്നിവരില്‍ നിന്ന് 'ഏയ്സ് ഇന്‍വെസ്റ്റര്‍' പുരസ്‌കാരവും സ്വീകരിച്ചു.
അറിവിന്റെയും പങ്കുവയ്ക്കലിന്റെയും വേദി
ധനകാര്യ മേഖലയിലെ രാജ്യാന്തര-ദേശീയ പ്രവണതകള്‍, നിക്ഷേപ അവസരങ്ങള്‍, അനുദിനം മാറുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ അറിയാനും പഠിക്കാനും വിദഗ്ധരുമായി സംവദിക്കാനും അവസരമൊരുക്കുന്ന വേദിയാണ് ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2024. രാജ്യാന്തര-ദേശീയതലത്തിലെ പതിനഞ്ചിലേറെ പ്രശസ്ത വ്യക്തിത്വങ്ങള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ പ്രഭാഷകരായെത്തും.
എല്‍.ഐ.സി മാനേജിംഗ് ഡയറക്ടര്‍ എം, ജഗന്നാഥ്, കെ.എസ്.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി എന്നിവരാണ് സമ്മിറ്റില്‍ മുഖ്യ അതിഥികള്‍. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) മുന്‍ എം.ഡിയും സി.ഇ.ഒയും ഫെഡറല്‍ ബാങ്ക് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ എ.പി ഹോത്ത, സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഇ.ഒയും എം.ഡിയുമായ പി.ആര്‍ ശേഷാദ്രി എന്നിവര്‍ മുഖ്യ പ്രഭാഷകരാണ്. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വി.പി. നന്ദകുമാര്‍, സാപിയന്റ് വെല്‍ത്ത് അഡൈ്വസേഴ്സ് ആന്‍ഡ് ബ്രോക്കര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്റ്റര്‍ രൂപ വെങ്കട്കൃഷ്ണന്‍ എന്നിവര്‍ പ്രത്യേക പ്രഭാഷണം നടത്തും.




പി.ജി.ഐ.എം മ്യൂച്വല്‍ഫണ്ട് മാനേജിംഗ് ഡയറക്ടര്‍ അജിത് മേനോന്‍ , ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍, ഡി.ബി.എഫ്.എസ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്, അക്യുമെന്‍ കാപിറ്റല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ അലക്‌സ് കെ. ബാബു, അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ഷൈനി സെബാസ്റ്റ്യന്‍, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സ്ട്രാറ്റജിക് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് അനില്‍ ആര്‍. മേനോന്‍ തുടങ്ങിയവരും പ്രഭാഷക നിരയിലുണ്ട്.

ആര്‍ക്കൊക്കെ പങ്കെടുക്കാം
ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, സ്വര്‍ണപ്പണയ വായ്പാസ്ഥാപനങ്ങള്‍, ഫണ്ട് മാനേജര്‍മാര്‍, മ്യൂച്വല്‍ഫണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപകര്‍, ഫിന്‍ടെക് തുടങ്ങി ധനകാര്യ മേഖലയുമായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സമ്മിറ്റില്‍ സംബന്ധിക്കാം. പുതിയ കാര്യങ്ങള്‍ അറിയാനും പ്രമുഖരുമായി നേരിട്ട് ഇടപഴകാനും സമ്മിറ്റ് വേദിയൊരുക്കും.

സമ്മിറ്റില്‍ സംബന്ധിക്കാന്‍ 18 ശതമാനം ജി.എസ്.ടി അടക്കം 4,130 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ബി.എഫ്.എസ്.ഐ സമ്മിറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം: https://www.dhanambfsisummit.com, ഫോണ്‍: +919072570065.

പിന്തുണയുമായി സ്ഥാപനങ്ങളും

ഇത് ആറാം തവണയാണ് ധനം ബി.എഫ്.എസ്.ഐ സമ്മിറ്റിന്‌ കൊച്ചി സാക്ഷ്യം വഹിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബി.എഫ്.എസ്.ഐ സമ്മിറ്റിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത് മുത്തൂറ്റ് ഫിനാന്‍സ് ആണ്. എല്‍.ഐ.സി, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയാണ് ഗോള്‍ഡ് പാര്‍ട്ണര്‍മാര്‍. മണപ്പുറം ഫിനാന്‍സ്, ഓപ്പണ്‍, യൂണിമണി, കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഡി.ബി.എഫ്.എസ്‌, ആം-എക്‌സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് എന്നീ ബ്രാന്‍ഡുകള്‍ സില്‍വര്‍ പാര്‍ട്ണറായും സമ്മിറ്റിന്റെ ഭാഗമാകുന്നു. ബ്രാന്‍ഡ് റൈറ്റ് ഡിജിറ്റല്‍ മീഡിയ പാര്‍ട്ണറും വോക്സ് ബേ കോള്‍ മാനേജ്മെന്റ് പാര്‍ട്ണറുമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it