സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്‌സ്‌പോ 2024 നാളെ തുടങ്ങും, റീറ്റെയ്ല്‍ രംഗത്തെ അവസരങ്ങള്‍ അറിയാം, വളരാം

റീറ്റെയ്ല്‍ രംഗത്ത് എന്നും പുതുമകള്‍ക്ക് മുമ്പേ നടക്കുന്ന മലബാര്‍ ഇതാ അതിവിപുലമായ റീറ്റെയ്ല്‍ എക്സ്പോയ്ക്ക് വേദിയാകുന്നു. നാളെയും മറ്റന്നാളുമായി (സെപ്റ്റംബര്‍ 3,4) കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്‌സ്‌പോ 2024 എഫ്.എം.സി.ജി രംഗത്തെ ഏറ്റവും പുതിയ പ്രവണതകളും ഉല്‍പ്പന്നങ്ങളും നൂതന സാങ്കേതിക വിദ്യയും അണിനിരത്തും. സൂപ്പര്‍മാര്‍ക്കറ്റ് വെല്‍െഫയര്‍ അസോസിയേഷന്‍ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റീറ്റെയ്ല്‍ എക്‌സ്‌പോയില്‍ 200ലേറെ സ്റ്റാളുകളുണ്ടാകും.

ബന്ധങ്ങള്‍ വളര്‍ത്താം, വളരാം

നെറ്റ്‌വര്‍ക്കിംഗിനും പുതിയ കാര്യങ്ങള്‍ അറിയാനുമൊക്കെ ഉപകരിക്കുന്ന വിധമാണ് എക്‌സ്‌പോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എക്‌സ്‌പോയിലെ മുഖ്യ ആകര്‍ഷണങ്ങള്‍ നോക്കാം:
ഉല്‍പ്പന്നങ്ങളുടെ അവതരണം: പ്രമുഖ എഫ്എംസിജി കമ്പനികളുടെ നൂതന ഉല്‍പ്പന്നങ്ങളും സേവനങ്ങളും എക്‌സ്‌പോയില്‍ വെച്ച് അനാവരണം ചെയ്യും.
നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍: റീറ്റെയ്ല്‍ മേഖലയിലെ പ്രൊഫഷണലുകള്‍, റീറ്റെയ്‌ലേഴ്‌സ്, വിതരണക്കാര്‍ എന്നിങ്ങനെ വ്യത്യസ്ത രംഗങ്ങളിലുള്ളവരുമായി അടുത്തിടപഴകാനുള്ള അവസരം.
അറിവുകള്‍ പങ്കുവെയ്ക്കാം: റീറ്റെയ്ല്‍ മാര്‍ക്കറ്റിംഗ്, സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ഉപഭോക്താക്കളുടെ മാറുന്ന താല്‍പ്പര്യങ്ങള്‍, സ്വഭാവങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളെ അധികരിച്ചുള്ള പാനല്‍ ചര്‍ച്ചകളില്‍ സംബന്ധിക്കാം. പുതിയ അറിവുകള്‍ നേടാം.
നൂതന സാങ്കേതികവിദ്യകളറിയാം: റീറ്റെയ്ല്‍ മേഖലയെ മാറ്റിമറിക്കുന്ന പുതിയ സാങ്കേതിക വിദ്യയും പരിഹാരങ്ങളും നേരില്‍ കണ്ടറിയാം.

കണ്ടെത്താം, പുതിയ സാധ്യതകള്‍

ദക്ഷിണേന്ത്യയിലെ റീറ്റെയ്ല്‍ രംഗത്തെ ഭാവി സാധ്യതകള്‍ കണ്ടറിയാനുള്ള അവസരം കൂടിയാണ് എക്‌സ്‌പോ ഒരുക്കുന്നത്.ദക്ഷിണേന്ത്യന്‍ വിപണികളിലേക്കുള്ള വിപുലീകരണ സാധ്യതകള്‍ കൃത്യമായി അറിയാന്‍ എക്‌സ്‌പോ ഉപകരിക്കും. അതുപോലെ തന്നെ വിതരണക്കാര്‍, വ്യത്യസ്ത മേഖലകളിലെ ഉല്‍പ്പാദകര്‍ എന്നിവരുമായി പങ്കാളിത്തത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരമാണ് എക്‌സ്‌പോ ഒരുക്കുന്നത്.
റീറ്റെയ്ല്‍ മേഖലയിലെയും അനുബന്ധ മേഖലയിലെയുമായുള്ള വിപുലമായ പ്രതിനിധി സമൂഹത്തിന് മുന്നില്‍ ബ്രാന്‍ഡിനെ അവതരിപ്പിക്കാനുള്ള അവസരവും എക്‌സ്‌പോയിലൂടെ ലഭിക്കുന്നു.

വളര്‍ച്ചയ്ക്കായുള്ള പ്ലാറ്റ് ഫോം

മലബാര്‍ മേഖലയിലെ റീറ്റെയ്ല്‍ രംഗത്ത് വലിയൊരു മാറ്റത്തിനാകും സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്‌സ്‌പോതിരികൊളുത്തുകയെന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു. റീറ്റെയ്‌ലേഴ്‌സ്, വിതരണക്കാര്‍, ഉല്‍പ്പാദന രംഗം എന്നിങ്ങനെ വിവിധ മേഖലയിലുള്ളവരെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവന്ന് സഹകരണത്തിന്റെ മേഖലകള്‍ തുറന്നുകൊടുത്ത് വളര്‍ച്ചാസാധ്യതകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എക്‌സ്‌പോസംഘടിപ്പിച്ചിരിക്കുന്നത്. റീറ്റെയ്ല്‍ രംഗത്തിനുവേണ്ട വിപുലമായ ഉല്‍പ്പന്ന ശ്രേണി, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവയെല്ലാം എക്‌സ്‌പോയിലുണ്ടാകും.
സൗത്ത് ഇന്ത്യ റീറ്റെയ്ല്‍ എക്‌സ്‌പോ2024ല്‍ സംബന്ധിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: +91 62820 01180. വെബ്സൈറ്റ്: osuthindiaretailexpo.com.


Related Articles
Next Story
Videos
Share it