
സംരംഭകർക്ക് ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചതാണിക്കാര്യം.
മുദ്ര സ്കീമിന് കീഴിൽ ഇതുവരെ 19 കോടി ലോണുകൾ അനുവദിച്ചിട്ടുണ്ട്. സ്കീം വിപുലീകരിച്ച് 30 കോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine