പ്രതിസന്ധി രൂക്ഷം: 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി എം.എം. മണി. അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

'വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. എന്നാല്‍, നിലവിലെ പ്രതിസന്ധി രൂക്ഷമായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും,' മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തെ അറിയിച്ചിരുന്നു.
വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം.

ജൂലൈ 8 മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 11.4 ശതമാനം കൂട്ടിയിരുന്നു.
ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ധന. ഫിക്‌സഡ് ചാര്‍ജ്ജും സ്ലാബ് അടിസ്ഥാനത്തില്‍ കൂട്ടി. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 5 രൂപ കൂടും. ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് വര്‍ധനയില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it