ഇന്ത്യയുടെ ആദ്യത്തെ റിയല്‍റ്റി മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കി എച്ച്.ഡി.എഫ്.സി

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ചാ സാധ്യതകളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ആദായം നേടാനായി എച്ച്.ഡി.എഫ്.സി നിഫ്റ്റി റിയല്‍റ്റി മ്യൂച്വല്‍ ഇന്‍ഡക്‌സ് ഫണ്ട് അവസരം ഒരുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര റിയല്‍റ്റി ഫണ്ട് എന്ന പ്രത്യേകതയും ഈ പാസീവ് ഫണ്ടിനുണ്ട് (passive). പാസീവ് ഫണ്ടുകള്‍ നിക്ഷേപിക്കാവുന്ന ഓഹരികളെ നേരിട്ട് കണ്ടെത്തുന്നതിന് പകരം ഏതെങ്കിലും ഓഹരി സൂചികയെ അടിസ്ഥാനപ്പെടുത്തി നിക്ഷേപം നടത്തുന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്.

മാര്‍ച്ച് ഏഴിന് ന്യൂ ഫണ്ട് ഓഫര്‍ ആരംഭിച്ചു, മാര്‍ച്ച് 21 വരെ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 2024-25 ഇടക്കാല ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് കൊണ്ട് എക്‌സ്പ്രസ് വേ, ഹൈവേകള്‍ക്ക് സമീപം വലിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ഭവനങ്ങള്‍, വാണിജ്യ കെട്ടിടങ്ങള്‍, റീറ്റെയ്ല്‍, ഹോസ്പിറ്റാലിറ്റി, പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസനം എന്നിവ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാം.

നിക്ഷേപവും റിസ്‌കും

നിഫ്റ്റി റിയല്‍റ്റി സൂചിക കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 123.68 ശതമാനം നേട്ടമാണ്‌ നിക്ഷേപകര്‍ക്ക് നല്‍കിയത്. ഡി.എല്‍.എഫ്, ശോഭ ലിമിറ്റഡ്, ഒബ്‌റോയ്‌ റിയല്‍റ്റി, പ്രസ്റ്റീജ് എസ്റ്റേറ്റ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ് തുടങ്ങിയ ഓഹരികളാണ് ഈ സൂചികയിലുള്ളത്. 2024 മുതല്‍ 2029 വരെയുള്ള കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് മേഖല 25.60 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഇന്ത്യയുടെ പ്രഥമ റിയല്‍ എസ്റ്റേറ്റ് ഫണ്ട് നിക്ഷേപകര്‍ക്ക് പോര്‍ട്ടഫോളിയോയില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു ഓപ്പണ്‍ എന്‍ഡഡ് ഫണ്ടാകുമെന്ന് കരുതാം.

കുറഞ്ഞ നിക്ഷേപ തുക 100 രൂപയാണ്. തുടര്‍ന്ന് ഒരു രൂപയുടെ ഗുണിതങ്ങളില്‍ നിക്ഷേപം നടത്താം. മാര്‍ച്ച് 21ന് ശേഷം ഓഹരി എക്‌സ്‌ചേഞ്ചുകള്‍ തുടര്‍ച്ചയായുള്ള വിപണനം നടക്കും. 95 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഈ ഫണ്ടില്‍ റിസ്‌ക് വളരെ ഉയര്‍ന്നതാണ്.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles

Next Story

Videos

Share it