ലിക്വിഡിറ്റി പ്രതിസന്ധി: കടമെടുക്കുന്നത് 70,000 കോടി രൂപയോളം കുറക്കും  

പണലഭ്യതയെ ചൊല്ലിയുള്ള ആശങ്കൾക്കിടെ ആശ്വാസ നടപടിയുമായി ധനമന്ത്രാലയം. വർഷത്തിന്റെ രണ്ടാം പകുതിയിൽ വിപണിയിൽ നിന്ന് കടമെടുക്കുന്നത് (gross borrowing) മുൻപ് തീരുമാനിച്ചതിനെക്കാളും 70,000 കോടി രൂപ കുറവായിരിക്കുമെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് പറഞ്ഞു.

അതേസമയം ധനക്കമ്മി കൂടാതിരിക്കാൻ നെറ്റ് ബോറോയിങ് ബഡ്ജറ്റിൽ പറഞ്ഞതുപോലെ 3.9 ലക്ഷം കോടി രൂപയായി നിലനിർത്തും.

ഈ തീരുമാനം ബോണ്ട് മാർക്കറ്റുകളുടെ മേലുള്ള സമ്മർദ്ദം കുറക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. വർഷത്തിന്റെ ആദ്യപകുതിയിൽ 2.88 ലക്ഷം കോടി കടമെടുത്തിരുന്നു. ഇത് രണ്ടാം പകുതിയിൽ 2.47 ലക്ഷം കോടിയായി ചുരുക്കും.

കടമെടുക്കൽ കുറക്കുന്നതുമൂലമുള്ള നഷ്ടം നികത്താൻ ഗവണ്മെന്റ് സെക്യൂരിറ്റീസ് തിരികെ വാങ്ങുന്നത് കുറയ്ക്കും. കൂടാതെ ലഘുസമ്പാദ്യ പദ്ധതികളിൽ നിന്നും പണം കണ്ടെത്തും. ആദ്യമായി റീറ്റെയ്ൽ ഇൻഫ്‌ളേഷൻ-ഇൻസ്ഡ് ബോണ്ടുകൾ പുറത്തിറക്കുമെന്നും ഗാർഗ് അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it