നേരിട്ടുള്ള വിദേശ നിക്ഷേപം : നാലു മേഖലകളിൽ കൂടുതൽ ഇളവ്
സാമ്പത്തിക വളർച്ച നേർ ദിശയിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നാല് മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടത്തിൽ ഇളവുകൾ അടക്കമുള്ള നടപടികളാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
കോൾ മൈനിംഗ് , കോൺട്രാക്റ്റ് മാനുഫാക്ചറിംഗ് രംഗത്ത് നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കും . ഡിജിറ്റൽ മീഡിയ രംഗത്ത് 26 ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം . സിംഗിൾ ബ്രാൻഡ് റീറ്റെയ്ൽ സ്റ്റോറുകളുടെ സോഴ്സിംഗ് നിബന്ധനകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സിംഗിൾ ബ്രാൻഡ് റീറ്റെയിൽ സ്റ്റോറുകൾക്ക് ഓൺലൈൻ സ്റ്റോറുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട് .
24,375 കോടി രൂപ നിക്ഷേപത്തിൽ 2020-21 ൽ രാജ്യത്ത് 75 മെഡിക്കൽ കോളേജുകൾ പുതുതായി ആരംഭിക്കും . ലോകത്ത് ഇതാദ്യമായാണ് ഇത്രയും വലിയ തോതിൽ മെഡിക്കൽ കോളേജുകൾ ഒറ്റയടിക്ക് ആരംഭിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.