കേരള ബജറ്റ്: 15 പ്രഖ്യാപനങ്ങൾ

1. നവകേരളത്തിന് 25 പദ്ധതികള്‍

2. ചെലവുചുരുക്കില്ലെന്ന് ധനമന്ത്രി. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍. പൊതുമേഖലയെ ശക്തിപ്പെടുത്തും.

3. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വിപുലമായ പദ്ധതികള്‍. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 6000 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കും.

4. റബർ വികസനത്തിന് സിയാൽ മോഡൽ കമ്പനി, റബർ താങ്ങുവില വർധിപ്പിക്കാൻ 500 കോടി വകയിരുത്തും. More

5. പ്രളയസെസ്: ഉയര്‍ന്ന ജിഎസ്റ്റി സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് അധികമായി ചുമത്തും. 12, 18, 28 ശതമാനം സ്ലാബുകളില്‍ ജിഎസ്റ്റി ഈടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് ചുമത്തും. More

6. കെഎസ്ആർടിസി പുനരുദ്ധാരണത്തിന് 1000 കോടി വകമാറ്റി.

7. കുടുംബശ്രീക്ക് 1000 കോടി നൽകും, സ്ത്രീശാക്തീകരണ പദ്ധതികൾക്കായി 1,420 കോടി രൂപ More

8. വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി രൂപ, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് 70 കോടി രൂപ

9. കേരളത്തിലെ നിലവിലുള്ള ഇന്‍ഷുറന്‍സ് - ചികിത്സാ പദ്ധതികള്‍ സമന്വയിപ്പിച്ചു കൊണ്ട് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. 42 ലക്ഷം കുടുംബങ്ങളെ ഇതില്‍ ലക്ഷ്യമിടുന്നു. More

10. പ്രവാസിക്ഷേമത്തിനും പ്രത്യേക ഊന്നല്‍. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി. More

11. നിര്‍മാണ മേഖലയ്ക്ക് തിരിച്ചടി. സിമന്റ്, മാര്‍ബിള്‍, സെറാമിക് ടൈല്‍സ്, പ്ലൈവുഡ് തുടങ്ങി നിര്‍മാണ സാമഗ്രികള്‍ക്ക് വിലയുയരും. 3000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആഡംബര വീടുകള്‍ക്ക് അധിക നികുതി. More

12. കുട്ടനാടിന്റെ പുനരുദ്ധാരണത്തിന് 1000 കോടിയുടെ രണ്ടാം പാക്കേജ്. പ്രളയനാന്തര പുനര്‍നിര്‍മാണ പ്രക്രിയയില്‍ വയനാടിനെ മാത്യകയാക്കാന്‍ ഉപകരിക്കും വിധം വിപുലമായ പദ്ധതി. മലബാര്‍ ബ്രാന്‍ഡില്‍ കോഫി. More

13. കോമ്പൗണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയര്‍ത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റുവരുമാനമുള്ളവര്‍ ഇനിമേല്‍ ഒരു ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും.

14. ജിഎസ്ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരുമെന്ന് ധനമന്ത്രി. നികുതി കുടിശ്ശികയുള്ളവര്‍ക്കു പൊതുമാപ്പ് പദ്ധതി. 2020 മാര്‍ച്ച് 31 വരെ ആറുതവണയായി കുടിശിക അടയ്ക്കാം. സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ്.

15. കാർഷിക മേഖലയ്ക്ക് 2,500 കോടി രൂപ. നാളികേര മേഖലക്ക് 170 കോടി അനുവദിച്ചു

കൂടുതൽ വായിക്കാം: കേരള ബജറ്റ് 2019: വില ഉയരുന്നത് ഇവയ്ക്ക്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it