കേരള ബജറ്റ് 2019: ഒറ്റ നോട്ടത്തിൽ

അടിസ്ഥാന സൗകര്യ വികസനം

  • അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. റോഡുകളുടെ മുഖച്ഛായ രണ്ടു വര്‍ഷംകൊണ്ട് മാറും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കും.
  • സമാന്തര അതിവേഗ റെയില്‍ പാതയുടെ നിര്‍മാണം ഈ വര്‍ഷം. 515 കിലോമീറ്റര്‍ റെയ്ല്‍ പാതയ്ക്ക് 55000 കോടി രൂപ ചെലവ്
  • തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയ്ല്‍ പാത , യാത്രാ സമയം 4 മണിക്കൂര്‍
  • 585 കിലോമീറ്റര്‍ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെ ജലപാത 2020 ല്‍ പൂര്‍ത്തിയാക്കും
  • കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും
  • തീരദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 103 കോടി രൂപ

കാര്‍ഷികം

  • കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് 2500 കോടി
  • 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്.
  • കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ഫാം
  • നാളികേര മേഖലയ്ക്ക് 170 കോടി
  • നാളികേര കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പത്ത് ലക്ഷം. തെങ്ങിന്‍ തൈകള്‍ വെച്ചുപിടിക്കും.
  • കുരുമുളക് കൃഷിക്ക് 10 കോടി
  • റബറിന് താങ്ങുവിലയായി 500 കോടി
  • വയനാടിനെ പൂകൃഷിക്കുള്ള പ്രത്യേക സോണായി പ്രഖ്യാപിക്കും
  • വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും
  • കശുവണ്ടി മേഖലയ്ക്ക് പാക്കേജ്. പൂട്ടിയ സ്ഥാപനങ്ങളുടെ കടം പുന:ക്രമീകരിക്കും

ഇ-കേരളം

  • പടിപടിയായി നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മാത്രമാക്കും. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും.
  • ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കും.
  • 2020 ല്‍ കേരളത്തിന്റെ നിരത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍
  • ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്‌സിഡി നല്‍കും.
  • ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റാവുന്ന സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും.

    *സ്വകാര്യസംരംഭകരുടെ സഹായത്തോടെ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

  • സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തു ലക്ഷമാക്കും.
  • വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചു വര്‍ഷം 50 ശതമാനം നികുതി ഇളവ്

പ്രവാസിക്ഷേമം

  • പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി
  • വിദേശത്തു നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സാന്ത്വനം പദ്ധതി-25 കോടി
  • മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടി
  • ലോകകേരള സഭയ്ക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി
  • പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തുക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും
  • പ്രവാസികള്‍ക്കുള്ള നിക്ഷേപ പദ്ധതിയും പെന്‍ഷനും ലയിപ്പിക്കും

സാമൂഹ്യക്ഷേമം

  • പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി
  • മത്സ്യതൊഴിലാളികള്‍ക്കായി കൂടുതല്‍ ഫ്ലാറ്റുകള്‍ പണിയും

    *തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി

  • വിശപ്പു രഹിത കേരളം പദ്ധതി വ്യാപിപ്പിക്കും
  • കുടുംബശ്രീക്ക് 1000 കോടി രൂപ
  • അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി 3500 കോടി രൂപ വായ്പ
  • കാല്‍ലക്ഷം പാവപ്പെട്ട സ്ത്രീകള്‍ക്ക് 400-600 രൂപ പ്രതിദിന വരുമാനം ഉറപ്പാക്കും
  • ആദിവാസി ഉല്‍പ്പന്നങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവ ബ്രാന്‍ഡ് ചെയ്യും
  • ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചു. സ്‌നേഹിത കോളിംഗ് ബെല്‍പദ്ധതി നടപ്പാക്കും

ആരോഗ്യം

  • സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
  • 200 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ ആശുപത്രികളാക്കും.
  • എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജിസ്റ്റുകളെ നിയമിക്കും.
  • ലോട്ടറി വരുമാനവും പദ്ധതിക്കായി ഉപയോഗിക്കും
  • ഓരോ പഞ്ചായത്തിലും ഓരോഗ്യ സേനയെ നിയമിക്കും
  • ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 40 ലക്ഷം പേരുടെ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും
  • ഒരു ലക്ഷം രൂപയുടെ ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കും
  • ജീവിത ശൈലീ രോഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ നല്‍കും
  • തിരുവനന്തപുരം ആർസിസിക്ക് 73 കോടി അനുവദിച്ചു.
  • മലബാർ കാൻസർ സെന്ററിന് 35 കോടി

ടൂറിസം

  • ടൂറിസം മേഖലയ്ക്ക് 270 കോടി
  • 82 കോടി ടൂറിസം മാര്‍ക്കറ്റിംഗിന്
  • 132 കോടി രൂപ പശ്ചാത്തല വികസനത്തിനും വകയിരുത്തി

തൊഴില്‍

  • ഐടി തൊഴിലവസരം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കും.
  • 3000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്‌പേസ് ആന്‍ഡ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സെലന്‍സ്

വ്യവസായം

  • കൊച്ചി റിഫൈനറി വ്യവസായ പാര്‍ക്കിന് ഫാക്ട് ഭൂമി ഏറ്റെടുക്കും
  • കണ്ണൂര്‍ വിമാനത്താവളത്തിനോടനുബന്ധിച്ച് വ്യവസായ മേഖ സ്ഥാപിക്കും.
  • വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി
  • പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍ ഈ വര്‍ഷം ഏറ്റെടുക്കും
  • വ്യവസായ പാർക്കുകൾക്ക് 6700 ഏക്കർ ഭൂമി ഏറ്റെടുക്കും

വാണിജ്യം

  • പ്രളയം മൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് 20 കോടി രൂപ
  • മാര്‍ച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വര്‍ഷത്തെ പലിശ സര്‍ക്കാര്‍ വഹിക്കും
  • നികുതി കുടിശ്ശികയുള്ളവർക്കു പൊതുമാപ്പ് പദ്ധതി. 2020 മാർച്ച് 31 വരെ ആറുതവണയായി കുടിശിക അടയ്ക്കാം

സ്റ്റാര്‍ട്ടപ്പ്

  • കേരളത്തിലെ യുവാക്കളുടെ പുതിയ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
  • യൂത്ത് എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് പരിപാടിക്ക് 70 കോടി രൂപ
  • ആക്സിലറേറ്റർ പരിപാടിക്ക് ഇന്നവേഷൻ സോണിന് 10 കോടി രൂപ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it