ഓഹരിവിപണിയെ 'ഷോക്ക'ടിപ്പിച്ച് പട്ടേലിന്റെ രാജി

ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ചൊവ്വാഴ്ച ഇടിഞ്ഞത് ഒരു ശതമാനം. തെരഞ്ഞെടുപ്പ് ഫലം ഭരണപാർട്ടിക്ക് തിരിച്ചടിയായതും ആർബിഐ ഗവർണറുടെ രാജിയുമാണ് ഓഹരിവിപണിയെ പിടിച്ചുലച്ചത്.

ബാങ്കിംഗ്, ധനകാര്യ സേവന കമ്പനികൾ എന്നിവയുടെ ഓഹരികളാണ് ഏറ്റവും അധികം നഷ്ടം നേരിട്ടത്.

ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ രൂപ നാലാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 72.44 ൽ എത്തി. വ്യാപാരമാരംഭിച്ചപ്പോൾ സെൻസെക്സ് 500 ഇടിഞ്ഞു, നിഫ്റ്റി 10,350 പോയ്ന്റിലും താഴെയായിരുന്നു ട്രേഡിങ്ങ് നടന്നത്.

വെട്ടെണ്ണലിന്റെ ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ രാജസ്ഥാനിൽ ബിജെപിയുടെ നില പരുങ്ങലിലാണ്. കോൺഗ്രസ് ആണ് മുന്നിൽ. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചു. തെലങ്കാനയിലും മിസോറമിലും ടിആർഎസും എംഎൻഎഫുമാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. അതുപോലെതന്നെ ഓഹരിവിപണിക്കും.

Related Articles
Next Story
Videos
Share it