സംരംഭങ്ങള്‍ക്ക് തുണയാകാന്‍ റിപ്ലനിഷ്‌മെന്റ് കോണ്‍സപ്റ്റ്

ചിലതരം ബിസിനസുകളില്‍ റീ ഓര്‍ഡര്‍ ലെവല്‍ കോണ്‍സപ്റ്റ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചിരുന്നത്. റീ ഓര്‍ഡര്‍ ലെവല്‍ കോണ്‍സപ്റ്റ് ഉപയോഗപ്പെടുത്തിയ പല ബിസിനസുകളും ചില ചരക്കുകള്‍ കുമിഞ്ഞു കൂടിയും മറ്റു ചിലവയ്ക്ക് ക്ഷാമം നേരിട്ടും പ്രശ്‌നത്തിലായിരുന്നു.

ഒരു ഐറ്റം റീ ഓര്‍ഡര്‍ ലെവലില്‍ എത്തുമ്പോള്‍ അതിനായി ഓര്‍ഡര്‍ നല്‍കുക എന്നതാണ് റീ ഓര്‍ഡര്‍ ലെവല്‍ പ്രകാരം ചെയ്തിരുന്നത് എന്നതാണ് അതിന് കാരണം. വിദൂര രാജ്യങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് പ്രാദേശിക വിപണിയില്‍ വിറ്റഴിച്ചിരുന്ന ജിസിസി രാഷ്ട്രങ്ങളിലെ പല ബിസിനസ് സ്ഥാപനങ്ങളുടെയും കാര്യത്തിലും ഈ രീതി ശരിയായിരുന്നില്ല.

ഇത്തരം കമ്പനികള്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ 40 അടിയുടെ കണ്ടെയ്‌നറുകളിലാണ് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ എത്താന്‍ 15 മുതല്‍ 90 ദിവസങ്ങള്‍ വരെ എടുത്തിരുന്നു.

ഇത്തരം ബിസിനസുകള്‍ വിതരണക്കാരില്‍ നിന്ന് സാധനങ്ങളെടുക്കുമ്പോള്‍ റിപ്ലനിഷ്‌മെന്റ് കോണ്‍സപ്റ്റ് പിന്തുടരണമെന്നാണ് എന്റെ അഭിപ്രായം. ഇക്കാര്യം വിശദമായി പരിശോധിക്കുന്നതിന് ചെറിയൊരു ഉദാഹരണമെടുക്കാം.

ഒരു കമ്പനി മൂന്നു സാധനങ്ങള്‍ (ഐറ്റം എ, ഐറ്റം ബി, ഐറ്റം സി) മറ്റൊരു രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചുവെന്നും അത് എത്താനുള്ള സമയം രണ്ടാഴ്ചയാണെന്നും കരുതുക. ചാര്‍ട്ട് ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ, ഓരോ ആഴ്ചയിലും മൂന്നു സാധനങ്ങളും 100 യൂണിറ്റ് വീതം വിറ്റഴിക്കാനാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

കണ്ടെയ്‌നറില്‍ ഒരു തവണ കൊള്ളുന്നത് 1400 യൂണിറ്റ് ആണെങ്കില്‍ കമ്പനി ഉദ്ദേശിച്ചതു പോലെ വില്‍പ്പന നടത്താന്‍ ഓരോ നാലാഴ്ച കൂടുമ്പോഴും ഒരു കണ്ടെയ്‌നര്‍ സാധനം ഇറക്കുമതി ചെയ്യണം. അതുകൊണ്ട് മൂന്നു സാധനങ്ങളും ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള സമയക്രമം നാലാഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ സെറ്റ് ചെയ്തു. സാധനങ്ങള്‍ എത്താന്‍ രണ്ടാഴ്ച ലീഡ് ടൈമും നല്‍കി. റിപ്ലനിഷ്‌മെന്റ് കോണ്‍സപ്റ്റില്‍ പ്രതീക്ഷിക്കുന്ന വില്‍പ്പനയുടെയും വാങ്ങുന്നതിന്റെ ആവൃത്തിയുടെയുമൊക്കെ അടിസ്ഥാനത്തില്‍, ഓരോ സാധനത്തിന്റെയും ആവശ്യമായ സ്‌റ്റോക് എത്രയാണെന്ന് തീരുമാനിക്കുന്നു.

കണ്ടെയ്‌നര്‍ എത്തിയ ശേഷം ലഭ്യമാകേണ്ട ഓരോ സാധനങ്ങളുടെയും ആകെ സ്‌റ്റോക്ക് എത്രയാണോ അതാണ്
ലഭ്യമായ സ്‌റ്റോക്ക് എന്നു പറയുന്നത്. ഇവിടെ, ഓര്‍ഡര്‍ ചെയ്യുന്നത് മാസത്തിലൊരിക്കലാണ്. ഓരോ ആഴ്ചയിലും ഓരോ ഐറ്റവും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത് 100 യൂണിറ്റുകളാണ്. അങ്ങനെ വരുമ്പോള്‍ ഐറ്റം എ, ഐറ്റം ബി, ഐറ്റം സി എന്നിവ ഓരോന്നും ആവശ്യമായി വരുന്നത് 400 യൂണിറ്റുകളാണ്.

കണ്ടെയ്‌നര്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സംരംഭകന്‍ ഓപ്പണിംഗ് സ്റ്റോക്ക്, ട്രാന്‍സിറ്റ് സ്‌റ്റോക്, പ്രതീക്ഷിത വില്‍പ്പന, ക്ലോസിംഗ് സ്‌റ്റോക് എന്നിവ പരിഗണിക്കേണ്ടതുണ്ട്. ഓരോ സാധനങ്ങളും എത്ര മാത്രം ഓര്‍ഡര്‍ ചെയ്യേണ്ടതുണ്ട് എന്ന് ഇപ്രകാരം കണക്കുകൂട്ടുകയും കണ്ടെയ്‌നര്‍ എത്തുമ്പോഴേക്ക് ഓരോ സാധനങ്ങളും ആവശ്യമായ സ്‌റ്റോക്ക് ലെവലിലേക്ക് എത്തുകയും ചെയ്യും. ഇതോടെ കമ്പനി, 1200 യൂണിറ്റിന്റെ ആദ്യത്തെ കണ്ടെയ്‌നര്‍ ഓര്‍ഡര്‍ ചെയ്യുന്നു. (ഐറ്റം എ, ഐറ്റം ബി, ഐറ്റം സി എന്നിവ 400 യൂണിറ്റ് വീതം).

ഒന്നാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കണ്ടെയ്‌നര്‍ എത്തുന്നു. തുടര്‍ന്ന് റിപ്ലെനിഷ്‌മെന്റ് ഫ്രീക്വന്‍സി പ്രകാരം രണ്ട്, ആറ്, 10, 14, 18 ആഴ്ചകളുടെ അവസാനത്തില്‍ കൂടി കമ്പനി കണ്ടെയ്‌നര്‍ ഓര്‍ഡര്‍ ചെയ്യുന്നു. പ്രവര്‍ത്തനം തുടങ്ങിക്കഴിയുമ്പോ
ഴാണ് കമ്പനി മനസിലാക്കുന്നത്, ചാര്‍ട്ട് രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ ഐറ്റം എയുടെ വില്‍പ്പന പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്. തുടക്കത്തില്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വിഭിന്നമായി ഐറ്റം എയുടെ വില്‍പ്പന പ്രതിവാരം 100 യൂണിറ്റല്ല പകരം 200 യൂണിറ്റ് ആണെന്ന് രണ്ടാമത്തെ ആഴ്ചയുടെ അവസാനം കമ്പനി മനസിലാക്കുന്നു.

ചാര്‍ട്ട് മൂന്നില്‍ കാണിച്ചിരിക്കുന്നതു പോല നാലാമത്തെ ആഴ്ചയുടെ അവസാനം തന്നെ ഐറ്റം എയുടെ ക്ലോസിംഗ് സ്‌റ്റോക് എത്രയെന്ന് കമ്പനി കണക്കുകൂട്ടേണ്ടി വരുന്നു. ഇവിടെ, നാലാമത്തെ ആഴ്ചയുടെ അവസാനം ഐറ്റം എയുടെ ക്ലോസിംഗ് സ്‌റ്റോക് പൂജ്യം ആണെന്ന് കാണാനാകും.

ഐറ്റം എയുടെ പ്രതീക്ഷിക്കുന്ന വില്‍പ്പന ഇപ്പോള്‍ പ്രതിവാരം 200 യൂണിറ്റും അവവാങ്ങുന്നത് ഓരോ നാലാഴ്ചയിലും ആണെന്നതിനാല്‍ നാലാമത്തെ ആഴ്ചയുടെ അവസാനം ആവശ്യമായി വരുന്ന സ്‌റ്റോക് 800 യൂണിറ്റാണ്. അതു കൊണ്ട് രണ്ടാമത്തെ ആഴ്ചയുടെ അവസാനം തന്നെ ഐറ്റം എ 800 യൂണിറ്റ് ഓര്‍ഡര്‍ ചെയ്യേണ്ടതായിട്ടുണ്ട്.

ചാര്‍ട്ട് നാലില്‍ കാണിച്ചിരിക്കുന്നതു പോലെ നാലാമത്തെ ആഴ്ചയുടെ അവസാനത്തില്‍ ഈ 800 യൂണിറ്റ് എത്തുന്നു.

ചാര്‍ട്ട് അഞ്ചില്‍ കാണിച്ചിരിക്കുന്നതു പോലെ ഐറ്റം ബിയുടെ വില്‍പ്പന പ്രതീക്ഷിച്ചതു പോലെ തന്നെയാണെന്ന് കമ്പനി കണ്ടെത്തി.

അതുകൊണ്ട് രണ്ടാമത്തെ ആഴ്ചയുടെ അവസാനം, ഐറ്റം ബിയുടെ വില്‍പ്പന പ്രതീക്ഷിച്ചതു പോലെ പ്രതിവാരം 100 യൂണിറ്റു തന്നെയാണെന്ന് സംരംഭകന്‍ മനസിലാക്കുന്നു. ചാര്‍ട്ട് ആറില്‍ കാണിച്ചിരിക്കുന്നതു പോലെ നാലാമത്തെ ആഴ്ചയുടെ അവസാനം ഐറ്റം ബിയുടെ ക്ലോസിംഗ് സ്‌റ്റോക് എത്രയായിരിക്കുമെന്ന് കണക്കാക്കേണ്ടതുണ്ട്. നാലാമത്തെ ആഴ്ചയുടെ അവസാനത്തില്‍ ഐറ്റം ബിയുടെ ക്ലോസിംഗ് സ്‌റ്റോക് പൂജ്യം തന്നെയാണെന്ന് കാണാനാകും.

ഐറ്റം ബിയുടെ പ്രതിവാര വില്‍പ്പന നൂറ് യൂണിറ്റും അവ വാങ്ങുന്നത് ഓരോ നാലാഴ്ച കൂടുമ്പോഴുമാണെന്നതിനാല്‍ നാലാമത്തെ ആഴ്ചയുടെ അവസാനം ആവശ്യമായി വരുന്ന സ്‌റ്റോക് 400 യൂണിറ്റാണ്. അതുകൊണ്ട് രണ്ടാമത്തെ ആഴ്ചയുടെ അവസാനം ഐറ്റം ബി 400 യൂണിറ്റ് ഓര്‍ഡര്‍ ചെയ്യേണ്ടതായിട്ടുണ്ട്.

ചാര്‍ട്ട് ഏഴില്‍ കാണിച്ചിരിക്കുന്നതു പോലെ, ഓര്‍ഡര്‍ ചെയ്തിരിക്കുന്ന 400 യൂണിറ്റ് നാലാമത്തെ ആഴ്ചയുടെ അവസാനം എത്തുന്നു.

ചാര്‍ട്ട് എട്ടില്‍ കാണിച്ചിരിക്കുന്നതു പോലെ, ഐറ്റം സിയുടെ വില്‍പ്പന പ്രതീക്ഷിച്ചതിനേക്കാളും വളരെ കുറവാണെന്ന് കമ്പനി കണ്ടെത്തുന്നു. 100 യൂണിറ്റ് പ്രതിവാരം വിറ്റുപോകുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിച്ചിരുന്ന ഐറ്റം സിയുടെ വില്‍പ്പന പ്രതിവാരം 50 യൂണിറ്റ് മാത്രമേ ഉള്ളൂവെന്ന് രണ്ടാമത്തെ ആഴ്ചയുടെ അവസാനം സംരംഭകന്‍ മനസ്സിലാക്കുന്നു.

ചാര്‍ട്ട് ഒന്‍പത് പ്രകാരം, നാലാമത്തെ ആഴ്ചയുടെ അവസാനം ഐറ്റം സിയുടെ ക്ലോസിംഗ് സ്‌റ്റോക് എത്രയായിരിക്കുമെന്ന് സംരംഭകന്‍ കണക്കുകൂട്ടേണ്ടതുണ്ട്. ഇവിടെ, ഐറ്റം സിയുടെ ക്ലോസിംഗ് സ്‌റ്റോക് നാലാമത്തെ ആഴ്ചയുടെ അവസാനം 200 യൂണിറ്റാണ്.
ഐറ്റം സിയുടെ പ്രതിവാര വില്‍പ്പന 50 യൂണിറ്റും നാലാഴ്ചയിലൊരിക്കലാണ് അവയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നത് എന്നതിനാല്‍ നാലാമത്തെ ആഴ്ചയുടെ അവസാനം ഉണ്ടായിരിക്കേണ്ട സ്‌റ്റോക് 200 യൂണിറ്റാണ്.

അതുകൊണ്ട് രണ്ടാമത്തെ ആഴ്ചയുടെ അവസാനം കണ്ടെയ്‌നറില്‍ ഓര്‍ഡര്‍ നല്‍കുമ്പോള്‍ ഐറ്റം സി അതില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. നാലാമത്തെ ആഴ്ചയുടെ അവസാനം കണ്ടെയ്‌നര്‍ എത്തുമ്പോള്‍ ഐറ്റം സിയുടെ വില്‍പ്പനയും സ്റ്റോകും ചാര്‍ട്ട് പത്തില്‍ കാണിച്ചിരിക്കുന്നു.

ഈയൊരു രീതി പിന്നീടുള്ള രണ്ട്, ആറ്, 10, 14, 18 തുടങ്ങിയ ആഴ്ചകളില്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ പിന്തുടരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഐറ്റം എയുടെ വില്‍പ്പനയും സ്റ്റോകും എത്രയെന്ന് ചാര്‍ട്ട് 11 ല്‍ കാണിച്ചിരിക്കുന്നു.

ഐറ്റം ബിയുടെ യഥാര്‍ത്ഥ വില്‍പ്പനയും സ്റ്റോക്കും ചാര്‍ട്ട് 12 ല്‍ നല്‍കിയിരിക്കുന്നു. ഐറ്റം സിയുടെ യഥാര്‍ത്ഥ വില്‍പ്പനയും സ്റ്റോക്കും ചാര്‍ട്ട് 13 ല്‍ നല്‍കിയിരിക്കുന്നു.

ചാര്‍ട്ട് 14 ല്‍ കാണിച്ചിരിക്കുന്നതു പോലെ കമ്പനിയുടെ ആകെ സ്റ്റോക് നാലാമത്തെ ആഴ്ചയുടെ അവസാനം 1400 യൂണിറ്റായി വര്‍ധിച്ചിരിക്കുന്നു. പ്രതിവാരം 300 യൂണിറ്റ് പ്രതീക്ഷിച്ചിടത്ത് ഐറ്റം എയുടെയും ബിയുടെയും സിയുടെയും വില്‍പ്പന പ്രതിവാരം 350 യൂണിറ്റിലെത്തി.

ഓരോ തവണ പര്‍ച്ചേസ് നടത്തുമ്പോഴും ഉണ്ടായിരിക്കേണ്ട സ്‌റ്റോക് കണക്കാക്കുമ്പോള്‍, വില്‍പ്പനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് കമ്പനിക്ക് പെട്ടെന്നു തന്നെ തീരുമാനമെടുക്കാനാകുന്നുവെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന വിവരണങ്ങളില്‍ നിന്ന് മനസിലാക്കാനാകും. അതുകൊണ്ട് റിപ്ലെനിഷ്‌മെന്റ് കോണ്‍സപ്റ്റ് പ്രയോഗത്തില്‍ വരുത്തുന്നതിലൂടെ ഒരു കമ്പനിക്ക് അവരുടെ വില്‍പ്പന കൂട്ടാനും സാധനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നു.

website: www.we-deliver-results.com, email: tinyphilip@gmail.com

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles
Next Story
Videos
Share it