എൻബിഎഫ്‌സികൾക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്

രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) നേരിടുന്ന പ്രതിസന്ധിക്ക് അയവു വരുത്താൻ ഇന്നവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ നിരവധി നിർദേശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു വെച്ചിട്ടുണ്ട്.

ശക്തമായ അടിത്തറയുള്ള എൻബിഎഫ്‌സികൾക്ക് ബാങ്കുകളിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഫണ്ടിംഗ് ലഭിക്കുന്നുണ്ടെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി. എൻബിഎഫ്‌സികളുടെ ഉയർന്ന റേറ്റിംഗ് ഉള്ള പൂൾഡ്-അസറ്റുകൾ വാങ്ങുന്ന പൊതുമേഖലാ ബാങ്കുകൾക്ക് 1 ലക്ഷം കോടി രൂപ വരെ 6 മാസത്തെ ഭാഗികമായ ഗ്യാരന്റി (ഒറ്റത്തവണ) സർക്കാർ നൽകും. 10% വരെയുള്ള നഷ്ടത്തിനാണ് ഗ്യാരന്റി.

പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് ലഭിക്കാതെ ബദ്ധിമുട്ടുന്ന ബാങ്കിതര സ്ഥാപങ്ങൾക്ക് കൂടുതൽ ലിക്വിഡിറ്റി ഉറപ്പാക്കാനിതു സഹായിക്കുമെന്നാണ് പ്രതീക്ഷ.

ഇൻഫ്രാസ്ട്രക്ച്ചർ ഡെറ്റ് ഫണ്ട് (IDF)-എൻബിഎഫ്‌സികൾ ഇഷ്യൂ ചെയ്യുന്ന ഡെറ്റ് സെക്യൂരിറ്റികളിൽ ഫോറിൻ ഇൻസ്റ്റിട്യൂഷണൽ/ പോർട്ട്ഫോളിയോ നിക്ഷേപകർ നടത്തുന്ന നിക്ഷേപങ്ങൾ മറ്റ് ഡൊമസ്റ്റിക് നിക്ഷേപർക്ക് ഒരു നിർദിഷ്ട ലോക്ക്-ഇൻ-പീരീഡിനുള്ളിൽ കൈമാറ്റം ചെയ്യുകയോ വിൽക്കുകയോ ചെയ്യാൻ അനുവാദം നൽകും

കിട്ടാക്കടത്തിനും കിട്ടാക്കടമാകാൻ സാധ്യതയുള്ള വായ്പകളിന്മേലും നികുതി ചുമത്തുക, എൻബിഎഫ്‌സികൾക്ക് പബ്ലിക് ഇഷ്യൂവിൽ ഫണ്ട് സമാഹരിക്കാനായി ഡിആർആർ (Debenture Redemption Reserve) രൂപീകരിക്കണമെന്ന് നിബന്ധന എടുത്തുകളയുക എന്നീ നിർദേശങ്ങളും ബജറ്റിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.

എൻബിഎഫ്‌സികളുടെ മേൽ ആർബിഐയ്ക്ക് കൂടുതൽ അധികാരം നൽകും. സർക്കാരിന്റേതുൾപ്പെടെയുള്ള ബാങ്കിതര സ്ഥാപനങ്ങളുടെ ഡയറക്ടർമാരെ മാറ്റാനുള്ള അധികാരവും ആർബിഐയ്ക്ക് ലഭിക്കും.

കൂടാതെ, ഹൗസിംഗ് ഫിനാൻസ് കമ്പനികളെ (HFCs) റിസർവ് ബാങ്കിന്റെ അധികാര പരിധിയിൽ കൊണ്ടുവരണമെന്ന നിർദേശവുമുണ്ട്.

Related Articles
Next Story
Videos
Share it