നിങ്ങള്‍ എങ്ങനെയാണ് ആ രഹസ്യം സൂക്ഷിക്കുന്നത്!

കൊക്കോകോള കമ്പനിയുടെ ഒരു ജീവനക്കാരന്‍ പെപ്‌സിക്ക് മുന്നില്‍ ഒരു ഓഫര്‍ വെച്ചു. കൊക്കോകോളയുടെ ഇന്നുവരെ പുറത്താര്‍ക്കും അറിയാത്ത അതീവ രഹസ്യമായ പാചകക്കൂട്ട് (Recipe) പെപ്‌സിക്ക് നല്കാം. പെപ്‌സി ഒട്ടും തന്നെ സമയം പാഴാക്കിയില്ല. കയ്യോടെ വിവരം കൊക്കോകോളയെ അറിയിച്ചു. ജീവനക്കാരനും അയാളുടെ രണ്ട് കൂട്ടാളികളും ഇരുമ്പഴിക്കുള്ളിലായി.

തങ്ങളുടെ രുചിയുടെ രഹസ്യം കൊക്കോകോള ഒളിപ്പിച്ചിരിക്കുന്നത് അറ്റ്‌ലാന്റു നഗരത്തിലെ കനത്ത സുരക്ഷയുള്ള ഒരു ഉരുക്കറയിലാണ്. ഒരീച്ചയ്ക്ക് പോലും അവിടേക്ക് കടന്നുചെല്ലാന്‍ കഴിയില്ല. കൊക്കോകോള സാമ്രാജ്യത്തിലെ രണ്ട് പേര്ക്ക് മാത്രമേ ആ ഉരുക്കറയുടെ രഹസ്യ കോഡ് അറിയുകയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിച്ച വ്യാപാര രഹസ്യങ്ങളിലൊന്ന് ആ ഉരുക്കറയില്‍ ഭദ്രമായി ഉറങ്ങുന്നു.

കേണല്‍ സാന്‍ഡേഴ്‌സ് ഒപ്പിട്ട കെ എഫ് സി െ്രെഫഡ് ചിക്കന്റെ റെസിപി ഇതുപോലെ തന്നെ കെന്റക്കി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ രഹസ്യ അറകളിലൊന്നില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ആ പാചകക്കൂട്ടില്‍ ഉപയോഗിക്കുന്ന പതിനൊന്ന് സുഗന്ധവ്യഞ്ജനങ്ങളും മസാലകളും ചെറുകുപ്പികളില്‍ അതിനൊപ്പം സുരക്ഷിതമായി കാത്തുസൂക്ഷിക്കപ്പെടുന്നു.

കെ എഫ് സി െ്രെഫഡ് ചിക്കന്റെ രഹസ്യ പാചകക്കൂട്ട് തയ്യാറാക്കപ്പെടുന്നത് രണ്ട് വ്യത്യസ്ത ഫാക്ടറികളിലായാണ്. അവിടെ നിന്നും എത്തുന്ന മസാലകള്‍ അതീവ ശ്രദ്ധയോടെ മിശ്രണം ചെയ്ത് ലോകമെമ്പാടുമുള്ള കെ എഫ് സി ഔട്ട്‌ലെറ്റുകളില്‍ എത്തിക്കുന്നു. കെ എഫ് സിയിലെ വിരലിലെണ്ണാവുന്ന ഉയര്‍ന്നോ ജീവനക്കാര്‍ക്കോ മാത്രമേ കെ എഫ് സിയുടെ പാചക രഹസ്യം അറിയുകയുള്ളൂ. പരസ്പര ഉടമ്പടിയാല്‍ ഈ രഹസ്യം വെളിപ്പെടുത്തുന്നതില്‍ നിന്നും അവര്‍ വിലക്കപ്പെട്ടിരിക്കുന്നു.

വ്യാപാര രഹസ്യം (Trade Secret) ബിസിനസിന്റെ ജീവരക്തമാണ്. ആ രഹസ്യത്തിന്മേലാണ് ബിസിനസ് നിലനില്‍ക്കുന്നത്. അത് വെളിപ്പെട്ടാല്‍ ബിസിനസിന് വിപണിയിലുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുന്നു.വ്യാപാര രഹസ്യങ്ങളുടെ മൂല്യം വിലമതിക്കാന്‍ കഴിയാത്തതാണ്. വ്യാപാര രഹസ്യം വെളിപ്പെടുത്താതെ ഭദ്രമായി സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ബിസിനസ് തന്ത്രമാണ്, വലിയൊരു വെല്ലുവിളിയുമാണ്.

പേറ്റന്റ് (Patent)ചെയ്യുമ്പോള്‍ ഈ രഹസ്യം വെളിപ്പെടുത്തേണ്ടിവരുമെന്നതിനാല്‍ അമൂല്യങ്ങളായ വ്യാപാര രഹസ്യങ്ങള്‍ (Trade Secrets) പേറ്റന്റ് ചെയ്യുവാന്‍ കമ്പനികള്‍ ചിലപ്പോള്‍ തയ്യാറാവില്ല. പേറ്റന്റ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ആ രഹസ്യം തങ്ങളുടെ കയ്യില്‍ സുരക്ഷിതമായിരിക്കുന്നതാണ് എന്നവര്‍ വിശ്വസിക്കുന്നു. ബിസിനസിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന വ്യാപാരരഹസ്യത്തിന്റെ ചോര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. രഹസ്യം ചോര്‍ന്നു പോകുവാന്‍ സാധ്യതയുള്ള എല്ലാവഴികളും അടയ്ക്കുന്നു എന്നിട്ട് തങ്ങളുടെ ചിറകിന് കീഴില്‍ അതിനെ ഒളിപ്പിക്കുന്നു.

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുവാന്‍ ഗൂഗിള്‍ ഉപയോഗിക്കുമ്പോള്‍ അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം നിങ്ങള്‍ ചിന്തിക്കാറുണ്ടോ? ഗൂഗിള്‍ അല്‍ഗൊരിതം ലോകത്തിലെ ഏറ്റവും വിലപിടിച്ച വ്യാപാര രഹസ്യങ്ങളിലൊന്നാണ്. അത് വെളിപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കുക. ആ രഹസ്യം പുറത്താകുന്നതോട് കൂടി ഗൂഗഌന്റെ ആധിപത്യം അവസാനിക്കും. ചിലപ്പോള്‍ ഗൂഗിള്‍ തുടച്ചുമാറ്റപ്പെടുകയും ചെയ്‌തേക്കാം.

നിങ്ങളുടെ ബിസിനസിലും വ്യാപാര രഹസ്യങ്ങളുണ്ടാവാം. അവ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കണം. അതൊരു രഹസ്യ പാചകക്കൂട്ടാവാം, സൂത്രവാക്യമാകാം, യന്ത്രത്തിന്റേയോ മറ്റ് ഉപകരണങ്ങളുടെയോ രൂപകല്‍പ്പനയാകാം, ഒരു പ്രക്രിയയാവാം, ഉല്‍പ്പന്ന നിര്‍മ്മാ ണത്തിലെ ഘടകങ്ങളുടെ മിശ്രണമാകാം. എന്തുമാവട്ടെ, അതിന്റെ രഹസ്യാത്മകത സംരക്ഷിക്കുവാന്‍ കഴിയണം. ബൗദ്ധികസ്വത്തവകാശത്തിന്‍ കീഴിലോ നിങ്ങളുടെ ചിറകിന്‍ കീഴിലോ സംരക്ഷണം ഉറപ്പ് വരുത്താം.


Dr. Sudheer Babu
Dr. Sudheer Babu  

Related Articles

Next Story

Videos

Share it