Begin typing your search above and press return to search.
വിപണിയില്‍ പോരിനിറങ്ങും മുമ്പ് വിജയം ഉറപ്പിക്കണോ? ഇതാ അതിനുള്ള വഴി
ഒരു റെസ്‌റ്റോറന്റ് ഗ്രൂപ്പ് തങ്ങളുടെ മെനുവില്‍ കൂട്ടിച്ചേര്‍ക്കുവാനായി പുതിയൊരു വിഭവം പാകപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള എല്ലാ റെസ്‌റ്റോറന്റുകളിലും ഒരുമിച്ച് ഈ വിഭവം വില്‍പ്പനക്കായി ഉള്‍പ്പെടുത്തുന്നതിന് പകരം അവര്‍ തങ്ങളുടെ പത്ത് റെസ്‌റ്റോറന്റുകളെ മാത്രം തിരഞ്ഞെടുത്ത് ഇത് ആദ്യം അവതരിപ്പിച്ചു. അവിടെ നിന്നും കസ്റ്റമേഴ്‌സിന്റെ അഭിപ്രായങ്ങള്‍ അറിഞ്ഞ് വിഭവം കൂടുതല്‍ മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമാണ് എല്ലായിടത്തേയും മെനുവില്‍ ഈ വിഭവം ഉള്‍പ്പെടുത്തിയത്.
മാര്‍ക്കറ്റിലെ മറ്റ് സ്‌നൊബോര്‍ഡുകളെക്കാള്‍ (Snowboard) ഭാരക്കുറവുള്ള മെറ്റീരിയല്‍ ഉപയോഗിച്ചു നിര്‍മ്മിച്ച പുതിയൊരു സ്‌നൊബോര്‍ഡ് കമ്പനി വിപണിയിലേക്ക് അവതരിപ്പിക്കുകയാണ്. എന്നാല്‍ വിപണിയില്‍ വ്യാപകമായി ഇത് വിപണനം നടത്തുന്നതിനു മുന്‍പായി അവര്‍ ഈ പുതിയ തരം സ്‌നൊബോര്‍ഡുകള്‍ പ്രൊഫഷണല്‍ സ്‌നൊബോര്‍ഡേഴ്‌സിന് നല്‍കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കുനുസരിച്ച് അത് മെച്ചപ്പെടുത്തുകയും ചെയ്തു. ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല പരസ്യം നേടിയെടുക്കാനും ഈ തന്ത്രം വഴി കമ്പനിക്ക് സാധിച്ചു.
നാം കണ്ട രണ്ട് ഉദാഹരണങ്ങളിലും ഉല്‍പ്പന്നം നിര്‍മ്മിച്ചതിന് ശേഷം വിശാലമായ ഒരു വിപണനമല്ല കമ്പനികള്‍ ആദ്യം ചെയ്തത്. കുറച്ച് ഉപഭോക്താക്കളെ മാത്രം തിരഞ്ഞെടുക്കുകയും അവര്‍ക്ക് ഉല്‍പ്പന്നം നല്‍കുകയും ചെയ്തു. ഉല്‍പ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയുവാനും വലിയൊരു വിപണന പ്രക്രിയയിലേക്ക് കടക്കുന്നതിനു മുന്‍പ് ഉല്‍പ്പന്നത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും ഇതുമൂലം സാധിച്ചു.
വിപണിയിലേക്ക് ഒരു ഉല്‍പ്പന്നം വലിയ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ധാരാളം അപകടങ്ങളുണ്ട് (Risks). ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും ചിലപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മോശമായ സ്വീകാര്യതയാവാം ലഭിക്കുക അല്ലെങ്കില്‍ പ്രതീക്ഷിച്ച പ്രവര്‍ത്തന നിലവാരം പുലര്‍ത്താന്‍ കമ്പനിക്ക് സാധിക്കാതെ വരാം. ഇതെല്ലാം ബിസിനസിനെ പരാജയത്തിലേക്ക് തള്ളിയിടാം. അതുകൊണ്ട് വിപണിയില്‍ ഉല്‍പ്പന്നത്തെയോ സേവനത്തെയോ വമ്പിച്ച രീതിയില്‍ അവതരിപ്പിക്കുന്നതിന് പകരം തുടക്കത്തില്‍ചെറിയൊരു അവതരണ തന്ത്രം പ്ലാന്‍ ചെയ്യുന്നു. ഈ തന്ത്രമാണ് സോഫ്റ്റ്‌ലോഞ്ച് (Soft Launch).
സ്‌നൊബോര്‍ഡ് കമ്പനി ചെയ്തത് പോലെ ലീഡ് യൂസേഴ്‌സിന് (LeadUsers) സ്‌നോബോര്‍ഡുകള്‍ നല്‍കി ചെറിയൊരു ഓളം വിപണിയില്‍ സൃഷ്ടിക്കാം. മൃദുവായി വിപണിയെ സമീപിക്കുന്നത് ഒരു മുന്‍കരുതലാണ്. ഉപഭോക്താക്കള്‍ ഉല്‍പ്പന്നം എങ്ങിനെ സ്വീകരിക്കും എന്നതിന്റെ ഒരു പരിശോധന ഇവിടെ നടക്കും. വിപണിയുടെ നാഡിമിടിപ്പ്(Pulse) കണ്ടെത്താന്‍ ഇത് കമ്പനിയെ സഹായിക്കുന്നു. പുതിയ വിഭവം എല്ലായിടത്തും ഒരുപോലെ അവതരിപ്പിക്കുന്നതിന് മുന്‍പ് ലൊക്കേഷന്‍ പൈലറ്റ് (Location Pilot) നടത്തുകയാണ് റെസ്‌റ്റോറന്റ് ചെയ്തത്.
ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബക്കാര്‍ക്കും നല്‍കി അവരുടെ അനുഭവങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കമ്പനികള്‍ തേടാറുണ്ട് ഇതൊരു Dry Run ആണ്. ഇതിനെ Employee Pilot എന്ന് വിശേഷിപ്പിക്കാം. ശ്രദ്ധാപൂര്‍വ്വം ഉല്‍പ്പന്നങ്ങളെ വിപണിയിലേക്ക് അവതരിപ്പിക്കുന്ന കമ്പനികള്‍ എല്ലാം തന്നെ ഇത്തരം പരിശോധനകള്‍ നടത്താറുണ്ട്. വിപണിയില്‍ കാത്തിരിക്കുന്ന പല അപകടങ്ങളും സോഫ്റ്റ്‌ലോഞ്ച് വഴി കണ്ടെത്തുവാനും പരിഹരിക്കുവാനും സാധിക്കും.
ഒരു ഉല്‍പ്പന്നത്തിന്റെ പൂര്‍ണ്ണമായ രൂപമാവണം കമ്പനി ആദ്യമേ തന്നെ അവതരിപ്പിക്കുന്നത് എന്നില്ല. ഒരു ഉല്‍പ്പന്നം അതിന്റെ പൂര്‍ണതയിലേക്ക് എത്തുന്നതിന് മുന്‍പേ ധാരാളം നവീകരണ പ്രക്രിയകള്‍ക്ക് വി ധേയമാകുന്നുണ്ട്. ഉല്‍പ്പന്നത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മിനിമം വയബിള്‍ പ്രോഡക്റ്റ്(MVP – Minimum Viable Product) ആവാം കമ്പനി ആദ്യം പുറത്തിറക്കുന്നത്. ഇത് പിന്നീട് തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും ഉല്‍പ്പന്നം അതിന്റെ പൂര്‍ണതയിലേക്ക് സാവധാനം എത്തുകയും ചെയ്യുന്നു. സോഫ്റ്റ്‌ലോഞ്ച് വിശാലമായ വിപണിയിലെ വെല്ലുവിളികളെ കണ്ടെത്താനും തയ്യാറെടുക്കുവാനും സംരംഭകനെ സഹായിക്കുന്ന തന്ത്രമാണ്.

Next Story
Videos