മഹാൻമാരായ എഴുത്തുകാരില്‍ നിന്ന് പഠിക്കാം മൂന്നു ജീവിതപാഠങ്ങള്‍

ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ഉള്‍ക്കാഴ്ചയുടെ പേരില്‍ മികച്ച എഴുത്തുകാരെയും കവികളെയും ആളുകള്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്.

നമ്മിൽ നിന്നും വളരെ വ്യത്യസ്‌തരാണോ അവർ?
അല്ലെന്നാണ് എൻ്റെ വിശ്വാസം.എന്നാൽ ചില കാര്യങ്ങള്‍ വളരെ വ്യത്യസ്തമായി ചെയ്യാന്‍ അവർ സന്നദ്ധരായി.അത് അവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുകയും അവരെ പ്രശസ്തരാക്കുകയും ചെയ്യുന്നു.
അവരുടെ മൂന്ന് സവിശേഷ ഗുണങ്ങളെയും സ്വഭാവങ്ങളെയും കുറിച്ചാണ് ഞാന്‍ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. അത് നമ്മുടെ ജീവിതം കൂടുതല്‍ അർത്ഥപൂർണമാക്കാൻ സഹായിക്കും.

ഹൃദയത്തിന് ചെവിയോർക്കുക

'വനത്തിലെ റോഡുകള്‍ രണ്ടായി പിരിഞ്ഞു, അതിൽ അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത ഒരു വഴി ഞാന്‍ തെരഞ്ഞെടുത്തു, അതായിരുന്നു എല്ലാ മാറ്റങ്ങൾക്കും കാരണമായത്' - റോബര്‍ട്ട് ഫ്രോസ്റ്റ്
ആളുകള്‍ ഹൃദയത്തിന്റെ വിളി അവഗണിച്ച് പരമ്പരാഗത ജീവിതം നയിക്കുന്നു അതിലൂടെ അവർക്ക്‌ ലോക ത്തിനു നല്‍കാന്‍ കഴിഞ്ഞേക്കാവുന്ന വിശിഷ്ടമായ സംഭാവനകൾ തടയുകയും ചെയ്യുന്നു.
പരമ്പരാഗത വഴി പിന്തുടരുന്നത് ഒരു ഉറപ്പും സുരക്ഷിതത്വവും നല്‍കുന്നുണ്ട്. അതേസമയം ഹൃദയം പറയുന്ന വഴിയിലൂടെ പോകുന്നത് സംഭ്രമജനകവും അനിശ്ചിതത്വമുണ്ടാക്കുന്നതുമാണ്. കാരണം, പലപ്പോഴും പിന്തുടരാന്‍ മുന്‍കൂട്ടി നിശ്ചയിച്ചൊരു വഴി അതിലില്ല.
എന്നാല്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുള്ള വിളി അവഗണിച്ച് പരമ്പരാഗത വഴിയിലൂടെ സഞ്ചരിക്കുന്നതിലൂടെ ആത്യന്തികമായി ആഴത്തിലുള്ള ജീവിത സാഫല്യം ഉണ്ടാകാതെ പോയേക്കാം.
ആള്‍ക്കൂട്ടത്തെ പിന്തുടരുന്നതിനു പകരം തങ്ങളുടെ അന്തർജ്ഞാന (intuition)ത്തെ പിന്തുടരുകയും അതിന്റെ താളത്തിനനുസരിച്ച് നീങ്ങുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയവരാണ് കവികളും എഴുത്തുകാരും. എഴുത്തുകാരനും തത്വജ്ഞാനിയുമായ ഹെന്റി ഡേവിഡ് പറഞ്ഞിരിക്കുന്നതു പോലെ, ' ഒരാള്‍ തന്റെ കൂട്ടാളികളുടെ ഒപ്പം നീങ്ങുന്നില്ലെങ്കില്‍ ഒരു പക്ഷേ മറ്റൊരു താളമാണ് അയാള്‍ കേള്‍ക്കുന്നത് എന്നതു കൊണ്ടാകാം അത്. അയാള്‍ കേള്‍ക്കുന്ന സംഗീതത്തിനനുസരിച്ച് ചുവടുവെക്കാന്‍ അനുവദിക്കുക.

ജിജ്ഞാസയോടുകൂടി ജീവിതത്തെ സമീപിക്കുക

'നിങ്ങള്‍ക്ക് പാഷന്‍ ഒഴിവാക്കി ജിജ്ഞാസയ്‌ക്കൊപ്പം നീങ്ങാന്‍ കഴിയുമെങ്കില്‍ അത് നിങ്ങളെ നിങ്ങളുടെ പാഷനിലേക്ക് നയിച്ചേക്കാം', എലിസബത്ത് ഗില്‍ബര്‍ട്ട്
ശുദ്ധമായ ജിജ്ഞാസയോടും കൗതുകത്തോടും കൂടി അവസാനമായി എപ്പോഴാണ് നിങ്ങൾ ഒരു കാര്യം ചെയ്തത് ?
നാമോരോരുത്തരും ജന്മനാ ജിജ്ഞാസുവാണ്. ജിജ്ഞാസ എന്നത് നമ്മില്‍ രൂഢമൂലമായിരിക്കുന്നു. എന്നാൽ പ്രായപൂര്‍ത്തിയാകുമ്പോൾ കുറച്ച് പേര്‍ മാത്രമേ ആ ജിജ്ഞാസ നിലനിര്‍ത്തുന്നതായി കാണുന്നുള്ളൂ.
എഴുത്തുകാരും കവികളും അപൂര്‍വ സൃഷ്‌ടികളാണ് . എത്ര വയസായാലും കുട്ടികളുടേതു പോലുള്ള ജിജ്ഞാസ നിലനിര്‍ത്തുന്നു എന്നതു മാത്രമല്ല, ജീവിതത്തില്‍ അതിന്റെ പാത കണ്ടെത്തി പിന്തുടരുകയും ചെയ്യുന്നു.
നമ്മള്‍ ജിജ്ഞാസയെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുമ്പോള്‍ നമ്മുടെ മനസ്സ് പ്രകാശിക്കുന്നു, ആവേശഭരിതമാകുന്നു.
ഞാന്‍ കോളെജില്‍ പഠിക്കുമ്പോള്‍ സ്റ്റീവ് ജോബ്‌സിന്റെ ഒരു ഉദ്ധരണി കണ്ടിരുന്നു. അത് ഏതാണ്ട് ഇങ്ങനെയാണ്, ' എന്റെ ജിജ്ഞാസയും അന്തർജ്ഞാനവും (intuition) ഞാൻ പിന്തുടര്‍ന്ന് എത്രമാത്രം തടഞ്ഞു വീണുവോ അതൊക്കെ പിന്നീട് അമൂല്യമായി മാറി'.
ആ വാക്കുകള്‍ എന്നെ സ്പർശിച്ചു . അതിനുശേഷം, എന്റെ ജിജ്ഞാസ എന്നെ എവിടേക്ക് നയിച്ചാലും അതിന്റെ പുറകേ പോകാന്‍ തന്നെ ഞാന്‍ ബോധപൂര്‍വം തീരുമാനമെടുത്തു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് ചെയ്യുന്നതിൻ്റെ ഫലം കണ്ടു . അത് എന്റെ മനസ് വികസിപ്പിച്ചു, അതെന്നില്‍ അത്ഭുതം നിറയ്ക്കുകയും, ജീവിതം കൂടുതൽ സജീവമാക്കുകയും ചെയ്തു.

ചിന്തിക്കുന്നതിനായി സമയവും സ്ഥലവും സൃഷ്ടിക്കുക

'രണ്ടു ശതമാനം ആളുകള്‍ ചിന്തിക്കുന്നു; മൂന്നു ശതമാനം ആളുകള്‍ അവര്‍ ചിന്തിക്കുന്നതായി ചിന്തിക്കുന്നു; തൊണ്ണൂറ്റിയഞ്ച് ശതമാനം പേരും ചിന്തിക്കുന്നതിനേക്കാള്‍ മരണം വരിക്കാനാണ് ഇഷ്‌ടപ്പെടുന്നത്' ജോര്‍ജ് ബെര്‍ണാഡ് ഷാ.
കവികളും എഴുത്തുകാരും അസാധാരണമായ ഉള്‍ക്കാഴ്ചയാൽ അനുഗ്രഹീതരാണ്. കാരണം അവരുടെ ജീവിതത്തില്‍ നിശബ്ദതയ്ക്കും ചിന്തകള്‍ക്കും ഇടവും സമയവും നല്‍കാന്‍ സന്നദ്ധരാണവര്‍. ആഴത്തിലുള്ള ചിന്തയ്ക്ക് സമയവും ക്ഷമയും പരിശ്രമവും കൂടാതെ, മറ്റുള്ളവരില്‍ നിന്ന് അകന്ന് മറ്റു ശല്യങ്ങളൊന്നുമില്ലാത്ത ശാന്തമായ അന്തരീക്ഷവും ആവശ്യമാണ്.
ജീവിതത്തിന്റെ വേഗത കുറയ്ക്കുന്നതിലൂടെയും ചിന്തിക്കുന്നതിലൂടെയും എല്ലാവർക്കും നേട്ടങ്ങളുണ്ടാകും. എന്നാൽ നമ്മളില്‍ കുറച്ചു പേര്‍ മാത്രമേ ഇത് ചെയ്യാന്‍ സമയം കണ്ടെത്തുന്നുള്ളു.
ജിവിതത്തിന്റെ വേഗത ഏറിയ ഇക്കാലത്ത് തിരക്കിലാവുന്നത് പുണ്യമായി കരുതുന്നു. മാത്രമല്ല, ചിന്തിക്കുന്നതും വേഗം കുറയ്ക്കുന്നതുംഅത്ര പ്രാധാന്യമുള്ളതായി പരിഗണിക്കപ്പെടുന്നില്ല.
ചിന്തിക്കാൻ സമയം കണ്ടെത്താതിരിക്കുകയും നമ്മുടെ ജീവിതം ഓട്ടോപൈലറ്റിൽ പോകാന്‍ ഇട നല്‍കുകയും ചെയ്താല്‍ ഉള്‍ക്കാഴ്ചകളും പ്രപഞ്ചത്തില്‍ നിന്നുള്ള സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടുപോകും.

To read more articles from the author click here


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it