എല്‍എല്‍പി v/s പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഒരു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പും (എല്‍എല്‍പി) ഒരു പങ്കാളിത്ത സ്ഥാപനവും അതില്‍ പങ്കാളികളായവര്‍ക്ക് അവരുടെ ബിസിനസ്സ് നടത്താന്‍ കഴിയുന്ന രണ്ട് തരം ബിസിനസ്സ് ഘടനകളാണ്. ഒരു LLP അല്ലെങ്കില്‍ ഒരു പങ്കാളിത്ത സ്ഥാപനം സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് വ്യക്തികള്‍ ആവശ്യമാണ്.

2008-ല്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (LLP) നിയമത്തിലൂടെയാണ് LLP എന്ന ആശയം അവതരിപ്പിച്ചത്. എന്നാല്‍, 1932 മുതല്‍ ഇന്ത്യന്‍ പങ്കാളിത്ത നിയമത്തിന് കീഴില്‍ ഇന്ത്യയില്‍ partnership സ്ഥാപിക്കപ്പെട്ടു. ഒരു എല്‍ എല്‍ പി യും partnership firm ഉം തമ്മില്‍ നിരവധി വ്യത്യാസങ്ങളുണ്ട്.

1. ഒരു Partnership firm എന്നാല്‍ രണ്ടോ അതിലധികമോ വ്യക്തികള്‍ തങ്ങളുടെ മൂലധനവും വിഭവങ്ങളും സമാഹരിച്ച് ബിസിനസിലേക്ക് സംഭാവന നല്‍കുകയും ബിസിനസ് ലാഭം പങ്കിടാന്‍ സമ്മതിക്കുകയും ചെയ്യുന്ന ഉടമ്പടിയാണ്. ഒരു പങ്കാളിത്ത സ്ഥാപനത്തിന്റെയും (Partnership firm) കമ്പനിയുടെയും നേട്ടങ്ങള്‍ നല്‍കുന്ന ഒരു കോര്‍പ്പറേറ്റ് ബിസിനസ് രൂപമാണ് LLP. LLP എന്നത് ഒരു കമ്പനിയും ഒരു പങ്കാളിത്ത സ്ഥാപനവും ചേര്‍ന്നുള്ള ഒരു ഹൈബ്രിഡ് ഘടനയാണ്.

2. ഒരു LLP എന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നോക്കുമ്പോള്‍ അതൊരു പ്രത്യേക നിയമമുള്ള സ്ഥാപനമാണ്. Partners ന്റെ ബാധ്യത എന്നത് LLP യിലേക്ക് അവര്‍ എത്ര നിക്ഷേപിച്ചോ അത്രമാത്രമാണ്. ഒരു LLP യുടെ പങ്കാളികള്‍ അവരുടെ സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഉത്തരവാദികളാകൂ. എന്നാല്‍ Partnership firm ല്‍ partners നും സ്ഥാപനത്തിനും പ്രത്യേകം നിയമമില്ല. അവര്‍ നിക്ഷേപിച്ച തുകയ്ക്ക് അനുസൃതമായല്ല അവരുടെ ബാധ്യത എന്നതും പ്രത്യേകം ഓര്‍ക്കേണ്ട ഒന്നാണ്.

3. ഒരു പങ്കാളിത്ത സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. പങ്കാളിത്ത സ്ഥാപനം ഔപചാരികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും അതിനെ നിയമം അംഗീകരിക്കുന്നു. എന്നാല്‍ LLP, നിയപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത് അനിവാര്യമാണ്.

4. എല്ലാ വര്‍ഷവും കമ്പനികളുടെ രജിസ്ട്രാര്‍ക്ക് LLP അതിന്റെ വാര്‍ഷിക അക്കൗണ്ടുകളുടെയും സോള്‍വന്‍സിയുടെയും വാര്‍ഷിക റിട്ടേണിന്റെയും വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണം. ഒരു പങ്കാളിത്ത സ്ഥാപനം രജിസ്ട്രാര്‍ ഓഫ് ഫേംസില്‍ വാര്‍ഷിക റിട്ടേണുകളൊന്നും ഫയല്‍ ചെയ്യേണ്ടതില്ല..

5. ഒരു LLP-യുടെ പേരില്‍ അതിന്റെ പേരിന്റെ അവസാനത്തില്‍ 'LLP' എന്ന വാക്ക് ഉണ്ടായിരിക്കണം. പങ്കാളിത്ത സ്ഥാപനത്തിന് ഏത് പേരും നല്‍കാം, അതിന്റെ പേരില്‍ ഒന്നും പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല.

6. ഒരു എല്‍എല്‍പിക്ക് ശാശ്വതമായ പിന്തുടര്‍ച്ചയുണ്ട്, അതായത് പങ്കാളി ചേരുമ്പോഴോ പോകുമ്പോഴോ അതിന്റെ നിലനില്‍പ്പിനെ ബാധിക്കില്ല. ഒരു പങ്കാളിത്ത സ്ഥാപനത്തിന് ശാശ്വതമായ പിന്തുടര്‍ച്ചയില്ല, അതിന്റെ നിലനില്‍പ്പ് അതിന്റെ പങ്കാളികളുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.

7. ഒരു LLP-യില്‍ പരമാവധി പങ്കാളികള്‍ക്ക് പരിധിയില്ല. ഒരു പങ്കാളിത്ത സ്ഥാപനത്തിലെ പരമാവധി പങ്കാളികളുടെ എണ്ണം 100 പങ്കാളികളായി പരിമിതപ്പെടുത്തിയിരിക്കുന്നു.

8. ഒരു എല്‍എല്‍പിക്ക് ഒരു പൊതു മുദ്രയുണ്ട്, അത് ഒരു എല്‍എല്‍പിയുടെ ഒപ്പിനെ സൂചിപ്പിക്കുന്നു. പ്രമാണങ്ങളില്‍ ഒപ്പിടാന്‍ പൊതു മുദ്ര ഉപയോഗിക്കുന്നു. ഒരു പങ്കാളിത്ത സ്ഥാപനത്തില്‍ ഒരു പൊതു മുദ്ര എന്ന ആശയം ഇല്ല. അംഗീകൃത പങ്കാളി രേഖകളില്‍ ഒപ്പിടണം.

9. ഒരു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ LLP-കളും (40 ലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവയോ 25 ലക്ഷം രൂപയില്‍ താഴെ സംഭാവനയുള്ളവയോ ഒഴികെ) LLP നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അവരുടെ അക്കൗണ്ടുകള്‍ വര്‍ഷം തോറും ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. എല്ലാ പങ്കാളിത്ത സ്ഥാപനങ്ങളും ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അവരുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യണം.

10. ഒരു LLP-ക്ക് അതിന്റെ പേരില്‍ ഒരു കരാറില്‍ ഏര്‍പ്പെടാം. ഒരു പങ്കാളിത്ത സ്ഥാപനത്തിന് അതിന്റെ പേരില്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല.
തയ്യാറാക്കിയത് : Siju Rajan , Business and Brand Coach - BRANDisam LLP
www.sijurajan.com , +91 8281868299


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it