ബിസിനസ് മത്സരം ഒഴിവാക്കാന്‍ ആറ് വഴികള്‍

ബിസിനസ്സില്‍ മത്സരം ഒഴിവാക്കാനായി നമുക്ക് ചെയ്യാവുന്നത് monopoly ആയി നിലകൊള്ളുക എന്നതാണ്. എന്നാല്‍ ഈ monopoly എന്ന വാക്ക് കൊണ്ട് പലരും മനസിലാക്കുന്നത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഉല്‍പ്പന്നംഇറക്കുകഎന്നതാണ്. പക്ഷെആരീതിയില്‍മാത്രമല്ലനമുക്ക് ാീിീുീഹ്യ ആവാന്‍കഴിയുക.

1. Proprietary technology ഉപയോഗിച്ച്:

മറ്റൊരാള്‍ക്ക് ഇല്ലാത്ത സാങ്കേതികവൈദഗ്ദ്ധ്യം ഉപയോഗിച്ച് മാര്‍ക്കറ്റില്‍ മുന്നില്‍ നില്‍ക്കാം. ഉദാഹരണത്തിന് ഗൂഗിളിനെ പോലെ തന്നെയുള്ള ധാരാളം search എന്‍ജിനുകള്‍ നിലവിലുണ്ട് എങ്കിലും ഗൂഗിള്‍ ആ മേഖലയില്‍ monopoly ആണ്. കാരണം മറ്റുള്ള സെര്‍ച്ച് എന്‍ജിനെക്കാളും മികച്ച വേഗതയും മികച്ച അല്‍ഗോരിതവുമാണ് ഗൂഗിളിനുള്ളത്. ധാരാളം ടാബ്്‌ലറ്റ് കമ്പനികള്‍ ഉണ്ടെങ്കിലും ആപ്പിളിന്റെ ടെക്‌നോളജി മികവ് മറ്റൊരു കമ്പനിക്കും ഇല്ല എന്നുപറയാം. ഗൂഗിളിന്റെ അടുത്തെത്താന്‍ മറ്റൊരു കമ്പനിക്കും കഴിയില്ല എന്നതുകൊണ്ടു തന്നെ മറ്റു കമ്പനികള്‍ മത്സരിക്കുന്നത് രണ്ടും മൂന്നും സ്ഥാനത്തിന് വേണ്ടിയാണ്.

മറ്റുള്ള സ്ഥാപനത്തേക്കാളും പത്ത് മടങ്ങ്് പുസ്തകശേഖരം ആമസോണിനുണ്ട്. അതിനാല്‍ ആമസോണ്‍ അവിടെ monopoly യാണ്. ഇന്ന് ആറ് പതിറ്റാണ്ട് സംഗീത ലോകത്ത് പിന്നിട്ട ഗാനഗന്ധര്‍വന്‍ യേശുദാസുമായി ബന്ധപ്പെട്ട പണ്ട് പറഞ്ഞിരുന്നത് സംഗീത ലോകത്ത് ആദ്യ പത്ത ്സ്ഥാനം യേശുദാസിനാണ് പതിനൊന്നാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് ഗായകര്‍ മത്സരിക്കുന്നത് എന്നാണ്. അത്തരത്തില്‍ മറ്റ് സ്ഥാപനങ്ങളെക്കാളും കൂടുതല്‍ മികച്ച ടെക്‌നോളജി കരസ്ഥമാക്കി പ്രകടനം കാഴ്ചവച്ച് മാര്‍ക്കറ്റില്‍ മത്സരം ഒഴിവാക്കാം.

2. Network effect:

ബിസിനസ്സില്‍ പല സ്ഥാപനങ്ങളുമായും, വ്യക്തികളുമായും, മാധ്യമങ്ങളുമായും ബന്ധം സ്ഥാപിച്ച വലിയൊരു നെറ്റ് വര്‍ക്ക് സൃഷ്ടിച്ചെടുത്തും മറ്റുള്ളവര്‍ക്ക് കടന്നുവരാന്‍ കഴിയാത്ത രീതിയില്‍ സ്വാധീനശക്തിയായി monopoly ആയി മാറാം. ഇതുവഴി നമ്മളുമായി പങ്കുചേരുന്നവര്‍ക്ക് കൂടുതല്‍ മാര്‍ജിന്‍ നല്‍കി ദീര്‍ഘകാലം കൂടെ കൂട്ടാം. മറ്റൊരു സ്ഥാപനം കുറേകാലത്തേക്ക്ശ്രമിച്ചാലുംഅടുക്കാന്‍കഴിയാത്തരീതിയില്‍വളരാന്‍ഈ network effect സഹായിക്കും. ഭാവിയെമുന്നില്‍കണ്ട്കൃത്യമായപ്ലാനിങ്ങോട്കൂടിയാവണം network നിര്‍മിക്കേണ്ടത്.

3. Economies of scale:

കുറച്ച് ലാഭവിഹിതം മാത്രം എടുത്ത് കൂടുതല്‍ ഉല്‍പ്പന്നം വില്‍ക്കുക. അത്തരത്തില്‍ കൂടുതല്‍ ഉല്‍പ്പന്നം വില്‍ക്കണമെങ്കില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണം. അത്തരത്തില്‍കൂടുതല്‍ഉത്പാദിപ്പിക്കുമ്പോള്‍ഒരുഉത്പന്നംഉല്‍പാദിപ്പിക്കാന്‍വരുന്നചെലവ് കുറയും. അതായത് average cost per unit കുറയും. കാരണം fixed expenses മാറ്റംവരുന്നില്ല, variable cost മാത്രമേകൂടുന്നുള്ളൂ.

അത്തരത്തില്‍കുറഞ്ഞവിലക്ക്കൂടുതല്‍ഉത്പന്നംവിറ്റഴിക്കാനുംമറ്റ്സ്ഥാപനങ്ങള്‍ക്ക്അടുക്കാന്‍കഴിയാത്തവിധംവളരാനുംകഴിയും. മറ്റൊരുസ്ഥാപനത്തിന് വിലയുടെകാര്യത്തില്‍നമ്മളുമായിമത്സരിക്കണമെങ്കില്‍അത്രത്തോളം invest ചെയ്യുകയുംസമയംചെലവഴിക്കുകയുംചെയ്യേണ്ടതുണ്ട്. അവിടെനമുക്ക് monopoly ആയിമാറാന്‍കഴിയും.

4. Exclusive rights:

ചിലഉത്പന്നങ്ങള്‍ചിലപ്ലാറ്‌ഫോമില്‍മാത്രംവില്‍ക്കാനുള്ളഅവകാശംലഭിക്കാറുണ്ട്.ഉദാഹരണത്തിന്ചിലമൊബൈല്‍ഫോണുകള്‍ഇന്ത്യയില്‍അവതരിപ്പിക്കുമ്പോള്‍ ഫഌപ്പ് കാര്‍ട്ട് വഴി മാത്രം വില്‍ക്കാനുള്ളഅവകാശംഅവര്‍ക്ക്‌ലഭിക്കാറുണ്ട്.അത്തരത്തില്‍ഉല്‍പന്നങ്ങള്‍ഒരുപ്രദേശത്ത്വില്‍ക്കുന്നതിനുള്ളഅവകാശംനേടിയെടുത്തതാല്‍അവിടെ monopoly സൃഷ്ടിക്കാന്‍കഴിയും.

5. Huge Investment:

കൂടുതല്‍തുകചെലവാക്കി monopoly സൃഷ്ടിക്കാന്‍കഴിയും. ആതുകചെലവഴിക്കേണ്ടത്കൂടുതലായുംഗവേഷണത്തിലുംഅടിസ്ഥാനസൗകര്യവികസനത്തിലുമാവണം. റിലയന്‍സിന്റെഒത്തിരികാലത്തെഗവേഷണത്തിന്റെയുംനിക്ഷേപത്തിന്റെയുംഫലമാണ്മറ്റ്‌നെറ്റ്വര്‍ക്ക്‌സേവനദാതാക്കള്‍ക്ക് വില്ലനായിമാറിയജിയോ. ഇത്തരത്തിലും monopoly സൃഷ്ടിക്കാം.

6. Intellectual propetry:

മറ്റാരുംഉത്പാദിപ്പിക്കാത്തഉത്പന്നമാണ്‌നിങ്ങള്‍ഉത്പാദിപ്പിക്കുന്നത്എങ്കില്‍അതില്‍പേറ്റന്റ്എടുത്ത്‌സംരക്ഷിക്കാം. ആഉത്പന്നംനിങ്ങള്‍ക്ക്മാത്രംഉത്പാദിപ്പിക്കാനുംവില്‍ക്കുവാനുമുള്ളഅവകാശംനേടികൊണ്ട് monopoly സൃഷ്ടിക്കാനാകും.

വായിക്കുന്നഅത്രഏലപ്പമല്ല monopoly സൃഷ്ടിക്കാന്‍എന്ന്മനസിലാക്കുക. അതിന് ധാരാളംപ്രയത്‌നവും, പണവും, സമയവുംനിക്ഷേപിക്കേണ്ടതുണ്ട്.

(ലേഖകന്‍ BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ്. www.sijurajan.com,+91 8281868299 )

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it