Begin typing your search above and press return to search.
ദീര്‍ഘകാല സന്തോഷത്തിനുള്ള രഹസ്യം ഇതാ!
ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നേടുക എന്നു പറയുമ്പോള്‍ നമ്മളില്‍ മിക്കവരും സാധാരണ ചിന്തിക്കുന്നത് ബാഹ്യ സാഹചര്യങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് അത് നേടാം എന്നാണ്.
നമ്മുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്ത ശേഷം സന്തോഷിക്കാനായി കാത്തിരിക്കുകയാണ് നമ്മള്‍. എന്നാല്‍ ഇഷ്ടം പോലെ ഭൗതിക സമ്പത്തും നല്ല ബന്ധങ്ങളും സുഖസൗകര്യങ്ങളും എല്ലാം ഉണ്ടെന്ന് നമുക്ക് തോന്നുന്നവര്‍ പോലും ദീര്‍ഘനാള്‍ സംതൃപ്തരായിരിക്കുന്നില്ല.
ദീര്‍ഘകാലത്തേക്ക് ഏറ്റവും വേഗത്തില്‍ സന്തോഷം കണ്ടെത്തുന്നതിനുള്ള വഴി എന്താണെന്ന രഹസ്യം നിങ്ങളുമായി പങ്കിടുകയാണ് ഈ ലേഖനത്തിലൂടെ.
വിക്ടര്‍ ഫ്രാങ്കലിന്റെ കഥ
ഓസ്ട്രിയയില്‍ ജീവിച്ചിരുന്ന ഒരു മനശാസ്ത്രജ്ഞനായിരുന്നു വിക്ടര്‍ ഫ്രാങ്ക്ല്‍. നാസികള്‍ രാജ്യം ആക്രമിച്ചപ്പോൾ യഹൂദനായിരുന്നതിനാല്‍ അദ്ദേഹത്തെ ഭാര്യയോടും മാതാപിതാക്കളോടും ഒപ്പം ഒരു നാസി സങ്കേതത്തിലേക്ക് നാടുകടത്തി.
1942നും 1945 നും ഇടയില്‍ ഓഷ്‌വിറ്റ്‌സ് (ഏറ്റവും ഭയാനകമായ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്) ഉള്‍പ്പടെ പേടിപ്പെടുത്തുന്നതും മനുഷ്യത്വ രഹിതവുമായ സാഹചര്യങ്ങളുള്ള നാല് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അദ്ദേഹം കഴിഞ്ഞിരുന്നു.
ഓഷ്‌വിറ്റ്‌സിലേക്ക് കടത്തിയ 13 ലക്ഷം പേരില്‍ 11 ലക്ഷം പേരും മരിച്ചു. എന്നാല്‍ ഫ്രാങ്ക്ല്‍ ഗ്യാസ് ചേമ്പറില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. 1945 ല്‍ യുദ്ധം അവസാനിച്ചതോടെയാണ് അദ്ദേഹം മോചിതനായത്.
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലായിരുന്നപ്പോള്‍ വിക്ടര്‍ ഫ്രാങ്ക്ല്‍ പിടിച്ചു നിന്നത് തന്റെ ഒരാശയത്തില്‍ ഊന്നിയാണ്. 'Man's Search For Meaning' എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിലൂടെ പിന്നീട് അദ്ദേഹം അത് ലോകത്തിന് പകര്‍ന്നു നല്‍കി.
' ഒന്നൊഴികെ എന്തു വേണമെങ്കിലും ഒരാളില്‍ നിന്ന് എടുത്തു മാറ്റാനാകും. ഓരോ സാഹചര്യത്തിലും എന്തു മനോഭാവം സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണത്.'
അദ്ദേഹം തുടരുന്നു;
' ജീവിതത്തില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല. എന്നാല്‍ സംഭവിക്കുന്നതിനെ കുറിച്ച് എന്തു ചിന്തിക്കണമെന്നതും ചെയ്യണമെന്നതും നിങ്ങളുടെ നിയന്ത്രണത്തിലാണ്.'
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്ന സമയത്ത് ഫ്രാങ്ക്‌ലിന് അനുഭവിക്കേണ്ടി വന്ന സാഹചര്യങ്ങള്‍ ഒരു പക്ഷേ നമ്മില്‍ ആര്‍ക്കും നേരിടേണ്ടി വരില്ല. അതല്ലെങ്കില്‍ അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും ചെറുതാണെന്ന് തോന്നും.
എങ്കിലും ഫ്രാങ്ക്‌ലിന്റെ കാര്യത്തിലെന്ന പോലെ പരമമായ ഒരു സത്യം നിലനില്‍ക്കുന്നു. ഏത് സാഹചര്യത്തിലും നെഗറ്റീവ് വീക്ഷണത്തിന് പകരം നമുക്ക് പോസിറ്റീവായ വീക്ഷണം തെരഞ്ഞെടുക്കാനാവും.
എല്ലാം 'ന്യൂട്രല്‍' ആണ്!
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും അര്‍ത്ഥം കണ്ടെത്തുന്ന പ്രവണത നമ്മളിലുണ്ട്. എന്നാല്‍ ഒന്ന് ചിന്തിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും കേവലം ന്യൂട്രലാണ്. അവയില്‍ അന്തര്‍ലീനമായി നെഗറ്റീവോ പോസിറ്റീവോ ഇല്ല. അതിനകത്ത് വേറെ അര്‍ത്ഥവുമില്ല. ഓരോ സംഭവത്തെയും നമ്മള്‍ എങ്ങനെ കാണുന്നു എന്നതിനനുസരിച്ചാണ് എല്ലാം.
എഴുത്തുകാരനായ റയാന്‍ ഹോളിഡേ പറയുന്നു;
'നമ്മളില്ലാതെ നല്ലതോ മോശമോ ഇല്ല, ധാരണ മാത്രമേ ഉള്ളൂ. സംഭവം അതേപടി ഉണ്ട്; അത് എന്തര്‍ത്ഥമാക്കുന്നുവെന്ന് നമ്മള്‍ സ്വയം ഉണ്ടാക്കുന്ന കഥയും'
നമ്മുടെ ജീവിതത്തിലെ പല സംഭവങ്ങളും അനുഭവങ്ങളും നെഗറ്റീവായി മുദ്രകുത്താന്‍ നാം പലപ്പോഴും തിടുക്കം കൂട്ടുന്നു. എന്നാല്‍ നെഗറ്റീവായി തോന്നുന്ന അനുഭവങ്ങളോ തടസ്സങ്ങളോ നിങ്ങള്‍ക്ക് എന്ത് സമ്മാനമാണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയില്ല.
താന്‍ ആരംഭിച്ച കമ്പനിയായ ആപ്പിളില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സ്റ്റീവ് ജോബ്‌സ് തകര്‍ന്നു പോയിരുന്നു. അദ്ദേഹത്തിന് സ്വയം ഒരു പരാജയമായി തോന്നി.
എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്റ്റാന്‍ഫോര്‍ഡില്‍ നടത്തിയ പ്രസംഗത്തില്‍ അതേ സംഭവം വ്യത്യസ്തമായ മറ്റൊരു അര്‍ത്ഥം പകര്‍ന്നതായി അദ്ദേഹം പറയുകയുണ്ടായി.
' അന്ന് അങ്ങനെ തോന്നിയില്ലെങ്കിലും, ആപ്പിളില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ സംബന്ധിച്ച് ഏറ്റവും മികച്ച കാര്യമാണെന്ന് മനസ്സിലായി. ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലഘട്ടത്തിലേക്ക് കടക്കാനുള്ള സ്വാതന്ത്ര്യം അതെനിക്ക് നല്‍കി. '
എല്ലാ സംഭവങ്ങളും സാഹചര്യങ്ങളും ന്യൂട്രലും പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ലാത്തതും ആയതിനാല്‍ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് ഏത് രീതിയിലും അവയെ കാണാനാകും.
നീണ്ടുനില്‍ക്കുന്ന സന്തോഷവും കാഴ്ചപ്പാടും
ഒരിക്കലും സ്വന്തം ജീവിതത്തേയോ മറ്റുള്ളവരേയോ നിയന്ത്രണവിധേയമാക്കാന്‍ കഴിയില്ലെന്നതിനാല്‍, നിങ്ങളുടെ സന്തോഷം മറ്റുള്ളവരുമായോ ബാഹ്യ സംഭവങ്ങളുമായോ ബന്ധപ്പെടുത്തിയാണെങ്കില്‍ നീണ്ടുനില്‍ക്കുന്ന സന്തോഷം എന്നത് കൈയെത്തി പിടിക്കാനാകാത്ത കാര്യമായി നിലനില്‍ക്കും.
എന്നാല്‍ നമ്മുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാനാകുന്ന ഒന്ന് വിക്ടര്‍ ഫ്രാങ്ക്ല്‍ തന്റെ കഥയില്‍ പറഞ്ഞിരിക്കുന്നതു പോലെ നമ്മുടെ കാഴ്ചപ്പാടാണ്. എന്നാല്‍ നമ്മളില്‍ പലരും നിയന്ത്രണം ഏറ്റെടുക്കാന്‍ അപൂര്‍വമായേ അത് പ്രയോഗിക്കുന്നുള്ളൂ.
കാഴ്ചപ്പാട് പ്രധാനമാകുന്നത് എന്തുകൊണ്ട്?
യഥാര്‍ത്ഥത്തില്‍ ബാഹ്യ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് പ്രത്യേക രീതിയിലുള്ള അനുഭവം ഉണ്ടാക്കുന്നില്ല. എന്നാല്‍ സാഹചര്യത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളുമാണ് അങ്ങനെയൊരു അനുഭവത്തിന് കാരണമാകുന്നത്.
ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവ് കാഴ്ചപ്പാട് നിലനിര്‍ത്തുക എന്നതാണ് നീണ്ടു നില്‍ക്കുന്ന സന്തോഷത്തിന്റെ താക്കോല്‍.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോസിറ്റീവ് കാഴ്ചപ്പാട് നിലനിര്‍ത്തുകയെന്നത് അത്ര എളുപ്പമാണോ എന്നാവും നിങ്ങളുടെ ചിന്ത.
അത് ശരിയാണ്. പോസിറ്റാവായിരിക്കുക എന്നത് സ്വാഭാവികമായി നമ്മളില്‍ ഉണ്ടാവുന്നില്ല.
നിഷേധാത്മകത (Negativity) യോടുള്ള തലച്ചോറിന്റെ ചായ്‌വ്
നമ്മുടെ സന്തോഷത്തിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് നമ്മുടെ തലച്ചോറിന്റെ സ്വഭാവമാണ്.
നമ്മുടെ മസ്തിഷ്‌കം പോസിറ്റീവ് കാര്യങ്ങളേക്കാള്‍ നെഗറ്റീവ് കാര്യങ്ങളുടെ വിശദാംശങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നിരവധി പഠനങ്ങള്‍ തെളിയിക്കുന്നു. ഈ പ്രതിഭാസത്തെ നിഷേധാത്മക ചായ്‌വ് (Negative bias) എന്നാണ് മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.
മനുഷ്യരെന്ന നിലയില്‍ നമ്മള്‍ കാട്ടുന്ന ചില പ്രവണതകളുണ്ട്;
* പോസിറ്റീവ് കാര്യങ്ങളേക്കാള്‍ പ്രയാസകരമായ അനുഭവങ്ങള്‍ ഓര്‍മിച്ചു വെക്കുന്നു.
* അഭിനന്ദനങ്ങളേക്കാള്‍ അപമാനങ്ങള്‍ ഓര്‍ത്തു വെക്കുന്നു.
* പോസിറ്റീവ് കാര്യങ്ങളേക്കാള്‍ നെഗറ്റീവ് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും അതില്‍ മുഴുകുകയും ചെയ്യുന്നു
* നെഗറ്റീവ് സംഭവങ്ങളോട് പോസിറ്റീവായ കാര്യങ്ങളേക്കാള്‍ കൂടുതല്‍ ശക്തമായി പ്രതികരിക്കുന്നു.
നമ്മുടെ ഗുഹാവാസികളായ പൂര്‍വികരെ സംബന്ധിച്ചിടത്തോളം അവരുടെ പരിതസ്ഥിതിയില്‍ മോശവും നിഷേധാത്മകവുമായ ഭീഷണി എന്നത് ജീവിതവും മരണവും സംബന്ധിച്ചതായിരുന്നു. ചുറ്റുമുള്ള മോശം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്ക് അതിജീവന സാധ്യത കൂടുതലായിരുന്നു.
അതിന്റെ ഫലമായി മനുഷ്യ മസ്തിഷ്‌കം നമുക്കുള്ളില്‍ തന്നെ നിഷേധാത്മക ചായ്‌വ് വികസിപ്പിച്ചെടുത്തു. ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ജീവിത സുരക്ഷിതത്വം ഉണ്ടെങ്കിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ പോലെയാണ് ചായ്‌വ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
നിഷേധാത്മക ചായ്‌വ് മറികടന്ന് പോസിറ്റീവ് കാഴ്ചപ്പാട് നിലനിര്‍ത്തുന്നതെങ്ങനെ?
മസ്തിഷ്‌കത്തിന്റെ നിഷേധാത്മക ചായ്‌വ് മറികടക്കാനും ക്രിയാത്മക കാഴ്ചപ്പാട് -എല്ലാം ശോഭയാര്‍ന്നത് അല്ലെങ്കില്‍ കൂടി- നിലനിര്‍ത്താനും വഴികളുണ്ടെന്നതാണ് ശുഭവാര്‍ത്ത.
നിങ്ങളുടെ കാഴ്ചപ്പാട് വിപുലീകരിക്കാനും അതിലൂടെ നിങ്ങളുടെ ജീവിതാനുഭവം മെച്ചപ്പെടുത്താനും വെല്ലുവിളി നിറഞ്ഞതോ പ്രയാസകരമോ ആയ സമയങ്ങളില്‍ പോലും സന്തോഷവാനായിരിക്കാനും സഹായിക്കുന്ന ശക്തമായ നാല് കാര്യങ്ങളിതാ...
ചിന്തകളില്‍ മാറ്റം വരുത്തുക
നിഷേധാത്മകമായി ചിന്തിക്കുമ്പോഴോ ഒരു സംഭവത്തെ മോശമെന്ന് മുദ്രകുത്തുമ്പോഴോ മനസ്സില്‍ വെക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഒരു അവസ്ഥ, സംഭവം അല്ലെങ്കില്‍ ജീവിതത്തിലെ ഒരു സാഹചര്യം എന്നിവ സംബന്ധിച്ച നിങ്ങളുടെ ചിന്തകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു കാഴ്ചപ്പാട് എന്നതു മാത്രമാണ്. ആ അവസ്ഥയില്‍ കാണാനാകുന്ന നിരവധി കാഴ്ചപ്പാടുകളില്‍ ഒന്നു മാത്രമാണത്. പരമമായ സത്യം അതല്ല. എല്ലാം നിഷ്പക്ഷവും അര്‍ത്ഥരഹിതവുമായതിനാല്‍ ആ സാഹചര്യത്തെ പുനഃക്രമീകരിക്കാനും മറ്റൊരു കണ്ണിലൂടെ കാണാനും കഴിയും.
എന്തെങ്കിലും (ഒരു സംഭവം, അവസ്ഥ, ജീവിത സാഹചര്യം) കാര്യത്തെ കുറിച്ച് യാന്ത്രികമായി നിങ്ങളുടെ മനസ്സ് നല്‍കുന്ന നിഷേധാത്മക വ്യാഖ്യാനത്തെ അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നോക്കിക്കാണാന്‍ അനന്തമായ വഴികളുണ്ട്. നിങ്ങളെ സന്തോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും സൗഖ്യം നല്‍കുകയും ചെയ്യുന്ന കാഴ്ചപ്പാട് ഉണ്ടാകുന്നതിനായാണ് ചിന്തകളില്‍ മാറ്റം വരുത്തേണ്ടത്.
മോശം എന്നു തോന്നുന്ന ഒന്നിനേക്കാള്‍ ശാക്തീകരിക്കുന്ന കാഴ്ചപ്പാട് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തെരഞ്ഞെടുക്കാനാകും.
ക്രിയാത്മക കാഴ്ചപ്പാട് എന്നത് ഒരു ചിന്തയുടെ അല്ലെങ്കില്‍ ഒരു തീരുമാനത്തിന്റെ മാത്രം അകലത്തിലാണ്. അത് എല്ലായ്‌പ്പോഴും നമ്മുടെ നിയന്ത്രണത്തിലുമാണ്.
പഠിക്കാനുള്ള മനോഭാവം സ്വീകരിക്കുക
ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതും നെഗറ്റീവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അതിനെ പഠിക്കാനുള്ള മാനസികാവസ്ഥയോടെ സമീപിക്കുന്നതിലേക്ക് നമ്മുടെ കാഴ്ചപ്പാട് മാറണം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങളിതാ..
* ഈ അനുഭവം എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ത്?
* എന്തെല്ലാം ഗുണങ്ങളാണ് ഈ അനുഭവങ്ങള്‍ എന്നില്‍ ഉണ്ടാക്കുന്നത്?
* ഇത് എങ്ങനെയാണ് എന്റെ വളര്‍ച്ചയ്ക്ക് ഉപകരിക്കുന്നത്?
• നിങ്ങളുടെ അടുത്ത സുഹൃത്ത് ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുകയാണെങ്കിൽ നിങ്ങൾ സുഹൃത്തിന് നൽകുന്ന ഉപദേശം എന്തായിരിക്കും?
സുഹൃത്തിന് നിങ്ങള്‍ നല്‍കുന്ന ഉപദേശം
നമ്മുടെ ജീവിതത്തില്‍ ഒരു തടസ്സം മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നേരിടുമ്പോള്‍ ആ സാഹചര്യത്തില്‍ നിന്ന് മാനസികമായി വേര്‍പ്പെട്ട് നിന്നുകൊണ്ട് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കുന്നത് വലിയ കരുത്തു പകരുമെന്ന് റയാന്‍ ഹോളിഡേ 'The Obstacle Is The Way' എന്ന പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു. നമ്മുടെ മനസ്സ് പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ നെഗറ്റീവായി തോന്നുന്ന സംഭവങ്ങളെയോ സാഹചര്യങ്ങളേയോ വലുതാക്കി കാണിച്ച് ശരിയായ കാഴ്ചപ്പാട് ഇല്ലാതാക്കുന്നു. നമ്മുടെ ജീവിതത്തിലെ നല്ലതും പോസിറ്റീവുമായ കാര്യങ്ങളെല്ലാം കാണാതിരിക്കുകയും മറന്നു പോകുകയും ചെയ്യുന്നവരായി മാറുന്നു.
നമ്മുടെ സാഹചര്യങ്ങളോടുള്ള വൈകാരികമായ അടുപ്പം പോസിറ്റീവായ കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നത് ബുദ്ധിമുട്ടേറിയതാക്കുന്നു.
നിങ്ങളുടെ സുഹൃത്ത് ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോകുകയാണെന്ന് വെക്കുക. നിങ്ങള്‍ എന്ത് ഉപദേശമാകും അവന്/അവള്‍ക്ക് നല്‍കുക?
റയാന്‍ പറയുന്നതു പോലെ, ' മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ വസ്തുനിഷ്ഠമായാണ് കാണുക. അതേകുറിച്ച് അത്രയേറെ ചിന്തിക്കില്ല. അതുകൊണ്ട് പ്രശ്‌നങ്ങള്‍ വളരെ വ്യക്തതയോടെ കാണാനും അതിനനുസരിച്ച് പ്രതികരിക്കാനും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട ഉപദേശം (നമ്മോട്) നല്‍കാനും നമുക്കാവുന്നു.'
ഒരു കൃതജ്ഞതാ പുസ്തകം സൂക്ഷിക്കുക
നമ്മുടെ ജീവിതത്തിലെ നന്മകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നമ്മുടെ മസ്തിഷ്‌കത്തെ പരിശീലിപ്പിക്കുന്നതിനുള്ള കരുത്തുറ്റ ഒരു മാര്‍ഗമാണ് കൃതജ്ഞതാ ജേര്‍ണലിംഗ് നടത്തുക എന്നത്. നമ്മള്‍ നിഷേധാത്മകതയില്‍ ആയിരിക്കുമ്പോഴോ നമ്മുടെ മനസ്സ് ഓട്ടോപൈലറ്റ് മോഡില്‍ ആയിരിക്കുമ്പോഴോ അതില്‍ അവ്യക്തത ഉണ്ടാവാം.
കൃതജ്ഞതാ കുറിപ്പ് സൂക്ഷിക്കുന്നതിലെ നല്ലവശം എന്തെന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇതുവരെ ഉള്ളവയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുകയും വിലമതിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുകയും നിഷേധാത്മക ചിന്ത വളര്‍ത്തുകയും ചെയ്യുന്ന, നമുക്ക് ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് താരതമ്യം ചെയ്യാനും പരാതിപ്പെടാനും അതില്‍ മുഴുകാനുമുള്ള പ്രവണത കുറയുന്നു.
നിങ്ങള്‍ക്ക് കൃതജ്ഞ തോന്നിക്കുന്ന അഞ്ചു കാര്യങ്ങളും അത് എന്തുകൊണ്ട് കൃതജ്ഞ ഉണ്ടാക്കുന്നു എന്ന് വിവരിക്കുകയും ചെയ്യുകയാണ് കൃതജ്ഞതാ കുറിപ്പിലൂടെ.
എല്ലാ ദിവസവും രാവിലെ ഇങ്ങനെ ചെയ്യുന്നത്, നമ്മുടെ ദൈനംദിന ജീവിതത്തില്‍ പോസിറ്റീവ് വീക്ഷണം ഉണ്ടാകുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.
അവസാനമായി
സന്തോഷമായിരിക്കുക എന്നത് ഒരു തീരുമാനമാണെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. ഇത് ലളിതമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ ഈ പ്രസ്താവനയില്‍ വലിയ സത്യമുണ്ട്. എല്ലാറ്റിലുമുപരി നമ്മുടെ കാഴ്ചപ്പാട് നമുക്ക് മനഃപൂര്‍വം തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒന്നാണ്. നമുക്ക് എന്തു തോന്നുന്നു എന്നതിനെ ആശ്രയിച്ചാണത്.
റോമന്‍ ചക്രവര്‍ത്തി മാര്‍കസ് ഔറേലിയസ് രണ്ടു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടതു പോലെ ജീവിതം സന്തോഷകരമായിരിക്കാന്‍ വളരെ കുറച്ചു മാത്രമേ ആവശ്യമുള്ളൂ. അതെല്ലാം നിങ്ങളുടെ ഉള്ളില്‍, നിങ്ങളുടെ ചിന്താരീതിയിലാണ് ഇരിക്കുന്നത്'.
എന്നിരുന്നാലും, ഈ പ്രസ്താവനയിലെ സത്യം മനസ്സിലാക്കാന്‍ ബൗദ്ധികമായ തിരിച്ചറിവ് മാത്രം മതിയാകില്ല. അതിനാല്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ അറിവുകള്‍ പ്രയോഗിച്ചു തുടങ്ങുക. ജീവിതത്തിലെ മാറ്റം കണ്ടറിയുക.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com
Next Story
Videos