പ്രിയങ്ക ചോപ്രയുടെ തന്ത്രം പരീക്ഷിക്കാം, ആത്മവിശ്വാസം വളർത്തിയെടുക്കാം

ആത്മവിശ്വാസം( കോൺഫിഡൻസ് ) എന്നത് ജന്മനാ കിട്ടുന്ന ഒരു കഴിവായാണ് പലരും കരുതുന്നത്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനായി കാര്യമായി ഒന്നും ചെയ്യാനാകില്ലെന്ന് അവർ കരുതുന്നു.

ചിലര്‍ ആത്മവവിശ്വാസത്തിന്റെ കാര്യത്തില്‍ അനുഗൃഹീതരാണെന്നത് സത്യമാണ്. എന്നാല്‍ ആത്മവിശ്വാസം നമുക്ക് വളര്‍ത്തിയെടുക്കാനാകുമോ? അങ്ങനെയാണെങ്കില്‍ എങ്ങനെ അത് ചെയ്യാന്‍ കഴിയും?

നിങ്ങളുടെ ജീവിതത്തില്‍ പരീക്ഷിക്കാന്‍ കഴിയുന്ന ലളിതവും പ്രായോഗികവുമായ ഒരു മാര്‍ഗമാണ് ഇന്ന് ഞാന്‍ നിങ്ങളോട് പങ്കുവയ്ക്കുന്നത്.

ഒരു മിസ് വേള്‍ഡില്‍ നിന്ന് പഠിക്കാം

ആത്മവിശ്വാസം നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ പഠിപ്പിക്കാനാകുമോ? മുന്‍ മിസ് വേള്‍ഡായ ഒരു ലോകപ്രശസ്ത നടിയുടെ അനുഭവം നോക്കു.

തൻ്റെ കൗമാരത്തിൽ സ്കൂളിലെ സഹപാഠികൾ ഭീകരമായി തന്നെ കളിയാക്കുമായിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. തീരെ ആത്‌മവിശ്വാസമോ സ്വയം മതിപ്പോ ഇല്ലാതെയാണ് അവർ വളർന്നു വന്നത്.

ഒരു എന്‍ജിനീയര്‍ ആകാനായിരുന്നു അവര്‍ക്ക് ആഗ്രഹം, എന്നാല്‍ അവരുടെ അമ്മ അവരറിയാതെ മിസ് ഇന്ത്യ മത്സരത്തില്‍ പേരു ചേര്‍ത്തു, അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പിന്നീട് പതിനെട്ടാം വയസില്‍ അവര്‍ മിസ് വേള്‍ഡ് പട്ടവും നേടി!

മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിയായ ശേഷം അവര്‍ വിധികര്‍ത്താക്കളോട് ചോദിച്ചു, എന്താണ് മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തയാക്കിയതെന്ന്. വിധികര്‍ത്താക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, യാതൊരു സംശയവുമില്ല അത് അവരുടെ കോണ്‍ഫിഡന്‍സ് ആണെന്ന്.

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും ശ്രദ്ധേയയായ പിയങ്ക ചോപ്രയായിരുന്നു ആ താരം.

ഒരു അഭിമുഖത്തില്‍ ആത്മവിശ്വാസത്തെക്കുറിച്ച് അവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

നിങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന ഒന്നാണ് ആത്മവിശ്വാസം എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു കഴിവാണ് അത്. ആത്മവിശ്വാസത്തോടെയിരിക്കാന്‍ ഞാന്‍ എന്നെ തന്നെ പുഷ് ചെയ്യുമായിരുന്നു. എങ്ങനെ ആത്മവിശ്വാസം നേടാമെന്ന് ഞാന്‍ സ്വയം പഠിച്ചു. അത് നേടുന്നതു വരെയും ഞാന്‍ ആത്മവിശ്വാസമുള്ളവളാണെന്ന് നടിച്ചുകൊണ്ടിരുന്നു. എനിക്ക് ഉള്ളിൽ പേടിയുണ്ട് എന്ന് മറ്റുള്ളവര്‍ മനസിലാക്കാന്‍ ഞാന്‍ അനുവദിച്ചില്ല.

ഇന്ന്, പ്രിയങ്ക ചോപ്രയുടെ ആത്മവിശ്വാസത്തെ മാധ്യമങ്ങളും ആരാധകരും ഒരുപോലെ അഭിനന്ദിക്കുന്നു, അവരുടെ ആ തന്ത്രം ശരിക്കും ഫലം കണ്ടു.

'അങ്ങനെയാണ്' എന്ന് നടിക്കുന്നതിലെ മാജിക് (The Magic of 'Act as if')

"നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉള്ളതുപോലെ നടിക്കുക, അപ്പോള്‍ ആളുകള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടാകും" - ജോര്‍ദന്‍ ബെല്‍ഫോര്‍ട്ട്, Wolf Of Wall Street, രചയിതാവ്

ബോധപൂർവമായോ അല്ലാതെയോ 'Act as if' എന്നതിന്റെ അത്ഭുത സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയായിരുന്നു, പ്രിയങ്ക ചോപ്ര.

അമേരിക്കന്‍ മനശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വില്യം ജെയിംസാണ് ഒരു നൂറ്റാണ്ടിലേറെ മുമ്പ് 'Act as if' എന്ന തത്വം ജനപ്രിയമാക്കിയത്.

നിങ്ങള്‍ അങ്ങനെയാണെന്ന് നടിച്ചാല്‍ അങ്ങനെയാണെന്ന് നിങ്ങള്‍ക്ക് സ്വയം തോന്നുമെന്നാണ് 'Act as if' തത്വം പറയുന്നത്.

നമ്മള്‍ സാധാരണ സന്തോഷം വരുമ്പോള്‍ ചിരിക്കും അല്ലെങ്കില്‍ സങ്കടം വരുമ്പോള്‍ മുഖം ചുളിക്കും. As if തത്വം പറയുന്നത് ഇത് തിരിച്ചായാലും ശരിയാകുമെന്നാണ്. അതായത് ചിരിക്കുമ്പോള്‍ നമ്മള്‍ സന്തോഷവാനാകുന്നു, മുഖം ചുളിക്കുമ്പോള്‍ സങ്കടം തോന്നുകയും ചെയ്യും.

നമ്മോടു തന്നെ അഭിനയിക്കുന്നതു പോലെ തോന്നുമെങ്കിലും നമുക്ക് യഥാര്‍ത്ഥത്തില്‍ വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്ന അതേ സൈക്കോളജിക്കല്‍ മാറ്റങ്ങള്‍ ഇത് നമ്മിലുണ്ടാക്കുന്നുണ്ട്. നമ്മുടെ പള്‍സ്, ശ്വസനം, താപനില, എന്നിവയെല്ലാം മാറാന്‍ തുടങ്ങുന്നു.

ഹാര്‍വാര്‍ഡ് സൈക്കോളജി പ്രൊഫസര്‍ നടത്തിയ പഠനത്തില്‍ 'Act as if' ന്റെ അസാധാരണമായ ശക്തിയെ കുറിച്ച് വിശദീകരിക്കു്ന്നുണ്ട്.

1979 ല്‍, എല്ലെന്‍ ലാംഗര്‍ 70 വയസുകഴിഞ്ഞ പുരുഷന്മാര്‍ക്കായി ഒരാഴ്ച നീണ്ടുനിന്ന ഒരു റിട്രീറ്റ് നടത്തി. അതില്‍ അവര്‍ അവരോട് 20വയസ് ചെറുപ്പമായി നടിക്കാനാണ് പറഞ്ഞത്. പഠനം തുടങ്ങുന്നതിനു മുമ്പ് ലാംഗര്‍ ആ പുരുഷന്‍മാരുടെ ശക്തി, ദേഹഭാവം, കാഴ്ച, ഓര്‍മശക്തി എന്നിവ പരിശോധിക്കുകയും ചെയ്തു.

അമ്പതുകളില്‍ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷനും വിന്റേജ് റേഡിയോയും ഉള്‍പ്പെടെ വിവിധ വസ്തുക്കള്‍ അവരുടെ താമസസ്ഥലത്ത് ഒരുക്കി. അവരുടെ ഒരു സംഭാഷണത്തിലും 1959 ന് ശേഷം സംഭവിച്ച ഒന്നും പരാമര്‍ശിക്കരുതെന്ന് ലാംഗര്‍ പങ്കെടുത്തവരോട് പ്രത്യേകം പറഞ്ഞിരുന്നു.

അതിശയകരമെന്നു പറയട്ടെ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, റിട്രീറ്റിൽ പങ്കെടുത്തവര്‍ കൂടുതല്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി, ചിലര്‍ തങ്ങളുടെ വാക്കിംഗ് സ്റ്റിക്ക് വരെ മാറ്റി വച്ചു. കഴിവ്, ഓര്‍മ്മശക്തി, രക്തസമ്മര്‍ദ്ദം, കാഴ്ചശക്തി, കേള്‍വി എന്നിവയിലും അവര്‍ മെച്ചപ്പെട്ടതായി അവര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി.

'ഞങ്ങള്‍ ഇങ്ങനെയാണ്' എന്ന്് വളരെ ലളിതമായി അഭിനയിക്കുക വഴി അവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും പ്രവര്‍ത്തനത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇതേ തത്ത്വം പ്രയോഗിക്കാവുന്നതാണ്.

നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ തന്നെ ആത്മവിശ്വാസമുള്ളവരാണെന്ന് അഭിനയിച്ചാല്‍ മതി. ആത്മവിശ്വാസമുണ്ടെന്നു നടിക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്കും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലേക്കും ആ ആത്മവിശ്വാസം പ്രതിഫലിപ്പിക്കും.

ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്, നിങ്ങള്‍ക്ക് സ്വയം ചോദിക്കാന്‍ കഴിയുന്ന കുറച്ച് ചോദ്യങ്ങള്‍ ഇതാ:

  • ഞാന്‍ ആത്മവിശ്വാസമുള്ള ഒരാളാണെങ്കില്‍ എന്നെ സ്വയം എങ്ങനെ ഉള്‍ക്കൊള്ളും?
  • ഞാന്‍ വ്യത്യസ്തമായി എന്തുചെയ്യും?
  • ആളുകളുമായി ഞാന്‍ എങ്ങനെ സംവദിക്കും?
  • ഞാന്‍ എന്നോടു തന്നെ(എന്റെ മനസില്‍)എത്ര കൃത്യമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യും
  • ആത്‌മവിശ്വാസക്കുറവുള്ളപ്പോൾ സാധാരണ ചെയ്യാറുള്ള എന്ത് കാര്യങ്ങളാണ് എനിക്ക് നിറുത്താൻ കഴിയുക ( ഉദാ : വെപ്രാളം കാണിക്കൽ )

നിങ്ങള്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, മറ്റുള്ളവരുടെവിലയിരുത്തലിനും അഭിപ്രായത്തിനും പ്രാധാന്യം നൽകുന്നത് കാര്യമായി സഹായിക്കില്ല.

കണ്ണാടിയിലെ നിങ്ങളുടെ പ്രതിഫലനം നോക്കു. അത് നിങ്ങളെ നോക്കി ചിരിക്കണമെങ്കിൽ നിങ്ങൾ ചിരിച്ചേ മതിയാകു.

അതുപോലെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ, മറ്റുള്ളവരുടെ വിലയിരുത്തലിനും അഭിപ്രായത്തിനും പ്രാധാന്യം നൽകാതെ, സ്വയം ആത്മവിശ്വാസത്തോടെ പെരുമാറുക. ആളുകള്‍ നിങ്ങളെ ആത്മവിശ്വാസത്തോടെ കാണാന്‍ തുടങ്ങുന്നതിനുമുമ്പ് നിങ്ങള്‍ സ്വയം ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുക. അല്ലാതെ

മറിച്ചു അത് സാധ്യമാകില്ല.

Read the original article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join
Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it